Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

കാലത്തിന്റെ ഉള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ മടിക്കുന്ന, ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ദേവ ഭൂമികയിലൂടെ ഒരു യാത്ര

23 APRIL 2018 11:44 AM IST
മലയാളി വാര്‍ത്ത

ചരിത്രവും സംസ്‌കാരവും പാരമ്പര്യവും സമന്വയിച്ച നിൽക്കുന്ന ഭൂമികയാണ് ഉത്തർപ്രദേശ്. ക്രിസ്തുവര്‍ഷത്തിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജനവാസം ഉണ്ടായിരുന്ന നഗരങ്ങള്‍ ഇവിടെ കാണാം. അതുകൊണ്ടു തന്നെ ഉത്തര്‍പ്രദേശ് അറിയപ്പെടുന്നത് ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നാണ്.

ആയിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്ന ഉത്തര്‍പ്രദേശിലെ മിക്ക സ്ഥലങ്ങളും ദേവന്‍മാരാല്‍ സൃഷ്ടിക്കപ്പെട്ടു എന്നാണ് വിശ്വസിക്കപ്പെടുന്നത് . അതിനാല്‍ മതപരമായ ഒരു അന്തരീക്ഷം ഇവിടെ കാണാന്‍ സാധിക്കും.

കാലത്തിന്റെ ഉള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ മടിക്കുന്ന, ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഈ ദേവ ഭൂമികയിലൂടെയാകാം ഇന്നത്തെ യാത്ര.

വാരണാസി


ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ജനവാസമുള്ള സ്ഥലങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന ഇടമാണ് വാരണാസി. ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹാദേവന്‍ സൃഷ്ടിച്ചതാണ് ഈ നഗരമെന്നാണ് വിശ്വാസം. അതിനാല്‍ ലോകത്തിലെ തന്നെ ഏറ്റവും വിശുദ്ധമായ സ്ഥലം എന്ന വിശേഷണവും വാരണാസിക്ക് സ്വന്തമാണ്. ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നാണ് സഞ്ചാരികള്‍ക്കിടയില്‍ ഇവിടം അറിയപ്പെടുന്നതും.

ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം . ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കം ഈ നഗരത്തിനുള്ളതുപോലെ തന്നെ ഇവിടുത്തെ വിചിത്രങ്ങളായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഈ പഴക്കം കാണാന്‍ സാധിക്കും. ഇന്ത്യയിലെ ഏഴു പുണ്യ നഗരങ്ങളില്‍ ഒന്ന്, 12 ജ്യോതിര്‍ലിംഗ ശക്തിപീഠങ്ങളില്‍ ഒന്ന്, പാപങ്ങള്‍ക്ക് മോചനം ലഭിക്കുന്ന ഇടം അങ്ങനെ വിശേഷണങ്ങള്‍ ധാരാളമുണ്ട് ഈ നഗരത്തിന്.

ഹിന്ദു വിശ്വാസമനുസരിച്ച് പാപങ്ങളില്‍ നിന്നും മോചനം നേടി മോക്ഷഭാഗ്യം പ്രാപിക്കുന്നതിനായി ഏറ്റവും ഒടുവില്‍ സന്ദര്‍ശിക്കേണ്ട പുണ്യ സ്ഥലമാണ് വാരണാസി.കാശിയെന്നും ബനാറസ് എന്നുമൊക്കെ പേരുകളുള്ള ഈ നഗരം ഗംഗാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

മരിച്ചവരെ ഇവിടെ സംസ്‌കരിക്കുന്നത് പുണ്യമായി കരുതുന്നു. മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ മാത്രമായി ഒരു കല്‍പ്പടവ് ഉണ്ട്. മണികര്‍ണിക ഘാട്ട് എന്നാണ് ഈ കല്‍പ്പടവുകള്‍ അറിയപ്പെടുന്നത്.

വാരണാസിയേയും മുഗള്‍സരായിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന മാല്‍വിയ പാലം ഇവിടെ പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. ബനാറസ് ഘട്ടിന്റെ അതിമനോഹരമായ കാഴ്ചയാണ് പാലത്തില്‍ നിന്നും ലഭിക്കുന്നത്.മുക്കിലും മൂലയിലും പ്രതിഷഠകളും അമ്പലങ്ങളുമുള്ള ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്ന് കാശി വിശ്വനാഥ ക്ഷേത്രമാണ് . 1780 ല്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന ഈ ക്ഷേത്രം ഇന്‍ഡോറിലെ റാണിയായിരുന്ന അലിയാബായ് ഹോല്‍ക്കാറിന്റെ നിര്‍ദ്ദേശാനുസരണം പണിതതാണ്.

ഹസ്തിനപുരം


മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ,കൗരവരും പാണ്ഡവരും തമ്മില്‍ നടന്ന തര്‍ക്കങ്ങളുടെയെല്ലാം കേന്ദ്രമായ ഹസ്തിനപൂര്‍ അഥവാ ഹസ്തിനപുരി .മഹാഭാരതത്തിന്റെ തുടക്കവും ഇവിടെ നിന്നാണത്രെ. ഇന്ന് ഉത്തര്‍ പ്രദേശിലെ മീററ്റ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒട്ടേറെ ഹിന്ദു, ജൈന ക്ഷേത്രങ്ങളുള്ള ഇടമാണ്. ചരിത്രവുമായി ബന്ധപ്പെട്ട കാഴ്ചകള്‍ ഇവിടെ ഒരുപാടില്ലെങ്കിലും വിശ്വാസവുമായി ബന്ധപ്പെട്ട് ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. പുരാണത്തിലെ കുരു രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ഇവിടം ഭരത ചക്രവര്‍ത്തിയാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നിര്‍മ്മിച്ചതെന്നാണ് വിശ്വാസം.
ആയിരക്കണക്കിന് ചരിത്രസ്‌നേഹകളാണ് ഓരോ വര്‍ഷവും ഇവിടം സന്ദര്‍ശിക്കാനായി എത്തിച്ചേരുന്നത്.

അയോധ്യ


അയോധ്യ എന്നാല്‍ . ഇതുവരെ പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങളും അവകാശവാദങ്ങളും കൊണ്ട് എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന
ഒരു യുദ്ധ ഭൂമിയും തര്‍ക്ക ഭൂമിയും ഒക്കെയാണ് നമ്മളില്‍ പലര്‍ക്കും. എന്നാൽ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഒരു വാസ കേന്ദ്രമാണെന്ന് അറിയുന്നവര്‍ ചുരുക്കമായിരിക്കും. ശ്രീ രാമന്റെ ജന്‍മ സ്ഥലമായി വിശ്വസിക്കപ്പെടുന്ന ഇവിടം ഹിന്ദു വിശ്വാസികള്‍ ഏറെ പവിത്രമായി കരുതുന്ന സ്ഥലമാണ്. സരയൂ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇവിടം ലോകത്തിലെ തന്നെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നും എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന സ്ഥലവുമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ജനവാസം ഉണ്ടായിരുന്ന ഇവിടം പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന കോസാല രാജ്യത്തിന്റെ തലസ്ഥാനവും കൂടിയാണ്. ക്ഷേത്രവും മസ്ജിദും മാത്രമല്ല അയോധ്യയെ പുണ്യഭൂമിയാക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ഇവിടെയുണ്ട്. രാം ജന്മഭൂമി, ഹനുമാന്‍ ഗര്‍ഹി, തേത്രാ കാ താകൂര്‍, കനക് ഭവന്‍,ഗുപ്തര്‍ ഘട്ട്, തുടങ്ങിയവ സന്ദർശകരെ കാത്തിരിക്കുന്നു.

കന്നാജ്


സഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും അത്രയധികം പരിചിതമല്ലാത്ത ഒരിടമാണ് ഉത്തര്‍പ്രദേശിലെ കന്നാജ്. ഇവിടെ ക്രിസ്തുവിനും മുന്‍പു തന്നെ ജനവാസം ഉണ്ടായിരുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ചധികം പ്രയാസമായിരിക്കും. സുഗന്ധദ്രവ്യ വ്യാപാരത്തിനാണ് ഇന്ന് ഇവിടം പ്രശസ്തമായിരിക്കുന്നത്. പുരാതനമായ ക്ഷേത്രങ്ങളും ചരിത്രസ്ഥലങ്ങളുമാണ് ഇവിടേക്ക് സഞ്ചാരികളെ കൂടുതലായും ആകര്‍ഷിക്കുന്നത്. മാത്രമല്ല, പുരാതന ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ കേന്ദ്രം കൂടിയായിരുന്നു ഇവിടം.

മഥുര

ശ്രീ കൃഷ്ണന്റെ ജന്മ സ്ഥലം എന്ന പേരില്‍ പ്രശസ്തമാണ് ഉത്തര്‍ പ്രദേശിലെ മഥുര. ഇവിടെ കൃഷ്ണന്‍ ജനിച്ച ഇടം ശ്രീ കൃഷ്ണ ജന്‍മഭൂമി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിയിലെ പുണ്യ നഗരങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഇവിടം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ എത്തിച്ചേരുന്ന പുണ്യകേന്ദ്രം കൂടിയാണ്.
ഭാഗവതത്തില്‍ പ്രതിപാദിച്ചിട്ടുള്ള ശ്രീകൃഷ്ണ ജന്മസ്ഥലവും ഗോവിന്ദരാജ ക്ഷേത്രം, വൃന്ദാവനം, ഗോവര്‍ദ്ധനം എന്നിവ അടുത്ത പ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്നു.

അയ്യായിരത്തി ഇരുന്നൂറ്റി ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാരതത്തില്‍ അവതരിച്ച ആ പുണ്യാത്മാവിന്റെ ജന്മഗൃഹം ഇപ്പോഴും പരിപാലിച്ചു പോരുന്നു. പക്ഷെ അർഹിക്കുന്ന പരിഗണന ഈ [പ്രദേശത്തിന് ഇതുവരെ ലഭിച്ചിട്ടില്ല എന്ന് വേണം കരുതാൻ. ഒരു ടൂറിസ്റ്റുകേന്ദ്രത്തിന്റെ പകിട്ടോ സൗകര്യങ്ങളോ വികസനം ചെന്നെത്തിയിട്ടില്ലാത്ത ഈ പ്രദേശത്തു കാണാൻ കഴിഞ്ഞില്ല. കംസന്റെ രാജധാനിയായിരുന്ന മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്. ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം മുസ്ലിം അക്രമകാരിയായ ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു. എന്നാല്‍ കൃഷ്ണ സ്മൃതികള്‍ ഉറങ്ങുന്ന ഈ പുണ്യഭൂമി വിട്ടുതരുവാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല.

മഥുരയില്‍ തന്നെ അനന്തമായി വ്യാപിച്ചുകിടക്കുന്ന തുളസിത്തോട്ടമാണ് വൃന്ദാവനം. ബാലനായ കണ്ണന്‍ ഗോപികാഗോപന്മാരോടൊപ്പം കളിച്ച നടന്ന സ്ഥലം. കൃഷ്ണന്‍ കുട്ടിക്കാലം ചെലവഴിച്ച ഈ പൂന്തോട്ടം കൃഷ്ണഭക്തരുടെ മുഴുവന്‍ സ്വപ്നഭൂമിയായി നിലനില്‍ക്കുന്നു. ഉണ്ണിക്കണ്ണന്‍ മണ്ണുവാരിത്തിന്ന സ്ഥലം ഇവിടെയാണ്. ഇവിടുത്തെ മണ്ണ് ഭക്തജനങ്ങള്‍ പ്രസാദമായി വീട്ടില്‍ കൊണ്ടുപോയി സൂക്ഷിക്കാറുള്ളതായും ഇവിടെയുള്ളവര്‍ പറയുന്നു. ഇതിന് സമീപമുള്ള തീര്‍ത്ഥക്കുളം ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ ഊതിയ സ്ഥലം എന്നും കരുതിപ്പോരുന്നു. ഇവിടെയെല്ലാം എപ്പോഴും കൃഷ്ണമന്ത്രങ്ങളാല്‍ മുഖരിതമാണ്

ഇതിന് സമീപപ്രദേശത്തായി സ്ഥിതിചെയ്യുന്ന ഇസ്‌കോണ്‍ ടെമ്പിള്‍ ആരാധകര്‍ക്കൊപ്പം വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നു. മാര്‍ബിള്‍കൊണ്ട് തീര്‍ത്ത ഈ പുണ്യക്ഷേത്രത്തില്‍ ആയിരങ്ങള്‍ ദിനംപ്രതി എത്തുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (2 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (3 hours ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (3 hours ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (3 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (4 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (4 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (4 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (6 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (6 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (6 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (6 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (8 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (8 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (8 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (8 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News