Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

മഹാശിവരാത്രി, ശിവക്ഷേത്രങ്ങളില്‍ ഉത്സവമേളം

17 FEBRUARY 2015 09:36 AM IST
മലയാളി വാര്‍ത്ത.

കുംഭമാസത്തിലെ ചതുര്‍ദശി ദിനമായ മഹാശിവരാത്രി. സംസ്ഥാനത്തെ ശിവ ക്ഷേത്രങ്ങളെല്ലാം ആഘോഷങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു ഈ ദിവസം ഉപവാസം അനുഷ്ഠിച്ച് ഉറക്കമിളച്ച് ശിവാര്‍ച്ചന ചെയ്താല്‍ ശിവസായൂജ്യം പ്രാപിക്കുമെന്നാണ് വിശ്വാസം. രാത്രിയില്‍ ഉറങ്ങാതെ ശിവപൂജാനുഷ്ഠാനത്തോടെ വ്രതമനുഷ്ഠിച്ചാല്‍ ലൗകിക ദുഃഖമോ ശാരീരിക ക്ലേശങ്ങളോ ഉണ്ടാവുകയില്ലെന്ന് കരുതുന്നു. ശിവരാത്രിയുമായി ബന്ധപ്പെട്ട് പല ഐതീഹ്യങ്ങളുമുണ്ട്.
ദേവന്‍മാരും അസുരന്‍മാരും ചേര്‍ന്ന് പാലാഴി കടയുമ്പോള്‍ കാളകൂട വിഷം ഉയര്‍ന്നു വന്നു. പ്രപഞ്ചത്തെയൊന്നാകെ നശിപ്പിക്കുവാന്‍ പ്രാപ്തിയുള്ള വിഷം ഭൂമിയില്‍ പതിക്കാതെ ഭഗവാന്‍ ശിവന്‍ കുടിക്കുന്നു. അത്രയും മാരകമായ വിഷം അദ്ദേഹത്തിന്റെ ഉള്ളില്‍ ചെല്ലുന്നതു തടയാനായി ദേവി ശിവന്റെ കണ്ഠത്തില്‍ മുറുകെ പിടിച്ചു. വിഷം പുറത്തേക്കു വരാതെ ദേവന്‍മാര്‍ അദ്ദേഹത്തിന്റെ വായും അടച്ചു പിടിച്ചു. ഒടുവില്‍ വിഷം ഭഗവാന്റെ കണ്ഠത്തില്‍ തന്നെ ഉറഞ്ഞു കൂടുകയും അന്നു മുതല്‍ മഹാദേവന് നീലകണ്ഠന്‍ എന്ന നാമം ലഭിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ഭര്‍ത്താവിനു വേണ്ടി പാര്‍വതി ദേവി ഉറങ്ങാതിരുന്ന രാത്രിയാണ് ശിവരാത്രിയായി കൊണ്ടാടുന്നതെന്ന് ചിലര്‍ പറയുന്നു. അതിനാല്‍ മംഗല്യസിദ്ധിക്കും ദീര്‍ഘ മംഗല്യത്തിനും ശിവരാത്രി വ്രതം ഉത്തമമാണെന്ന് വിശ്വാസമുണ്ട്. ഭക്തിയും മുക്തിയും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ശിവരാത്രിവ്രതം അനുഷ്ഠിക്കണമെന്നാണ് വിശ്വാസം. സ്ത്രീകളും കുട്ടികളുമടക്കം ആര്‍ക്കു വേണമെങ്കിലും വ്രതം അനുഷ്ഠിക്കാവുന്നതാണ്.
ആലുവാ ശിവരാത്രി ആഘോഷമാണ് ഏറെ പ്രശസ്തം. ശിവരാത്രി നാളില്‍ ആലുവാ മണപ്പുറം നിറയുന്ന ഭക്തര്‍ പെരിയാറില്‍ പിതൃതര്‍പ്പണം നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്ത് ലക്ഷത്തിലധികം പേരാണ് ബലിതര്‍പ്പണത്തിന് ആലുവ ശിവരാത്രി മണപ്പുറത്ത് എത്തുന്നത്. 200 ഓളം ബലിത്തറകളാണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. പെരിയാറിന് കുറുകെ നിര്‍മിച്ച താത്കാലിക ഇരുമ്പ് നടപ്പാലം തുറന്നുകഴിഞ്ഞു. ഇത്തവണ സൗജന്യമായാണ് പാലത്തിലൂടെ യാത്ര ചെയ്യാന്‍ കഴിയുക.പുഴയ്ക്കക്കരെ അദൈ്വതാശ്രമത്തില്‍ ശിവരാത്രി നാളില്‍ ഒരേസമയം 2500 ഓളം പേര്‍ക്ക് ബലിയിടാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക കുളിക്കടവും ബലിയിടാനുള്ള സൗകര്യവുമുണ്ട്.

ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവര്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് സ്‌നാനാദി കര്‍മ്മങ്ങള്‍ക്ക് ശേഷം ഭക്തിയോടെ ശിവസ്തുതിയും പഞ്ചാക്ഷര മന്ത്രവും ജപിക്കും. പകലും രാത്രിയും ശിവക്ഷേത്ര ദര്‍ശനം നടത്തുകയോ ക്ഷേത്രത്തില്‍ തന്നെ കഴിയുകയോ ചെയ്യും. പകല്‍ ഉപവസിച്ച് രാത്രി ഉറക്കമൊഴിഞ്ഞ ശേഷം അടുത്ത ദിവസം ശിവപൂജയ്ക്കു ശേഷമാണ് വ്രതം അവസാനിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (17 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (22 minutes ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (38 minutes ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (1 hour ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (1 hour ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (2 hours ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (2 hours ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (2 hours ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (2 hours ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (2 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (2 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (3 hours ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (3 hours ago)

. പവന് 160 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends