Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

കൂറ്റന്‍ മലനിരകള്‍ക്ക് കാറ്റും കടലും മഴയും മഞ്ഞും വരുത്തിയ വിസ്മയിപ്പിക്കുന്ന രൂപാന്തരം: ക്ലിഫ്‌സ് ഓഫ് മൊഹെര്‍

08 NOVEMBER 2017 04:07 PM IST
മലയാളി വാര്‍ത്ത

അയര്‍ലന്‍ഡില്‍ എത്തിയാല്‍ എത്ര പ്രാവശ്യം കാണുമ്പോഴും അത്ഭുതത്തോടെ വീണ്ടും മിഴിച്ചിരിക്കുന്ന ലോകത്തിലെ തന്നെ മികച്ച പ്രകൃതിവിസ്മയങ്ങളില്‍ ഒന്നാണ് സമുദ്രനിരപ്പില്‍നിന്ന് നൂറ്റിയിരുപതു മുതല്‍ ഇരുന്നൂറ്റിപ്പതിന്നാലു മീറ്റര്‍ വരെ ഉയരത്തില്‍ എട്ടു കിലോമീറ്ററോളം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന മനോഹര ഭൂപ്രദേശം. മൂന്നൂറു ദശലക്ഷം വര്‍ഷങ്ങളോളം കാറ്റും കടലും മഴയും മഞ്ഞും നിരന്തരം എല്‍പിച്ച മുദ്രകളാണ് കൂറ്റന്‍ മലനിരകളെ വിസ്മയിപ്പിക്കുന്ന ക്ലിഫ്‌സുകളായ് രൂപപ്പെടുത്തിയിരിക്കുന്നത്. ബിസി ഒന്നാം നൂറ്റാണ്ടിലെ ഒരു ഫോര്‍ട്ടിന്റെ പേരാണ് ഇതിനു നല്‍കിയിരിക്കുന്നത് ക്ലിഫ്‌സ് ഓഫ് മൊഹെര്‍.

വേനല്‍ മാസങ്ങളില്‍ വിവിധ രാജ്യങ്ങളിലെ സഞ്ചാരികള്‍ അയര്‍ലന്‍ഡില്‍ എത്തുന്നു. ഒന്നോ രണ്ടോ ദിവസം മുതല്‍ ഒരാഴ്ച വരെ നീളുന്ന യാത്രകള്‍ ഏര്‍പ്പാടാക്കുന്ന ടൂര്‍ ഏജന്‍സികള്‍ വഴി അയര്‍ലന്‍ഡിന്റെ മനോഹാരിത ആസ്വദിക്കാനുള്ള ഒട്ടേറെ അവസരങ്ങളുണ്ട്.

ഡബ്ലിനില്‍ നിന്ന് യാത്ര തുടങ്ങിയാല്‍ 'കിന്‍വാരാ' എന്ന ഫിഷിങ് വില്ലേജിലൂടെ കടന്നുപോകണം. ചെറിയ ഒരു ഗ്രാമം. പല നിറങ്ങള്‍ പൂശിയ കെട്ടിടങ്ങള്‍. ഡബ്ലിന്‍ എന്ന നഗരത്തില്‍നിന്നു തികച്ചും വ്യത്യസ്തമായ ആളുകളും രീതികളും കാഴ്ചകളും ആസ്വദിക്കാം. ശേഷം ഗോള്‍വേയിലൂടെയുള്ള മനോഹരമായ കോസ്റ്റല്‍ ഡ്രൈവ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂപ്രദേശം. ലൈം സ്‌റ്റോണ്‍ കൂടുതലായി കണ്ടു വരുന്ന ഈ പ്രദേശത്ത് വഴിയുടെ ഒരു ഭാഗം ഉയര്‍ന്നതും പച്ചപ്പാര്‍ന്നതുമാണ്. പലതരം പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന, പശുക്കളും ആടുകളും മേഞ്ഞ് നടക്കുന്ന, മേഘങ്ങള്‍ മുട്ടിയുരുമി പോകുന്ന മലമടക്കുകള്‍.. ഇടയ്ക്കിടെ ഒറ്റപ്പെട്ട മനോഹരമായ വീടുകള്‍. മറുവശത്ത് ഗംഭീരമായ അറ്റ്‌ലാന്റിക് സമുദ്രം. ഭൂമിയിലെ സ്വര്‍ഗം ഇതാണോ എന്നു തോന്നിപ്പോകും വിധം മനോഹരം. ഫോട്ടോ എടുക്കാന്‍ പോലും മറന്നു പോകുന്ന അത്ര മിഴിവേകുന്ന കാഴ്ചകള്‍.

അയര്‍ലന്‍ഡിലെ സൗത്ത് വെസ്‌റ്റേണ്‍ മുനമ്പ് എന്ന് വിശേഷിപ്പിക്കാവുന്ന കൗണ്ടി ക്ലെയറിലെ ക്ലിഫ്‌സ് ഓഫ് മൊഹെര്‍, ഒ'ബ്രിയന്‍സ് ടവറിനു വടക്ക് എട്ടു കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്നു. ഈ ടവറിന്റെ മുകളില്‍ നിന്നാല്‍ ക്ലിഫ്‌സ് മുഴുവനായും കാണാന്‍ സാധിക്കും .

അലറിയലയടിക്കുന്ന അറ്റ്‌ലാന്റിക് സമുദ്രം, മനോഹരങ്ങളായ കടലിടുക്കുകള്‍, അപൂര്‍വതരം സസ്യങ്ങളും ജീവികളും. പഫിന്‍സ് എന്ന് വിളിക്കുന്ന പക്ഷികള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന പാറയിടുക്കുകള്‍, എത്ര പകര്‍ത്തിയാലും ഒരു ക്യാമറക്കും അതേ ഭംഗിയോടെ ഒപ്പിയെടുക്കാന്‍ പറ്റാത്തത്ര മനോഹരമായ ദൃശ്യങ്ങളാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

ഇവിടെ ബോട്ടുയാത്രയ്ക്കും സൗകര്യമുണ്ട്. പരമ്പരാഗത ഐറിഷ് മ്യൂസിക് വായിക്കുന്നവരെയും കാണാം. സഞ്ചാരികള്‍ക്ക് ക്ഷീണമകറ്റാനും ഭക്ഷണം കഴിക്കാനും സുവനീര്‍ വാങ്ങുവാനുമെല്ലാം സൗകര്യമുണ്ട്. രണ്ടു മണിക്കൂര്‍ തികയാതെ വരും ആ ഭംഗി ആസ്വദിക്കാന്‍.

മടക്ക യാത്രയില്‍ മനോഹരമായ ബണ്‍റാറ്റി കൊട്ടാരം കൂടി കണ്ടുപോരാം. പതിനഞ്ചാം നൂറ്റാണ്ടിലെയും പതിനാറാം നൂറ്റാണ്ടിലെയും ഓര്‍മകള്‍ പേറുന്ന കൊട്ടാരം അയര്‍ലന്‍ഡിന്റെ സംസ്‌കാരത്തിലേക്കുള്ള ഒരു വാതായനം കൂടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപണിയിൽ കനത്ത ഇടിവ്....  (19 minutes ago)

ഫോം 6, ​ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ഫോം 7 ​എ​ന്നി​വ ഓ​ൺ​ലൈ​നാ​യി  (27 minutes ago)

മൂന്നാർ മേഖലയിൽ പടയപ്പയുടെ ആക്രമണം തുടരുന്നു...  (41 minutes ago)

സ്വർണവിലയിൽ വർദ്ധനവ്  (47 minutes ago)

രാഹുൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല; നിയമം അതിന്റെ വഴിക്ക് പോകട്ടെ; പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ  (1 hour ago)

52 ദിവസമായി ജയിലിലാണ് ഇനിയെങ്കിലും കോടതി തന്നോട് കരുണ കാണിക്കണം....കോടതിയുടെ കാലുപിടിച്ച് പത്മകുമാർ..!വഴങ്ങാതെ കോടതി  (1 hour ago)

സങ്കടമടക്കാനാവാതെ... കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു  (1 hour ago)

52 ദിവസമായി സാറേ... ജസ്റ്റിസ് ബദറുദ്ദീന്റെ കാലുപിടിച്ച് പത്മകുമാർ..!രാവണ തല പിടിച്ച് ഉരച്ച് കോടതി..!SIT-യെ പിരിച്ച് വിടും..!  (1 hour ago)

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം... മൂന്നു മരണം  (1 hour ago)

ചൊവ്വാഴ്ച മുതൽ ടോൾ പിരിക്കില്ല  (1 hour ago)

ഗുരുതരമായി പൊള്ളലേറ്റ എ.എസ്.ഐ ചികിത്സയിലിരിക്കെ മരിച്ചു  (2 hours ago)

ഷാഫിക്ക് റീത്ത് വയ്ക്കാൻ ഇറങ്ങി ചോദിച്ചവിനിട്ട് പൊട്ടിച്ച് MP..! രാഹുലിന് ജാമ്യം കിട്ടാൻ ഈ 5 കാരണങ്ങൾ..! കോടതിയിൽ  (2 hours ago)

റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണനയിൽ  (2 hours ago)

ആദ്യത്തെ തൂക്കിക്കൊല്ലൽ  (2 hours ago)

ബന്ധങ്ങളെ വഷളാക്കും  (2 hours ago)

Malayali Vartha Recommends