Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

ചെക്കുന്നിന്റെ മനോഹാരിതയിലേക്ക്

20 SEPTEMBER 2017 02:48 PM IST
മലയാളി വാര്‍ത്ത

നമ്മുടെ തൊട്ടടുത്ത്, കോഴിക്കോട് നിന്ന് ഒരു മണിക്കൂറിന്റെയൊക്കെ വഴിദൂരം മാത്രമുള്ള സ്ഥലങ്ങള്‍ നാം തിരിച്ചറിയാതെ പോകരുത്. ഒരിക്കലെങ്കിലും എത്തിപ്പിടിച്ചെങ്കില്‍ മാത്രമേ അവയുടെ വില നമുക്ക് മനസ്സിലാക്കാനാകൂ. അരീക്കോട് നിന്ന് കേവലം പത്ത് കിലോമീറ്റര്‍ മാറി ഊര്‍ങ്ങാട്ടീരി പഞ്ചായത്തിലാണ് 1400-നടുത്ത് അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശൈഖ് കുന്ന് അഥവാ ചെക്കുന്ന്.

ചെക്കുന്നിലേക്കുള്ള ട്രെക്കിംഗ് കരുതലോടെ ആവണം. പാറകളിലൊക്കെ ചവിട്ടുമ്പോള്‍ വല്ലാത്ത വഴുവഴുപ്പ്. മുകളില്‍ നിന്ന് പതിയെ വെള്ളം പാറകളിലൂടെ ഒലിച്ചിറങ്ങിക്കൊണ്ടിരിക്കും. ചുറ്റും മനസ്സ് കുളിരണിയുന്ന പച്ചപ്പും. മഴ കനത്താല്‍ കോട കാഴ്ച്ചക്ക് തടസ്സം നില്‍ക്കും. ട്രക്കിങ്ങ് കൂടുതല്‍ ദുഷ്‌കരമാകും. പാറകളില്‍ ചവിട്ടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വല്ലാതെ ഇരുട്ടുന്നതിനു മുമ്പ് തിരികെയെത്താന്‍ ശ്രമിക്കണം. ട്രൈബല്‍ കോളനിയിലൂടെയാണ് വഴി. ട്രൈബല്‍ കോളനിയിലേക്ക് വെള്ളമൊഴുകുന്ന പാറക്കൂട്ടങ്ങളിലൂടെ തന്നെയാണ് നടക്കേണ്ടത്. വഴുവഴുപ്പിന്റെ തീവ്രതയും ഇവിടത്തെ ട്രക്കിങ്ങിന്റെ ഏതാണ്ടൊരു സ്വഭാവവും ആ നടത്തത്തിനിടെ തന്നെ ബോധ്യമാകും.

ആദിവാസി കോളനിയില്‍ കുറച്ചു മാറി പലയിടത്തായിട്ടാണ് വീടുകളുള്ളത്. വീടിന്റെ ഘടനയും അവരുടെ വസ്ത്രവും എല്ലാം പുതിയ കാലത്തോട് താദാത്മ്യം പ്രാപിച്ച രീതിയിലായിരുന്നു. വിശ്രമവും നടത്തവും ഒക്കെയായി ട്രക്കിങ്ങ് പുരോഗമിക്കുമ്പോള്‍ കണ്ണുകളിലേക്കെത്തുന്ന ചെക്കുന്നിന്റെ സൗന്ദര്യവും മുമ്പിലേക്കെത്തുന്ന കോടയുടെ ഒളിച്ചുകളിയും ആരുടെയും ക്ഷീണം അകറ്റും.

360 ഡിഗ്രിയില്‍ ഒരു ഭാഗം കോട പുതച്ചും മറ്റു ഭാഗങ്ങള്‍ വ്യക്തതയോടും ചെക്കുന്ന് കാഴ്ച്ചകളുടെ വസന്തം തന്നെ സമ്മാനിക്കും. പ്രകൃതിയുടെ താളത്തിലലിഞ്ഞ് നില്‍ക്കുന്നതിനിടക്ക് കോട അതിന്റെ സ്ഥാനം മാറ്റിക്കൊണ്ടേയിരിക്കും. തണുത്ത കാറ്റും കാര്‍മേഘങ്ങളുടെ അകമ്പടിയും ചെക്കുന്നിലെ കാഴ്ച്ചകള്‍ക്ക് രസം പകരും. ഇവിടെയെത്താന്‍ ഇത്ര കാലം വൈകിയല്ലോ എന്നു ചിന്തിച്ചുപോകും.

കുറച്ചു നേരമങ്ങനെ ആ ഉയരത്തില്‍ കാഴ്ച്ചകള്‍ കണ്ട് മനസ്സിനെ കയറൂരി വിട്ട് സ്വസ്ഥമായിരിക്കണം. ചെക്കുന്ന് കയറാനും ഇറങ്ങാനും മൂന്ന് വഴികളുണ്ട്. ചെക്കുന്നിലേക്കുള്ള ഏറ്റവും ദുര്‍ഘടമായ പാത ആദിവാസി കോളനിയിലൂടെ ഉള്ളതാണ്. മറ്റു രണ്ടു വഴികളും താരതമ്യേന എളുപ്പമാണ്. അതിലൊന്നു പടിഞ്ഞാറേ ചാത്തന്നൂര്‍ വഴിയും മറ്റൊന്ന് പ്ലാന്റേഷന്‍ റോഡ് വഴിയുമാണ്.

അവിടെയുള്ള ഒരു ക്വാറി ചെക്കുന്നിനേല്‍പിക്കുന്ന ആഘാതം എത്രമാത്രമാണെന്ന് ക്വാറിയുടെ സമീപത്ത് എത്തിയാലാണ് ബോധ്യപ്പെടുന്നത്. ചെക്കുന്നിന്റെ താഴ്ഭാഗത്തെ പല കുന്നുകളും തുരന്നു കഴിഞ്ഞിരിക്കുന്നു. എത്ര കാലം ചെക്കുന്ന് ആ രൂപത്തിലവിടെയങ്ങനെ നില്‍ക്കുമെന്ന ആശങ്ക തോന്നിപ്പോകും. ചെക്കുന്നിനെയും കൊല്ലംകൊല്ലിയെയും ഇല്ലായ്മ ചെയ്യുന്ന ക്വാറിയെ കുറിച്ച് ഉത്ക്കണ്ഠപ്പെടുമ്പോഴും സുന്ദരിയായ ചെക്കുന്ന് അതിന്റെ മനോഹാരിത ഇനിയും തലമുറകള്‍ക്ക് പകര്‍ന്നു നല്‍കാനാവുന്ന രീതിയില്‍ നിലനില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥനയും ഉള്ളില്‍നിന്നുയരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (8 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (13 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (59 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends