Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..

ഇന്ന് മകരവിളക്ക്... ദര്‍ശന പുണ്യം തേടിയെത്തിയ ഭക്തരുടെ മനസില്‍ ഒരേ ഒരു ചിന്ത; സ്വാമിയേ ശരണമയ്യപ്പ

14 JANUARY 2015 09:28 AM IST
മലയാളി വാര്‍ത്ത.

ദര്‍ശന പുണ്യം തേടിയെത്തിയ കോടിക്കണക്കിന് ഭക്തര്‍ക്ക് സായൂജ്യം നല്‍കി ഇന്ന് മകര വിളക്ക്. ആ പുണ്യമുഹൂര്‍ത്തങ്ങള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. എല്ലാം മറന്ന് പൊന്നമ്പലമേട്ടിലേയ്ക്ക് ഭക്ത്യാദരപൂര്‍വം കാത്തിരിക്കുകയാണ് ഭക്തലക്ഷങ്ങള്‍.
ഇന്നു വൈകിട്ട് കിഴക്കേ ചക്രവാളത്തില്‍ ഉദിച്ചുയരുന്ന മകരസംക്രമനക്ഷത്രവും പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും തിരുവാഭരണം ചാര്‍ത്തിയ ഭഗവത് സ്വരൂപവും കണ്ട് സായുജ്യമടയാന്‍ അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് ശബരിമലയില്‍. നിന്നുതിരിയാന്‍ ഇടമില്ലാത്തവിധം ഭക്തരെക്കൊണ്ട് ശബരിമല നിറഞ്ഞുകഴിഞ്ഞു.
വൈകിട്ട് 6.40 ഓടെ മകരജ്യോതി തെളിയും . തൊട്ടുപിന്നാലെ 7.28 ന് മകരസംക്രമപൂജയും നടക്കും. ഏറെ നാളുകള്‍ക്കുശേഷമാണ് രണ്ട് പുണ്യമുഹൂര്‍ത്തങ്ങളും അടുത്തുവരുന്നത്.
പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചരയോടെ ശരംകുത്തിയിലെത്തും. കുത്തുവിളക്കിന്റെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ദേവസ്വം ജീവനക്കാരുള്‍പ്പെടുന്ന പ്രത്യേകസംഘം ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറുമ്പോള്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ സ്വീകരിക്കും. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ശ്രീലകത്തേക്ക് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. നടതുറക്കുന്നതോടെ ശരണംവിളികള്‍ ഉച്ചസ്ഥായിയിലെത്തും. തൊട്ടുപിന്നാലെ പൊന്നമ്പലമേടിന്റെ നെറുകയില്‍ ഇടവിട്ട് മൂന്ന് തവണ മകരദീപം തെളിയുന്നതോടെ പൂങ്കാവനം ഭക്തിയുടെ കൊടുമുടികയറും. സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് സംക്രമിക്കുന്ന 7.28 ന് മകരസംക്രമപൂജ നടക്കും.
തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്റെ നേതൃത്വത്തില്‍ കന്നിഅയ്യപ്പന്‍മാര്‍ കൊണ്ടുവരുന്ന മുദ്രയിലെ നെയ്യാണ് ഈ സമയം അഭിഷേകം ചെയ്യുക. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീണ്ടും തിരുവാഭരണം ചാര്‍ത്തും. രണ്ട് പുണ്യമുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യംവഹിച്ച് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്നതോടെ ഒരു മകരവിളക്ക് ഉത്സവംകൂടി സമാപിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിഫ്റ്റി 26,300ന് മുകളിൽ ....  (3 minutes ago)

പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ സാധ്യത  (13 minutes ago)

സമനിലയുമായി സ്​പെയിനിൽ റയൽ മഡ്രിഡ്  (19 minutes ago)

ഹോങ്കോങ്ങിലെ ബഹുനില കെട്ടിടങ്ങളിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി ...  (42 minutes ago)

പാതിരാത്രി 1 മണിവരെ രാഹുലെ ചോദ്യം ചെയ്തു തലങ്ങും വിലങ്ങും വലിച്ച് കീറി എന്നിട്ടും...രാഹുൽ കട്ടയ്ക്ക്  (55 minutes ago)

ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...  (1 hour ago)

പത്മകുമാർ യുദ്ധം തുടങ്ങി ഗോവിന്ദനെ മുച്ചൂട് വിഴുങ്ങി നാളെ കോടതിയിൽ പപ്പൻ ഒറ്റും..!ആദ്യ ബോംബ് പൊട്ടി  (1 hour ago)

മാങ്കൂട്ടത്തിൽ വിഷയത്തിൽ വി ഡി സതീശന്റെ റോളെന്ത്? മുഖ്യമന്ത്രി സതീശനെ വിളിച്ചോ?  (1 hour ago)

പവന്റെ വിലയിൽ 480 രൂപയുടെ വർദ്ധനവ്  (1 hour ago)

കോയമ്പത്തൂരിലെ ഫാം ഹൗസ് ഇളക്കി മറിച്ച് SIT ..! രാഹുലിന്റെ പൂടപോലും ഇല്ല..!ഡ്രൈവറെ തൂക്കി ചുവന്ന കാറിൽ ദേ രാഹുൽ CCTV...  (1 hour ago)

സിലിണ്ടറിന്റെ വിലയിൽ വീണ്ടും കുറവ്...  (1 hour ago)

അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ  (2 hours ago)

തിരുവനന്തപുരത്ത് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങൾ കത്തി നശിച്ചു  (2 hours ago)

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇഡി നോട്ടീസ്...  (2 hours ago)

. മലയാളി യുവാവ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

Malayali Vartha Recommends