Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരായി... ലോകമെമ്പാടുമുള്ള വിശ്വാസിള്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തം; സാക്ഷ്യം വഹിച്ചത് 4 ലക്ഷം പേര്‍

23 NOVEMBER 2014 04:13 PM IST
മലയാളി വാര്‍ത്ത.

More Stories...

  ശരണം വിളിയുമായി ഭക്തര്‍.... മീനമാസ പൂജകള്‍ക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല നട നാളെ തുറക്കും...

ഒരുക്കങ്ങള്‍ തകൃതിയില്‍.... മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ കാത്തിരിക്കുന്ന സ്ഥലങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ ഒരുക്കങ്ങള്‍ തകൃതിയിലാക്കുന്നു...

ആറ്റുകാല്‍ പൊങ്കാല 2024 ഫെബ്രുവരി 25ന്.... ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 8 മണിക്ക് കാപ്പ് കെട്ടി കുടിയിരിത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും

91ാമത് ശിവഗിരി തീര്‍ഥാടനം ഇന്ന് സമാപിക്കും.... തീര്‍ഥാടക ഘോഷയാത്രയില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍, 'സംഘടിത പ്രസ്ഥാനങ്ങള്‍ നേട്ടങ്ങളും കോട്ടങ്ങളും' സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

ശബരിമലയില്‍ വന്‍ ഭക്തജനപ്രവാഹം... ദര്‍ശനത്തിനായി ഭക്തരുടെ നീണ്ട നിര... പമ്പയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, തങ്കയങ്കിയുമായുള്ള ഘോഷയാത്ര മറ്റന്നാള്‍ ശബരിമലയില്‍ എത്തും, 27ന് മണ്ഡലപൂജയോടെ നട അടയ്ക്കും

ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. വിശുദ്ധ പത്രോസിന്റെ പേരിലുള്ള ചത്വരത്തിലായിരുന്നു ചടങ്ങ്. നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചേല അമാത്തോ, ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ റവ. ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ സിഎംഐ, വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന മറ്റു നാലുപേരുടെയും നടപടിക്രമങ്ങളുടെ പോസ്റ്റുലേറ്റര്‍മാര്‍, കര്‍ദിനാള്‍മാര്‍, ബിഷപ്പുമാര്‍ എന്നിവര്‍ ബലിവേദിയിലേക്കുള്ള പ്രദക്ഷിണത്തില്‍ മാര്‍പാപ്പയെ അനുഗമിച്ചു. ഇതോടെയാണ് തിരുകര്‍മങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് വത്തിക്കാന്‍ ഗായകസംഘവും മലയാള ഗായകസംഘവും സ്തുതി ഗീതങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് വാഴ്ത്തപ്പെട്ട ആറുപേരെയും വിശുദ്ധരായി പ്രഖ്യാപിച്ചശേഷം ഇവരുടെ തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. 
വിശുദ്ധനാമകരണ ചടങ്ങുകള്‍ക്ക് എത്തിച്ചേരുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് ഒരേസമയം ചടങ്ങുകള്‍ വീക്ഷിക്കാനുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കര്‍ദിനാള്‍മാരും ബിഷപ്പുമാരുമടക്കം 25 ഓളം സഭാ തലവന്മാര്‍ ഭാരതസഭയെ പ്രതിനിധീകരിച്ച് റോമില്‍ എത്തിച്ചേര്‍ന്നിരുന്നു. സിഎംഐ, സിഎംസി സന്യാസ സമുഹങ്ങളുടെയും നേതൃനിരയിലെ മുഴുവന്‍ അംഗങ്ങളും ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ റോമില്‍ എത്തി.
നാമകരണച്ചടങ്ങില്‍ നാലു ലക്ഷത്തോളം പേര്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള സൗകര്യങ്ങളാണ് സെന്റ് പീറ്റേഴക്കസ് സക്കക്വയറില്‍ ഒരുക്കിയിരിക്കുന്നത്. ചാവറയച്ചന്റെ മധ്യസ്ഥതയില്‍ രോഗസൗഖ്യം ലഭിച്ച പാലാ സ്വദേശി മരിയ റോസ്, എവുപ്രാസ്യമ്മയുടെ മാധ്യസ്ഥത്താല്‍ രോഗം ഭേദമായ തൃശൂര്‍ കൊടകര സ്വദേശി ജൂവല്‍ എന്നിവരും മാതാപിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
ഇറ്റലിയില്‍നിന്നുള്ള ജിയോവാനി അന്തോനിയോ ഫരീന, ലുദവിക്കോ ദേ കസോറിയോ, നിക്കോള ദ ലുംഗോബാര്‍ദി, അമാത്തോ റങ്കോണി എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (1 hour ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (1 hour ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (1 hour ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (1 hour ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (1 hour ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (1 hour ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (1 hour ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (1 hour ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (2 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (5 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (5 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (6 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (8 hours ago)

Malayali Vartha Recommends