Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം എഴുന്നള്ളത്തും പൂജയും കണ്ട് ആയിരങ്ങള്‍ നിര്‍വൃതി നേടി

09 OCTOBER 2015 10:35 AM IST
മലയാളി വാര്‍ത്ത.

മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ ആയില്യം എഴുന്നള്ളത്തും പൂജയും നടന്നു. പുലര്‍ച്ചെ നട തുറന്ന് അഭിഷേകങ്ങള്‍ പൂര്‍ത്തിയാക്കി കുടുംബ കാര്‍ണവര്‍ ആയില്യം നാളിലെ പൂജകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ഇല്ലത്ത് നിലവറയ്ക്ക് സമീപം ഭക്തജനങ്ങള്‍ക്ക് അമ്മ ദര്‍ശനം നല്‍കി. ഉച്ചപൂജയ്ക്ക് ശേഷം കുടുംബക്കാര്‍ണവരുടെ നേതൃത്വത്തില്‍ നിലവറയോട് ചേര്‍ന്നുള്ള തളത്തില്‍ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കുള്ള നാഗപത്മക്കളം വരച്ചു. കളം പൂര്‍ത്തിയായതോടെ അമ്മ തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ക്ഷേത്രത്തിലെത്തി. ഇളയമ്മ, കുടുംബത്തിലെ മുതിര്‍ന്ന കാരണവന്മാര്‍ എന്നിവര്‍ അമ്മയെ അനുഗമിച്ചു. അമ്മ ശ്രീകോവിലില്‍ പ്രവേശിച്ചതിന് ശേഷം ശ്രീകോവിലില്‍ നിന്നും കുത്തുവിളക്കിലേക്ക് കുടുംബക്കാര്‍ണവര്‍ ദീപം പകരുന്നതോടെ എഴുന്നള്ളത്തിന് മുന്നോടിയായി ശംഖ്, തിമിലപ്പാണി, വായ്ക്കുരവ എന്നിവ മുഴങ്ങി. 
വലിയമ്മ ഉമാദേവി അന്തര്‍ജനം നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും, ഇളയമ്മ സാവിത്രി അന്തര്‍ജനം സര്‍പ്പയക്ഷിയമ്മയുടെയും കാരണവന്‍മാരായ പരമേശ്വരന്‍ നമ്പൂതിരി നാഗചാമുണ്ഡിയമ്മയുടെ വിഗ്രഹവും വാസുദേവന്‍ നമ്പൂതിരി നാഗയക്ഷിയമ്മയുടെ വിഗ്രഹവുമായി ക്ഷേത്രത്തിന് വലം വച്ച് ഇല്ലത്തേക്ക് എത്തി. രാജചിഹ്നങ്ങളായ ഛത്രചാമരധ്വജങ്ങള്‍, പഞ്ചവാദ്യം, നാഗസ്വരം, തകില്‍, ചെണ്ട, തിമില തുടങ്ങിയ വാദ്യങ്ങളുടെയും അകമ്പടിയോടെയായിനുന്നു എഴുന്നള്ളത്ത്. എഴുന്നള്ളത്ത് കണ്ട് അമ്മയെ വണങ്ങാന്‍ ഭക്തജനങ്ങള്‍ വഴിയുടെ ഇരുവശങ്ങളിലും തൊഴുകൈകളോടെ നിന്നിരുന്നു. ഇല്ലത്ത് എത്തി അമ്മയുടെ പതിവ് പൂജകള്‍ക്ക് ശേഷം ആയില്യം പൂജ ആരംഭിച്ചു. രാത്രി ഒന്‍പതു മണിയോടെ പൂജകള്‍ സമാപിച്ചു. അമ്മയുടെ നിര്‍ദേശ പ്രകാരം ആയില്യം എഴുന്നള്ളത്തും ചടങ്ങുകളും പതിവിലും നേരത്തെയാണ് നടന്നത്. അടുത്ത മാസം നാലിനാണ് മണ്ണാറശാല ആയില്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത  (3 hours ago)

വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ജൂഡ് ആന്റണി ജോസഫ് - വിസ്മയ മോഹൻലാൽ ചിത്രം തുടക്കത്തിന്റെ ചിത്രീകരണം ആരംഭിച്ചു!!  (5 hours ago)

അടുത്ത ബന്ധു മരിച്ചിട്ടും ലീവ് തരില്ലെന്ന് വാശി പിടിച്ച ഉദ്യോഗസ്ഥനെ മര്യാദ പഠിപ്പിച്ച് ജെന്‍സി ജീവനക്കാരന്‍  (5 hours ago)

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു...  (6 hours ago)

ആംബുലന്‍സിന് തീപിടിച്ച് പിഞ്ച് കുഞ്ഞടക്കം നാലുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...  (6 hours ago)

ബിജെപിയില്‍ അംഗത്വം സ്വീകരിച്ച് നടി ഊര്‍മിള ഉണ്ണി  (6 hours ago)

തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി; കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിര  (7 hours ago)

ശബരിമലയിലെ സ്ഥിതി ഭയാനകമാണ്; സർക്കാരിന്റെ കെടുകാര്യസ്ഥത പുറത്തേക്ക്; സർക്കാർ സംവിധാനങ്ങളെല്ലാം പാളിയെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല  (7 hours ago)

വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...  (7 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാട  (7 hours ago)

അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?  (7 hours ago)

'ഷൂ ബോംബർ? ടെലിഗ്രാം ഗ്രൂപ്പുകളിൽ പങ്കുവച്ച രഹസ്യ വീഡിയോ: ഉമർ നബിയുടെ ‘ചാവേർ’ പ്രസംഗം പുറത്ത്  (7 hours ago)

സദാചാരമൂല്യങ്ങളെ വെല്ലു വിളിച്ചും സ്വന്തം മാതാപിതാക്കളെ ധിക്കരിച്ചും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതു തലമുറക്ക് തെറ്റായ സന്ദേശം നൽകി; മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്  (7 hours ago)

Malayali Vartha Recommends