Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

ദൃശ്യഭംഗിയുടെ പൊന്‍വസന്തം: വാഗമണ്‍

06 JULY 2017 05:35 PM IST
മലയാളി വാര്‍ത്ത

പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയും സൗന്ദര്യം തുളുമ്പുന്ന വാഗമണ്‍. കേരളസംസ്ഥാനത്തിലെ ഇടുക്കി -കോട്ടയം ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന പ്രകൃതി രമണീയമായ വിനോദസഞ്ചാരകേന്ദ്രം. നാഷണല്‍ ജിയോഗ്രഫി ട്രാവലര്‍ ഉള്‍പ്പെടുത്തിയ 10 വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്ന്. സമുദ്ര നിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. 10 ഡിഗ്രി സെല്‍ഷ്യസിനും 23 -നും മധ്യേ താപനില. കോട്ടയത്തു നിന്നും ഏകദേശം 65 കിലോമീറ്ററോളം ദൂരം താണ്ടിയാല്‍ ഈ മനോഹരഭൂപ്രദേശത്തേക്കു കൂട്ടുകൂടാം .

പൈന്‍മരങ്ങളുടെ മനോഹാരിതയും, തേയിലത്തോട്ടങ്ങളുടെ ഊഷ്മളതയും വാഗമണില്‍ എത്തുന്ന ഏതൊരു സഞ്ചാരിയുടേയും ഹൃദയം കവരും. കരിമ്പാറക്കൂട്ടങ്ങളുടെ ഓരം ചേര്‍ന്ന്, വളഞ്ഞുപുളഞ്ഞുകിടക്കുന്ന റോഡുകളിലൂടെയുള്ള വാഗമണിലേക്കുള്ള യാത്ര സഞ്ചാരികള്‍ക്ക് അവിസ്മരണീയമായിരിക്കും. യാത്രകള്‍ ഇഷ്ടപ്പെടുന്ന പലരുടെയും വീക്‌നെസ്സാണ് ഹൈറേഞ്ചുകള്‍. കുളിരുള്ള ഹില്‍ സ്‌റ്റേഷനുകളിലേയ്ക്കുള്ള യാത്രകള്‍ പറഞ്ഞറിയിയ്ക്കാനാവാത്ത മനോഹാരിതയുള്ളവയായിരിക്കും. പലപ്പോഴും വാഗമണ്‍ എന്ന പേരുതന്നെ ഓര്‍മ്മകളിലേയ്ക്ക് കുളിരുകോരിയിടും, നേരിട്ടുകാണാത്തവര്‍ക്കുപോലും വാഗമണ്‍ പ്രിയങ്കരമാണ്. അത്രയ്ക്കാണ് ഈ സ്ഥലത്തിന്റെ സൗന്ദര്യം. പറഞ്ഞാലും കണ്ടാലും മതിവരാത്ത മനം മയക്കുന്ന ദൃശ്യ ചാരുത.



വാഗമണ്‍ എന്നുകേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സില്‍ മിന്നിമറയുന്ന ചിത്രം അവിടുത്തെ മനോഹരങ്ങളായ മൊട്ടക്കുന്നുകളാണ് . എന്നാല്‍ , വാഗമണ്‍ ടൗണിനു സമീപമാണ് ഈ മനോഹര തടാകവും മറ്റു ദൃശ്യവിസ്മയങ്ങളും. സിനിമാക്കാരുടെ പ്രധാന ലൊക്കേഷന്‍ കൂടിയാണ് ഇവിടം. മിക്കവാറും എല്ലാവരും മൊട്ടക്കുന്നുകളും പൈന്മരങ്ങളും കണ്ടുമടങ്ങും. എന്നാല്‍ മൊട്ടകുന്നുകളില്‍ നിന്നും കുറച്ചുമാറി വാഗമണ്‍ ടൗണില്‍ ഒരു തടാകം അങ്ങ് ദൂരെനിന്നേ കാണുവാന്‍ സാധിക്കും, ടി ഗാര്‍ഡന്‍ ലേയ്ക്ക് എന്നറിയപ്പെടുന്ന ഇവിടെ പ്രവേശനം സൗജന്യമാണ്. ബോട്ടിങ് എന്ന ബോര്‍ഡുകള്‍ ടൗണില്‍ പലയിടത്തും കാണാം, അതിനെ ഫോളോ ചെയ്തുപോയാല്‍ഇവിടെ എത്താം.

പച്ചപ്പിന് നടുക്ക് കണ്ണാടിപോലെ തെളിഞ്ഞുകാണുന്ന തടാകമാണിത്. മൂന്ന് പുല്‍മേടുകള്‍ക്കിടയിലാണ് തടാകത്തിന്റെ സ്ഥാനം. വെട്ടിയൊതുക്കിയതുപോലെ തോന്നുന്ന ഈ മേടുകളില്‍ മനോഹരമായ പുഷ്പങ്ങള്‍ കാണാം. പശ്ചാത്തലത്തില്‍ കാണുന്ന കരിനീലമലകള്‍ തടാകത്തിന്റെ സൗന്ദര്യം പതിന്മടങ്ങാക്കുന്നു. തടാകത്തില്‍ ബോട്ടിങിനുള്ള സൗകര്യമുണ്ട്, ബോട്ടിങ്ങിനു തയാറാവുമ്പോഴുണ്ടാവുന്ന നടുക്കവും അങ്കലാപ്പും വാക്കുകളില്‍ ഒതുക്കാനാവില്ല .ബോട്ട് പതിയെ പതിയെ നീങ്ങുബോള്‍ വെള്ളത്തിലുണ്ടാകുന്ന ഓളങ്ങള്‍ , തണുപ്പുനിറഞ്ഞ ഈര്‍പ്പകണങ്ങള്‍ അവ മുഖത്തേക്കു പതിയുമ്പോള്‍ കണ്ണുചിമ്മിപോകുന്ന അവസ്ഥ കാഴ്ചയ്ക്കു കൂടുതല്‍ ഭംഗിയേകും. കണ്ണുകള്‍ ചുറ്റുമൊന്നോടിച്ചു നോക്കുമ്പോള്‍ മുന്നില്‍ മാത്രമല്ല പുറകില്‍ കൂടി കണ്ണുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്ന നിമിഷം.



ഏകദേശം ഒന്നര മണിക്കൂറുകൊണ്ട് ബോട്ട് സവാരിപൂര്‍ത്തിയാക്കാം. കയറ്റവും ഇറക്കവും കൂടുതല്‍ കിതപ്പിക്കുമെങ്കിലും പൈന്‍ ഫോറസ്റ്റിലേക്കുള്ള യാത്രയാണ് അടുത്തതെന്നു കേള്‍ക്കുമ്പോള്‍ ആവേശം കൂടും. മൊട്ടകുന്നില്‍ നിന്നും, അരമണിക്കൂര്‍ യാത്ര ചെയ്ത് പൈന്‍ ഫോറെസ്റ്റില്‍ എത്തിച്ചേരാം.അതിശയം തോന്നുന്ന കാഴ്ച വളരെ ഉയരത്തില്‍ പ്രൗഢിയോടെ പൈന്‍ മരങ്ങള്‍ നില്‍ക്കുന്ന താഴ്‌വര .പൈന്‍ മരങ്ങളെ തട്ടുകളായി ക്രമീകരിച്ചിരിക്കുന്നപോലെ , ചില സിനിമകളിലെ പാട്ടു സീനുകളില്‍ ഇടം തേടിയിട്ടുണ്ട് ഈ താഴ്‌വര.



സായാഹ്നം ഇരുളുന്നതിനു മുന്‍പ് തന്നെ മടക്കയാത്രക്കൊരുങ്ങുമ്പോള്‍... കണ്ണിലും മനസിലും നിറഞ്ഞ കാഴ്ചകള്‍ക്ക് ശോഭ കൂട്ടി എത്ര വര്‍ണിച്ചാലും വാക്കുകളില്‍ ഒതുങ്ങാത്ത സൗന്ദര്യം തുളുമ്പുന്ന വാഗമണ്‍ നിറഞ്ഞുനില്‍ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (55 minutes ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (1 hour ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (1 hour ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (2 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (2 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (4 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (4 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (4 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (4 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (4 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (4 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (4 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (4 hours ago)

DELHI POLICE വ്യോമസേനയിലെ ഉന്നതൻ അറസ്റ്റിൽ  (4 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ കൊലപാതകം: അപകടസമയത്ത് ബഷീർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിചാരണവേളയിൽ തിരിച്ചറിഞ്ഞ് സാക്ഷി...  (4 hours ago)

Malayali Vartha Recommends