കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം

തൃശൂർ ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. തളിക്കുളം ചേർക്കര സ്വദേശി രാജു (60) ആണ് മരിച്ചത്. വീട്ടിലേയ്ക്ക് പോകാനായി റോഡ് മുറിച്ചു കടക്കുമ്പോൾ ഗുരുവായൂർ ഭാഗത്തുനിന്നും വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ രാജുവിനേയും ബൈക്ക് യാത്രക്കാരായ മലപ്പുറം വെളിയംകോട് സ്വദേശി ഷംഷാദ് (31) പാലക്കാട് പട്ടാമ്പി സ്വദേശി മുനീർ (38) എന്നിവരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ രാജുവിൻറെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമ്മ: വിശാലാക്ഷി, ഭാര്യ: ബിജിത, മക്കൾ: രവീണ, ശ്രീയ.
അതേസമയം ദേശീയ പാതയ്ക്ക് കുറുകെ തളിക്കുളം കൊപ്രക്കളത്ത് നടന്നു പോകാവുന്ന മേൽപ്പാലം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
" f
https://www.facebook.com/Malayalivartha

























