അരുവിപ്പുറം ക്ഷേത്രത്തിലെ 137-ാമത് പ്രതിഷ്ഠാവാര്‍ഷികവും മഹാശിവരാത്രി ആഘോഷവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

ശ്രീനാരായണഗുരുദേവന്‍ പ്രഥമ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിലെ 137-ാമത് പ്രതിഷ്ഠാവാര്‍ഷികവും മഹാശിവരാത്രി ആഘോഷവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 6.15ന് നടക്കുന്ന സമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍.വാസവന്‍ മുഖ്യാതിഥിയാകും. 26വരെയാണ് ശിവരാത്രി മഹോത്സവം നടക്കുക.
"
https://www.facebook.com/Malayalivartha