തണുത്ത് വിറച്ച് മൂന്നാര്‍... താപനില വീണ്ടും മൈനസ് ഒന്ന് രേഖപ്പെടുത്തി

തണുത്ത് വിറച്ച് മൂന്നാര്‍... ഫെബ്രുവരി പകുതിയായിട്ടും മൂന്നാറിലെ പ്രഭാതം തണുത്തു വിറച്ചു തന്നെ. വ്യാഴാഴ്ച ചെണ്ടുവര എസ്റ്റേറ്റില്‍ താപനില വീണ്ടും മൈനസ് ഒന്ന് രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ ചെണ്ടുവരയില്‍ പൂജ്യം ഡിഗ്രിയായിരുന്നു താപനില. ഒരാഴ്ച മുന്‍പും ചെണ്ടുവരയില്‍ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയിരുന്നു. മൂന്നാറിന് തൊട്ടടുത്തുള്ള ലക്ഷ്മി, ചൊക്കനാട് എന്നിവിടങ്ങളില്‍ പൂജ്യമായിരുന്നു താപനില.
സൈലന്റ് വാലിയില്‍ രണ്ടും ദേവികുളത്ത് ഒന്നും ഉപാസി, നല്ലതണ്ണി, മൂന്നാര്‍ ടൗണ്‍, സെവന്‍മല എന്നിവിടങ്ങളില്‍ 3 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ താപനില. മൈനസ് ഒന്നിലെത്തിയതിനെത്തുടര്‍ന്ന് ചെണ്ടുവര എസ്റ്റേറ്റിലെ പുല്‍മേടുകള്‍ മഞ്ഞു പുതഞ്ഞു കിടക്കുകയായിരുന്നു.
അതേസമയം സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുഃനക്രമീകരിച്ചിരിക്കുകയാണ്. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7:00 മുതല്‍ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തില്‍ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി.
പകല്‍ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഷിഫ്റ്റുകള്‍ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുഃനക്രമീകരണമുള്ളത്.
"
https://www.facebook.com/Malayalivartha