സങ്കടമടക്കാനാവാതെ... ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിലാണ് സംഭവം. വള എടക്കോത്ത് മീത്തൽ രാഘവൻ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്.
രാഘവന്റെ ഒപ്പമുണ്ടായിരുന്ന മകൾ അനാമിക നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. പേരാമ്പ്ര ഗ്രാൻഡ് ഹൗസിൽ ജോലി ചെയ്യുന്ന അനാമികയെ വീട്ടിലേക്ക് കൂട്ടിവരുമ്പോഴായിരുന്നു അപകടം നടന്നത്. ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം പൊലീസ് പിടികൂടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























