Widgets Magazine
16
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..


പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..


ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത്..ഒരു കൂട്ടം പുരുഷന്മാര്‍ കൈകള്‍ പിന്നില്‍ കെട്ടി നിലത്ത് മുട്ടുകുത്തി നില്‍ക്കുന്നത് കാണാം...അടുത്ത ദൃശ്യങ്ങളില്‍ കാണുന്നത് മുട്ടുകുത്തി നിന്ന ഏഴ് പുരുഷന്മാരും നിലത്ത് വീഴുന്നതാണ്...


ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം...


പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്‌കൂള്‍ അധികൃതർ അറിയിച്ചു; കോട്ടയത്ത് പതിനേഴുകാരി പ്രസവിച്ചു: അമ്മയുടെ ആൺ സുഹൃത്തിന്റെ പീഡനത്തിൽ കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു...

ദു:ഖ വെള്ളിയാഴ്ച \'ഗുഡ് ഫ്രൈഡേ\' ആകുന്നതെന്തുകൊണ്ട്?

02 APRIL 2015 03:45 PM IST
മലയാളി വാര്‍ത്ത.

ക്രിസ്തീയ വിശ്വാസ പ്രകാരം പിതാവായ ദൈവം ദൈവമക്കളായ യഹൂദാ വംശജരോട് നേരിട്ട് ഇടപെട്ടുകൊണ്ടിരുന്ന ആദിമ കാലഘട്ടത്തേയാണ് ബൈബിളില്‍ പഴയ നിയമ പുസ്തക കാലഘട്ടം എന്നു വേര്‍തിരിച്ചിരിക്കുന്നത്.

ദൈവം സൃഷ്ടിച്ച് ഏദന്‍ തോട്ടത്തിലാക്കിയിരുന്ന ആദമിനോടും ഹൗവ്വയോടും, തോട്ടത്തിനു നടുവില്‍ നില്‍ക്കുന്ന, വൃക്ഷത്തിലെ ഫലം മാത്രം തിന്നരുതെന്ന് ദൈവം കല്പിച്ചിരുന്നു. എന്നാല്‍ പിശാചിന്റെ വശീകരണത്തില്‍പ്പെട്ട ഹൗവ്വ ഫലം പറിച്ചു തിന്നുകയും ആദമിനു കൊടുക്കുകയും ചെയ്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇപ്രകാരം അനുസരണക്കേട് എന്ന ആദ്യ പാപം മൂലം അവര്‍ ഭൂമിയില്‍ കഷ്ടപ്പെട്ട് അധ്വാനിച്ചു ജീവിക്കേണ്ടതിനായി സ്വര്‍ഗ്ഗീയ തോട്ടത്തില്‍ നിന്നും പുറന്തള്ളപ്പെട്ടു.

പാപം ചെയ്ത ആദമില്‍ നിന്നു ജനിച്ച മനുഷ്യകുലത്തിലുള്ളവരെല്ലാം തന്മൂലം ജനിക്കുന്നതേ പാപികളായിട്ടാണെന്നാണ് വിവക്ഷിക്കപ്പെടുന്നത്. പാപം ചെയ്തവരായതിനാലാണ് പാപത്തിന്റെ ശമ്പളമായ മരണമുണ്ടാകുന്നത് എന്നു വിശ്വസിക്കപ്പെടുന്നു.


പഴയ നിയമ കാലഘട്ടത്തില്‍ പാപം ചെയ്തവര്‍ ദൈവ ശിക്ഷയില്‍ നിന്നൊഴിവാക്കപ്പെടണമെങ്കില്‍ മൃഗങ്ങളെ യാഗമര്‍പ്പിക്കണമെന്നുണ്ടായിരുന്നു. അപ്രകാരം ബലി നല്‍കി കഴിഞ്ഞാല്‍ പാപമോചനമായിയെന്നും ആത്മാവിന് മരണശിക്ഷ നേരിടേണ്ടി വരികയില്ലെന്നും കരുതിപ്പോന്നിരുന്നു. പിശാചിന്റെ വശീകരണത്താല്‍ അനുസരണക്കേടുകാട്ടിയതിനാല്‍ പാപിയായി തീര്‍ന്നവരുടെ ആത്മാവിനെ ദൈവം കൈക്കൊള്ളുകയില്ല എന്ന ചിന്തയാണ് ഇതിന് അടിസ്ഥാനം.


ദൈവം സൃഷ്ടിച്ച മനുഷ്യരെ പിശാച് അവന്റെ വശീകരണത്തില്‍പ്പെടുത്തി ദൈവത്തിന്റെ അടുക്കല്‍ നിന്നും അകറ്റി കളഞ്ഞതിനാല്‍ അവരെ തിരികെ ദൈവത്തിങ്കലേയ്ക്ക് കൊണ്ടു വരേണ്ടത് ദൈവത്തിന്റെ ഉത്തരവാദിത്തമായി. അപ്രകാരം ആദം എന്ന ഒരു മനുഷ്യന്റെ പാപം മൂലം സമസ്ത മനുഷ്യരും മരണം എന്ന ശിക്ഷ ഏറ്റു വാങ്ങുന്നതില്‍ നിന്നും മനുഷ്യരെ രക്ഷിയ്ക്കാന്‍, ഒരു മനുഷ്യന്‍ പൂര്‍ണ്ണമനസ്സോടെ ദൈവത്തെ അനുസരിയ്ക്കുന്നതിലൂടെ സാധ്യമാക്കുന്നതിനുള്ള ദൈവികപദ്ധതിയായിരുന്നു ക്രിസ്തുവിന്റെ ക്രൂശു മരണം.


യേശു മനുഷ്യപുത്രനായി ജനിച്ച്, ക്രൂശുമരണം നേരിടണമെന്നുള്ളതാണ് പിതാവായ ദൈവത്തിന്റെ ഇഷ്ടം എന്ന് ക്രിസ്തുവിന് അറിയാമായിരുന്നു. ദൈവ ഹിതത്തിനോട് അനുസരണക്കേട് എന്ന പാപം കാട്ടാതെ, ക്രൂശു മരണത്തിലേയ്ക്ക് കടക്കപ്പെടുന്നതിനു മുമ്പ്, കഴിയുമെങ്കില്‍ ഈ പാന പാത്രം എങ്കല്‍ നിന്നു നീക്കേണമേ എന്ന് ദൈവത്തോട് അപേക്ഷിക്കുക മാത്രമാണ് ചെയ്തത്. തുടര്‍ന്ന്, എങ്കിലും എന്റെ ഇഷ്ടമല്ല, അവിടത്തെ ഇഷ്ടമാണ് നിറവേറേണ്ടത് എന്ന് പൂര്‍ണ്ണ മനസ്സോടെ അനുസരിക്കയാണ് ചെയ്തത്.


ഇപ്രകാരം ആദമിന്റെ അനുസരണക്കേടു മൂലമുണ്ടായ മരണം എന്ന ശിക്ഷയെ, ക്രിസ്തുവിന്റെ അനുസരണമൂലം മനുഷ്യകുലത്തില്‍ നിന്നു നീക്കി ആത്മാവിനെ തിരികെ ദൈവ പക്ഷത്ത് എത്തിച്ച പ്രക്രിയയാണ് ദു:ഖ വെള്ളിയാഴ്ച നടന്ന ക്രൂശു മരണം. ക്രിസ്തുവിന്റെ പീഢകള്‍ ദു:ഖമുളവാക്കുന്നവയാണെങ്കിലും അതിലൂടെ ദൈവഭാഗത്തു നിന്നും പിശാചിന്റെ ഭാഗത്തെത്തിപ്പോയ മനുഷ്യരെ തിരികെ ദൈവവുമായി കൂട്ടിച്ചേര്‍ത്ത ദൈവിക പദ്ധതിയുടെ വിജയമാണ് ക്രൂശുമരണം എന്നതിനാല്‍ ദു:ഖവെള്ളിയാഴ്ച വാസ്തവത്തില്‍ ഗുഡ്‌ഫ്രൈഡേയാകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ അനന്തുവിന്റെ മരണമൊഴി പുറത്ത്  (7 hours ago)

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസില്‍ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്  (7 hours ago)

ബിഹാറില്‍ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി  (8 hours ago)

അമൃത എക്‌സ്പ്രസ് നാളെ മുതല്‍ രാമേശ്വരം വരെ നീട്ടി  (8 hours ago)

'പണ്ടത്തെ വട്ട്, ഇപ്പോഴത്തെ ഡിപ്രഷന്‍'; വിവാദ പരാമര്‍ശം ആരോപിച്ച് നടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി  (8 hours ago)

പേരാമ്പ്രയില്‍ നടന്ന സി.പി.എം യു.ഡി.എഫ് സംഘര്‍ഷം:ഷാഫി പറമ്പില്‍ എം.പിക്കെതിരെ ആഞ്ഞടിച്ച് ഇ.പി. ജയരാജന്‍  (9 hours ago)

പത്ത് മാസത്തിനിടെ കെ എസ് ആര്‍ ടി സിക്ക് രണ്ടരക്കോടി രൂപ ലാഭമെന്ന് ഗണേഷ്  (10 hours ago)

ഇന്നത്തെ നിരക്ക്  (10 hours ago)

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം ആരംഭിക്കും  (10 hours ago)

വിഷന്‍ 2031: ശിശുസംരക്ഷണ മേഖലയ്ക്കുള്ള ദര്‍ശനരേഖ; വനിത ശിശുവികസന വകുപ്പിന്റെ സെമിനാര്‍ വ്യാഴാഴ്ച തിരൂരില്‍  (10 hours ago)

HAMAS ഹമാസിന്റെ ദൃശ്യങ്ങള്‍ പുറത്ത്;  (11 hours ago)

ഷൂട്ടിംഗിനിടെ മരണത്തെ മുഖാമുഖം കണ്ടതിനെക്കുറിച്ച് രജീഷ വിജയന്‍  (11 hours ago)

കഥകളിച്ചെണ്ടയിലെ ഇതിഹാസപുരുഷനെ അനുസ്മരിച്ച് കലാശ്രേഷ്ടർ - ഗുരുശ്രേഷ്ഠരെ കലാസാഗർ ആദരിച്ചു...  (12 hours ago)

ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം...  (12 hours ago)

നേതാക്കളെ ഒരുമിച്ച് തീർക്കാൻ CPM ന്റെ അടവ്.! ഗുണ്ടകൾ ഇറങ്ങി പേരമ്പ്രയിലെത്തിയ അതേ ടീം നെഞ്ച് വിരിച്ച് യൂത്ത് ...!  (12 hours ago)

Malayali Vartha Recommends