Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രകൃതി അണിയിച്ചൊരുക്കിയ ദൃശ്യാനുഭവം; പാലക്കയം തട്ട്

12 AUGUST 2017 03:37 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിന്റെ കിഴക്കന്‍ മലയോരത്ത് പ്രകൃതി അണിയിച്ചൊരുക്കിയ വശ്യമനോഹരമായ മലമ്പ്രദേശമാണ് പാലക്കയം തട്ട്. സമുദ്ര നിരപ്പില്‍ നിന്നും 3500-ലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലക്കയംതട്ടില്‍ നിന്നും 40 കിലോമീറ്റര്‍ വരെയുളള ദൂരകാഴ്ചകള്‍ കാണാന്‍ സാധിക്കും.

നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളം, പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം തുടങ്ങി വിവിധ പ്രദേശങ്ങള്‍ വളരെ വ്യക്തമായി ഇവിടെ നിന്നും കാണാവുന്നതാണ്. അപൂര്‍വ്വ സസ്യങ്ങളായ വട്ടേലം, കണ്ണാന്താളി എന്നിവ പാലക്കയംതട്ടിലെ കുന്നുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ചെങ്കുത്തായ കുന്നുകളിലൂടെ പ്രദേശത്തേക്കുളള യാത്രതന്നെ സഞ്ചാരികള്‍ക്ക് നവ്യാനുഭവം പകരുന്നു.

പാലക്കയം തട്ടിന്റെ താഴ്‌വാരത്ത് കരിംപാലര്‍എന്ന വിഭാഗത്തില്‍പ്പെട്ട ആദിവാസി സമൂഹം വസിക്കുന്നുണ്ട്. അതിപുരാതന കാലത്ത് ഇവരുടെ ഉഗ്രമൂര്‍ത്തിയായ പുലിച്ചാമുണ്ഡി എന്ന ദേവതയ്ക്ക് ബലി നടത്തിയിരുന്നത്രേ. മനുഷ്യന്റെ പാദസ്പര്‍ശമോ, നിഴലോ പതിയാത്ത അതിനിഗൂഢമായതും പരിപാവനവുമായ ഈ പാറയിടുക്ക് ഇപ്പോഴും ഈ വിഭാഗക്കാര്‍ സംരക്ഷിച്ചു നിലനിര്‍ത്തുന്നു. പണ്ട് പുറം ലോകവുമായി ബന്ധമില്ലാതിരുന്ന ഇവര്‍ മറ്റ് ആദിവാസി കേന്ദ്രങ്ങളിലേക്ക് പോയിരുന്നതും പലക്കയം തട്ടിന് മുകളില്‍ കൂടിയായിരുന്നു. ഇപ്പോള്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ നടക്കുന്ന പാതകളില്‍ പലതും ഇവര്‍ സഞ്ചരിച്ച വഴികളുമാണ്.

ഏതു കൊടിയ വേനലിലും വറ്റാത്ത നീരുറവകള്‍ ഇവിടുത്തെ അനുഗ്രഹമാണ്. എല്ലാ സമയത്തും പടിഞ്ഞാറന്‍കാറ്റ് വീശിക്കൊണ്ടിരിക്കുന്നതിനാല്‍ മഞ്ഞുതുള്ളികള്‍ നമ്മെ എപ്പോഴും ചുംബിച്ചുകൊണ്ടേയിരിക്കും. ചുറ്റുമുള്ള പട്ടണങ്ങളിലെയും വീടുകളിലെയും വൈദ്യുത വെളിച്ചവും റോഡിലൂടെ പോകുന്നവാഹനങ്ങളുടെ വെളിച്ചവും മാനത്തെ നക്ഷത്രങ്ങള്‍ക്കിടയിലൂടെ ഉല്‍ക്ക പോകുന്നതു പോലെ തോന്നിപ്പിക്കും. അതുകൊണ്ടു തന്നെ പാലക്കയം തട്ടില്‍ നിന്നുള്ളരാത്രി കാഴ്ച മൈസൂരിലെ ചാമുണ്ഡിഹില്ലിനെ അനുസ്മരിപ്പിക്കും .

ചെമ്പേരി പുഴയുടെ പോഷകനദിയായ കൊല്ലിത്തോടിന്റെ ഉദ്ഭവ സ്ഥാനം പാലക്കയം തട്ടില്‍ നിന്നാണ്. ഈ തോടിന്റെ ഉദ്ഭവ സ്ഥാനത്തുനിന്നു രണ്ടു കിലോമീറ്റര്‍ താഴെയാണു ജാനുപ്പാറ വെള്ളച്ചാട്ടം. കണ്ണൂര്‍ ജില്ലയിലെ ഏക ദേശസാല്‍കൃത റൂട്ടായ ഒടുവള്ളി-കുടിയാന്‍മല റൂട്ടില്‍ മഴക്കാലത്ത് മണ്ടളം ഭാഗത്തു നിന്നുകാണുന്ന ആകര്‍ഷകമായ കാഴ്ചയാണു ജാനകിപ്പാറ വെള്ളച്ചാട്ടം.

കണ്ണൂരില്‍ നിന്നും ഏതാണ്ട് 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ഡി.ടി.പി.സി ഏറ്റെടുത്ത് ഒരു കോടി രൂപയുടെ അടിസ്ഥാന സൗകര്യം ഒരുക്കിയതോടെയാണ് ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 2015-ല്‍ ഇരിക്കൂര്‍ എം.എല്‍ .എ കെ.സി.ജോസഫ് പ്രദേശത്തെ ടൂറിസം സാധ്യതകള്‍ കണ്ടെത്തുകയും പ്രദേശത്തിന്റെ വികസനത്തിനായി ഫണ്ട് അനുവദിക്കുകയുമായിരുന്നു.

നടുവില്‍ പഞ്ചായത്തിലെ 3-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണ് പാലക്കയം തട്ട്. റവന്യൂ വകുപ്പിന്റെ കീഴിലുളള സര്‍ക്കാര്‍ ഭൂമിയില്‍ 8 ഏക്കര്‍ പ്രദേശത്താണ് പാലക്കയംതട്ട് ടൂറിസം പദ്ധതി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആരംഭിച്ചത്. പാലക്കയംതട്ട് ടൂറിസം ട്രയാങ്കുലര്‍ സര്‍ക്കിള്‍ എന്ന പേരില്‍ പൈതല്‍മല, കാഞ്ഞിരക്കൊല്ലി എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.

പ്രകൃതിദത്തമായ പ്രദേശത്തിന്റെ സൗന്ദര്യം നിലനിര്‍ത്തി വിനോദ സഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ പ്രദേശത്ത് ഒരുക്കാനുളള തയ്യാറെടുപ്പിലാണ് ഡി.ടി.പി.സി അധികൃതര്‍. ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, കഫ്റ്റീരിയ, ശൗചാലയം,വ്യൂ ടവര്‍,നടപ്പാത, സോളാര്‍ ലൈറ്റുകള്‍ എന്നിവയുടെ നിര്‍മ്മാണം ആദ്യ ഘട്ടമെന്ന നിലയില്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 35 സോളര്‍ വിളക്കുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇവയെല്ലാം പരീക്ഷണാടിസ്ഥാനത്തില്‍ പ്രകാശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ മല മുഴുവന്‍ സോളറുകളുടെ വെളിച്ചത്താല്‍ അലംങ്കൃതമാണ്.

കണ്ണൂരില്‍ നിന്നും തളിപ്പറമ്പ്, ഒടുവളളി, നടുവില്‍, മണ്ടളം വഴിയും ഒടുവളളി, കരുവഞ്ചാല്‍, ആശാംകവല വഴിയും ഇരിക്കൂര്‍, ശ്രീകണ്ഠാപുരം, പയ്യാവൂര്‍, ചെമ്പേരി, കുടിയാന്മല, പുലികുരുമ്പ വഴിയും പാലക്കയംതട്ട് ടൂറിസ്റ്റ് കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് എത്തിച്ചേരാവുന്നതാണ്. ഇവിടെ നിന്നും വൈതല്‍മല, കാഞ്ഞിരക്കൊല്ലി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ചുരുങ്ങിയ സമയം കൊണ്ട് എത്തിച്ചേരാം. അതായത് ഒരു ദിവസം കൊണ്ട് മൂന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നത് പുതിയ ദൃശ്യാനുഭവ വിരുന്നാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിക്ക്....  (3 minutes ago)

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (25 minutes ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (44 minutes ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (1 hour ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (8 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (8 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (9 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (10 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (10 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (10 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (11 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (11 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (11 hours ago)

Malayali Vartha Recommends