Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാഴ്ച്ചക്കാരുടെ കണ്ണും മനസും കീഴടക്കുന്നു പാഞ്ചാലിയുടെ നീരാട്ട് കാണാന്‍ ദേവന്‍മാര്‍ എത്തിയ സ്ഥലമായ ഇലവീഴാപൂഞ്ചിറ

12 AUGUST 2017 03:42 PM IST
മലയാളി വാര്‍ത്ത

വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് ഇലവീഴാപൂഞ്ചിറയിലെ മുനിയറഗുഹ. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍നിന്നു രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഭൂഗര്‍ഭഗുഹയാണു മുനിയറ ഗുഹ എന്ന പേരില്‍ അറിയപ്പെടുന്നത്.

ഇതിനു സമീപത്തു നിന്നാല്‍ വലിയ ശക്തിയിലുള്ള വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേള്‍ക്കാം. പുറമെ നിന്നു നോക്കുമ്പോള്‍ ചെറിയ ഒരു ഗുഹയായി തോന്നുമെങ്കിലും ഇരുപതടി ഉള്ളിലേക്കു കയറിയാല്‍ ഒരാള്‍ക്ക് നിവര്‍ന്നു നടക്കാന്‍ പറ്റുന്ന വലിപ്പമുണ്ട്.

ഗുഹ കാണാന്‍ ദിനംപ്രതി നിരവധി സഞ്ചാരികള്‍ ഇവിടേക്ക് വരുന്നത്. പ്രകൃതി സൗന്ദര്യം കൊണ്ടു കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമാണ് ഇലവീഴാപൂഞ്ചിറ.

സമുദ്ര നിരപ്പില്‍നിന്ന് 3,200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ പേര് സൂചിപ്പിക്കുന്നത് പോലെ ഇലകള്‍ വിഴാറില്ല എന്നതു തന്നെയാണ് പ്രധാന പ്രത്യേകത. മൂന്നു മലകളുടെ മധ്യത്തിലുള്ള ഇലവീഴാപൂഞ്ചിറയില്‍ ഒരു മരം പോലുമില്ല.

 

തണുത്ത കാറ്റും വര്‍ഷത്തില്‍ ഏറിയ പങ്കും ഈ മലനിരകളെ പുതപ്പണിയിക്കാറുള്ള കോടമഞ്ഞുമൊക്കെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും വിസ്മയകരമായ ദൃശ്യങ്ങളാണ് ഇലവീഴാപൂഞ്ചിറ സമ്മാനിക്കുന്നത്.

പാഞ്ചാലിയുടെ നീരാട്ട് കാണാന്‍ ഇടയായ ചില ദേവന്‍മാരുടെ മനസ് ഇളകി. അവര്‍ പാഞ്ചാലിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടരായി. ഇത് മനസിലാക്കി ഇന്ദ്രന്‍ തടാകത്തിനു മറ നിര്‍മിക്കാന്‍ തീരുമാനിച്ചു. അങ്ങനെ സൃഷ്ടിച്ചതാണത്രെ തടാകത്തിന് ചുറ്റുമുള്ള മൂന്ന് മലകള്‍ എന്നാണ് ഐതിഹ്യം.

തൊടുപുഴയില്‍നിന്നും കാഞ്ഞാര്‍ കൂവപ്പള്ളി വഴി ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇലവീഴാ പൂഞ്ചിറയിലെത്താം. അവിടെനിന്ന് രണ്ടു കിലോമീറ്റര്‍ കുടി മുന്നോട്ടു പോകുമ്പോഴാണ് മുനിയറ ഗുഹ സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള റോഡില്‍ ഇപ്പോള്‍ പണി നടക്കുന്നതിനാല്‍ വാഹനയാത്ര ദുഷ്‌കരമാണ്. വഴിയുടെ പണി പൂര്‍ത്തിയായാല്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി മാറും പൂഞ്ചിറയും സമീപ പ്രദേശങ്ങളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിക്ക്....  (1 minute ago)

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (23 minutes ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (42 minutes ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (1 hour ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (8 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (8 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (9 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (10 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (10 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (10 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (11 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (11 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (11 hours ago)

Malayali Vartha Recommends