Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

കാഴ്ചയുടെ പൊന്‍വസന്തം ഒരുക്കുന്ന കേരളംകുണ്ടും, വെര്‍ജിന്‍ വാലിയും

20 SEPTEMBER 2017 01:58 PM IST
മലയാളി വാര്‍ത്ത

ഇനിയൊരിക്കില്‍കൂടി ഒന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് കൊതിച്ച് പോവുന്ന എത്ര എത്ര സുന്ദര കാഴ്ചകളാണ് ഓരോ യാത്രകളും നമുക്ക് ബാക്കി വെച്ച് പോയത്. ആ കാലദേശങ്ങള്‍, നാം കണ്ട് മറഞ്ഞ കാഴ്ചകള്‍ എല്ലാം പലപ്പോഴും ഓര്‍മ്മയിലേക്ക് ഓളം തള്ളി വരാറുണ്ട്. ഈ സുഖങ്ങള്‍ തന്നെയാണ് യാത്രകളില്‍ നമുക്ക് കിട്ടുന്ന അനുഭൂതി എന്ന് പറയുന്നതും.

മലപ്പുറം ജില്ലയിലെ കല്‍ക്കുണ്ട് പ്രദേശത്താണ് അധികമാരും അറിയാത്ത കേരളാ കുണ്ട് വെള്ളച്ചാട്ടം എന്ന കൊച്ചു സുന്ദരി. കല്‍ക്കുണ്ടിലേക്ക് പോവുന്ന വഴിയില്‍ ആനത്താനത്തുള്ള പാതയോരത്ത് യാത്രക്കാരേയും കാത്ത് നിരന്നു കിടക്കുന്ന ഫോര്‍വീല്‍ ജീപ്പുകളാണ് കേരളാകുണ്ടിലേക്കുള്ള ഓരോ യാത്രക്കാരന്റേയും വഴിയടയാളവും.

കല്‍കുണ്ടില്‍ നിന്ന് തിരിച്ച് താഴേക്കു പോന്ന് ആനത്താനം ജംഗഷനില്‍ നിന്ന് ഇടതു തിരിഞ്ഞാല്‍ രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട് കേരളാ കുണ്ട് വെള്ളച്ചാട്ടത്തിലേക്ക്.ഒരു കിലോമീറ്റര്‍ കോണ്‍ക്രീറ്റ് കൊണ്ട് പണിത തരക്കേടില്ലാത്ത വഴിയാണ്.

പിന്നീടങ്ങോട്ടുള്ള യാത്രയ്ക്കിടെ ഒരിടത്ത് ഒരു കൂറ്റന്‍ ആല്‍മരവും ഭീമന്‍ പാറക്കല്ലും വഴിയോരത്തേക്ക് വീഴാന്‍ തയ്യാറായെന്നപോലെ പരസ്പരം ചുറ്റി പിണര്‍ന്നു നില്‍ക്കുന്ന കാഴ്ച അതിമനോഹരമാണ്. ശരിക്കുമൊന്ന് കണ്ണോടിച്ചാല്‍ മനസ്സിലാകും ഭീമന്‍ പാറയെ ചുറ്റിയാണ് ആല്‍മരത്തിന്റെ നില്‍പ്പെന്ന്! ഒറ്റ കാഴ്ചയില്‍ മരം പാറയേയാണോ ,പാറ മരത്തേയാണോ കെട്ടിപിടിച്ചിരിക്കുന്നതന്ന് ആര്‍ക്കും സംശയം തോന്നി പോവും.ഭീമന്‍ പാറയെ പൂര്‍ണ്ണമായും മരത്തിന്റെ വേരുകള്‍ പൊതിഞ്ഞിരിക്കുന്നു. രണ്ടു കമിതാക്കളെ പോലെ വഴിയരികില്‍ വീഴാനായത് പോലെ നില്‍ക്കുന്ന നില്‍പ്പ് അതിലൂടെ കടന്ന് പോവുന്ന ആരേയും അതിശയിപ്പിക്കും.

കേരളകുണ്ട് വെള്ളച്ചാട്ടം എന്ന് റോഡരികില്‍ ഒരു കവാടമുണ്ട്. 10 രൂപ ടിക്കറ്റെടുത്ത് താഴേക്ക് അല്‍പ്പം നടന്നു മനോഹരമായ പൂന്തോട്ടത്തിനരികിലൂടെയുള്ള പാലത്തിലൂടെ വേണം വെള്ളച്ചാട്ടത്തിനരികെ എത്താന്‍.. പാലം അവസാനിക്കുന്നിടത്ത് നിന്ന് താഴെയുള്ള വെള്ളച്ചാട്ടത്തിലേക്ക് ഇറക്കിയിട്ട കയര്‍ പിടിച്ച് പതുക്കെ ഇറങ്ങി വെളളച്ചാട്ടവും കണ്ട് മതിവരുവോളം നീരാട്ടും നടത്തി ഫോട്ടോയും എടുത്ത് മടങ്ങാം.

പ്രകൃതിയുടെ കരവിരുത് പ്രകടമായ വെളളച്ചാട്ടം തന്നെയാണ് കേരളാ കുണ്ട്. കുന്തിപ്പുഴയുടെ കൈവഴിയായ ഒലിപ്പുഴയാണ് ഈ കേരളാ കുണ്ടിലേക്ക് തട്ടിത്തടഞ്ഞ് ഒഴുകി വരുന്നത്. വെള്ളച്ചാട്ടത്തെക്കാളുപരിയായി അത് വന്നു വീഴുന്ന ഇടമാണ് കൂടുതല്‍ ആകര്‍ഷണീയമായി തോന്നിയത്. അങ്ങ് മുകളില്‍ നിന്ന് ഒലിപ്പുഴ ശക്തിയായി അങ്ങിനെ പെയ്തിറങ്ങുകയാണ് ചെയ്യുന്നത്.

തെളിനീരിനാല്‍ കേരളാകുണ്ട് ഏതൊരു സന്ദര്‍ശകനും നവ്യാനുഭവമാണ് സമ്മാനിക്കുക. മഴക്കാലത്ത് രൗദ്രഭാവത്തോടെ കുഴിയിലേക്ക് പാഞ്ഞെത്തുന്ന പുഴ സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ സുഖമാണ് നല്‍കുന്നതെങ്കില്‍, വേനല്‍ക്കാലത്ത് ഒരു മഴയായി പെയ്തിറങ്ങി സന്ദര്‍ശകരെ കുണ്ടിലേക്ക് ആകര്‍ഷിച്ച് കൊണ്ടാണ് യാത്രയാക്കുക..

കൂമ്പന്‍മലയും, ചെഞ്ചില്ലപ്പാറയും ,ബ്രിട്ടീഷ് ബംഗ്ലാവും ഒക്കെയുണ്ട് അവിടെ കാണാന്‍. അവയൊക്കെ ഒഴിവാക്കിയാലും ആനത്താനം, കരുവാരക്കുണ്ട്, മേലാറ്റൂര്‍, കല്യാണകാപ്പ്, മയിലാംപാടം, പള്ളിക്കുന്ന് വഴി നേരെ മണ്ണാര്‍ക്കാട് സൈലന്റ് വാലിക്കടുത്ത് എത്തിയാല്‍ വെര്‍ജിന്‍ വാലിയിലെത്താം. കേരളകുണ്ടില്‍ നിന്നും 35 കിലോമീറ്ററോളം ദൂരം വരുമെങ്കിലും ഗൂഗിളിന്റെ സഹായത്തോടെ ഷോട്ട് റൂട്ട് കണ്ടെത്തിയാല്‍ 24 കിലോമീറ്റര്‍ കൊണ്ട് വെര്‍ജിന്‍ വാലിക്കടുത്തുള്ള പള്ളിക്കുന്നിലെത്താം.

വെര്‍ജിന്‍ വാലി ( കുന്തിപ്പുഴ സംരക്ഷണസമിതി) എന്ന ബോഡിന് മുന്‍വശത്തുകൂടി കൂടി ഇറങ്ങാന്‍ സൗകര്യത്തിന് സ്‌റ്റെപ്പുകള്‍ കെട്ടി പാകപ്പെടുത്തിയിട്ടുണ്ട്.. മാത്രമല്ല മഴക്കാലത്ത് പുഴയിലേക്ക് ഇറങ്ങുന്നത് നിരോധിച്ചിട്ടുള്ളതിനാല്‍ പുഴയുടെ മനോഹര കാഴ്ച കാണാന്‍ ഒരു വ്യൂ പോയ്ന്റ് പുഴയരികില്‍ ഒരുസ്വകാര്യഭൂമിയില്‍ ഒരുക്കീട്ടുണ്ട്.

സൈരന്ധ്രിയുടെ മടിത്തട്ടില്‍ നിന്നും ഉത്ഭവിച്ചു പാത്രക്കടവും സൈലന്റ് വാലിയും കടന്നു പാറക്കെട്ടുകള്‍ക്കിടയിലുടെ കുതിച്ചു പായുന്ന കുന്തിപ്പുഴ. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിന്നും ഏകദേശം 6 കിമീ ദൂരം സഞ്ചരിച്ചാല്‍ മൈലാംപാടം എത്തും.

അവിടെ നിന്നും കുരുതിച്ചാല്‍ റോഡ് വഴി 2.5 കിമീ യാത്ര ചെയ്താല്‍ കുരുതിച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന മലമ്പ്രദേശത്ത് എത്തും. വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് വരെ വാഹനങ്ങള്‍ക്ക് വരാനും പാര്‍ക്ക് ചെയ്യാനും ഉള്ള സൗകര്യങ്ങള്‍ ഇവിടെ ഉണ്ട്.

കേരളാ തമിഴ് നാട് അതിര്‍ത്തികളിലെ നീലഗിരി ചോലവനത്തില്‍ നിന്ന് ഒഴുകി സൈലന്റ് വാലി പാര്‍ക്കിലൂടെ ഒഴുകി വരുന്ന തെളിനീരുറവയാണ് കുന്തിപ്പുഴ. 40 കിലോമീറ്ററോളം മനുഷ്യ സ്പര്‍ശം ഏല്‍ക്കാതെ ഒഴുകി വരുന്ന പുഴ ,ഈ വെര്‍ജിന്‍വാലി മുതലാണത്രെ മനുഷ്യവാസം ഏല്‍ക്കുന്നത്. മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ ജൈവ വൈവിധ്യങ്ങളുള്ള കാടുകളിലൊന്നായ സൈലന്റ് വാലി നാഷ ്ണല്‍ പാര്‍ക്കുകളിലൂടെ യാതൊരു മനുഷ്യ സ്പര്‍ശവും ഏല്‍ക്കാതെ ഒഴുകി വരുന്ന കുന്തിപ്പുഴയിലെ വെള്ളം ഒരേ സമയം ഔഷധ ഗുണങ്ങ ളടങ്ങിയതും ,കുടിക്കുവാനും കുളിക്കുവാനും ഒരു പോലെ ഉപയോഗിക്കാവുന്നതുമാണ്. ഇവിടത്തുകാര്‍ പലവിധ അസുഖങ്ങള്‍ക്കും ആശ്രയിക്കുന്നത് ഈ പുഴയിലെ വെള്ളമോ, പുഴയിലൊരു മുങ്ങി കുളിയുമൊക്കെയാണ്.അത്രക്ക് പുണ്യമായാണ് ഈ വെള്ളത്തെ ഇവിടത്തുകാര്‍ കണ്ട് പോരുന്നത്.

ആ വെള്ളത്തില്‍ കുളിച്ചാലും ,കളിച്ചാലും, മീന്‍ പിടിച്ചാലും ഒക്കെ പറഞ്ഞറിയിക്കാനാവാത്ത വല്ലാത്തൊരു അനുഭൂതിയാണ് കുന്തിപ്പുഴ സമ്മാനിക്കുന്നത്.. ഇടയ്ക്കിടെ കാലു തെന്നി വീഴാന്‍ പോകുമ്പോഴാണ് പുഴയുടെ മറ്റൊരു പേരോര്‍മ്മ വരുന്നത്. ഒരു പാട് പേരുടെ ജീവനെടുത്ത പുഴ 2012-ല്‍ നാലഞ്ച് പേരുടെ മരണത്തിന് കാരണക്കാരി ആയതോട് കൂടിയാണ് നാട്ടുകാര്‍ ഇതിനെ കുരുതിച്ചാല്‍ എന്ന് പേര് കൂടി വിളിച്ചു പോരുന്നത്. കുരുതിച്ചാലില്‍ നിന്നു കൊണ്ട് നോക്കിയാല്‍ നമുക്ക് പശ്ചിമഘട്ട മലനിരകളുടെയും ദൂരെ നിന്നും പാറക്കെട്ടുകള്‍ക്കിടയിലുടെ നുരച്ചു പതഞ്ഞ് ഒഴുകി വരുന്ന കുന്തിപുഴയുടെയും മനോഹാരിത ആവോളം ആസ്വദിക്കാന്‍ കഴിയും.

അതിമനോഹരമായ ഏതു സ്ഥലത്ത് നിന്ന് പോരുമ്പോഴും വീണ്ടും ഒരിക്കല്‍ കൂടി ഇവിടെ വരണമെന്ന് മനസ്സ് മന്ത്രിക്കാറില്ലേ? ഇവിടെ നിന്നു പോരുമ്പോഴും അങ്ങനെ തന്നെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (2 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (3 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (4 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (5 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (5 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (5 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (6 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (6 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (6 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (7 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (7 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (7 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (7 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (7 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (8 hours ago)

Malayali Vartha Recommends