Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


ഭൂകമ്പ സാധ്യത ഏറ്റവുമധികമുള്ള മേഖലയാണ് ഹിമാലയം...വിനാശം വിതച്ച ഒട്ടേറെ ഭൂകമ്പങ്ങളുടെ ചരിത്രമുള്ള ഹിമാലയത്തിൽ, രണ്ടു വലിയ ഭൂകമ്പങ്ങൾക്ക് സാധ്യതയെന്ന് പഠനം...മൊമെന്റ് മാഗ്നിറ്റ്യൂഡ് സ്കെയിലിൽ 8.8 തീവ്രതയുള്ള ഭൂകമ്പങ്ങൾ..

ഇനി വ്രതശുദ്ധിയുടെ നാളുകള്‍ ; ഓര്‍മ്മ പുതുക്കാനായി അയ്യപ്പ ചരിതം

17 NOVEMBER 2015 09:50 AM IST
മലയാളി വാര്‍ത്ത.

കലിയുഗ വരദനായ സാക്ഷാല്‍ ശ്രീ ധര്‍മ്മശാസ്താവിന്റെ കഥകള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. അയ്യപ്പന്റെ പ്രശസ്തി ഭാരതവും കടന്ന് പോയിട്ടുണ്ട്. പല രാജ്യങ്ങളിലും അയ്യപ്പ ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. അതോടെ ശബരിമലയുടെ ഖ്യാതിയും വര്‍ധിക്കും. വ്രതശുദ്ധിയുടെ നാളുകളാണ് ഇനിയുള്ളത്. ഈയവസരത്തില്‍ അയ്യന്റെ കഥ നമുക്കോര്‍ത്തെടുക്കാം. 

അയ്യപ്പനെ കുറിച്ച് പല ഐതിഹ്യ കഥകള്‍ നിലവിലുണ്ടെങ്കിലും പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ടതാണ് ഏറ്റവും പ്രസിദ്ധം. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് നായാട്ടിനായി വനത്തിലെത്തിയപ്പോള്‍ പമ്പാതീരത്ത് വച്ച് കഴുത്തില്‍ മണി കെട്ടിയ സുന്ദരനായ ഒരാണ്‍കുഞ്ഞിനെ കണ്ടെത്തി. ശിവന് മോഹിനിരൂപത്തിലുള്ള വിഷ്ണുവില്‍ ജനിച്ച പുത്രനാണിതെന്ന് വിശ്വാസം. കഴുത്തില്‍ സ്വര്‍ണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് മണികണ്ഠന്‍ എന്നു പേരിട്ട് രാജാവ് കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.
\"\"ആയോധന കലയിലും വിദ്യയിലും നിപുണനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാല്‍ രാജ്ഞിയും മന്ത്രിയും ചേര്‍ന്ന് ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു. ഇതിനായി മന്ത്രി രാജ്ഞിയെ വശത്താക്കുകയും, അവരുടെ ഗൂഢപദ്ധതി പ്രകാരം രാജ്ഞി വയറുവേദന അഭിനയിക്കുകയും ചെയ്തു. തുടര്‍ന്ന് കൊട്ടാരവൈദ്യന്‍ പുലിപ്പാല്‍ മരുന്നായി നിശ്ചയിച്ചു. ഗൂഢപദ്ധതിയനുസരിച്ച് പുലിപ്പാല്‍ കാട്ടില്‍ നിന്നും കൊണ്ടുവരാന്‍ നിയുക്തനായത് മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് പറഞ്ഞയക്കുന്നത്. എന്നാല്‍ മഹിഷിയെയും വധിച്ച് അയ്യപ്പന്‍ തന്റെ അവതാര ഉദ്ദേശം നടപ്പിലാക്കി. തുടര്‍ന്ന് പുലിപ്പാല്‍ കറന്നെടുക്കുന്നതിനായി പുലികളേയും കൂട്ടി പുലിപ്പുറത്ത് അയ്യപ്പന്‍ കൊട്ടാരത്തിലേക്കു വന്നു. ഇതോടെ രാജ്ഞിയും മന്ത്രിയും അയ്യപ്പന്റെ ശക്തിക്കുമുമ്പില്‍ പതറി.\"\"അയ്യപ്പന്‍ ദൈവത്തിന്റെ പ്രതിരൂപമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവിനോട് അയ്യപ്പന്‍ തന്റെ അവതാരോദ്ദേശം പറഞ്ഞു. തുടര്‍ന്ന് അയ്യപ്പന്റെ നിര്‍ദേശപ്രകാരം ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അതിനായി സ്ഥാനം കണ്ടതും അയ്യപ്പനാണ്. അയ്യപ്പന്‍ തൊടുത്തു വിട്ട അമ്പിന്റെ സ്ഥാനത്താണ് ക്ഷേത്രം പണിതത്. ഇതാണ് ശബരിമല.
പുലിപ്പാല്‍ കൊണ്ടുവരാന്‍ കാട്ടിലേക്ക് പോകുമ്പോള്‍ തയ്യാറാക്കിയതാണ് ഇരുമുടിക്കെട്ട് എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തില്‍ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വര്‍ഷംതോറുമുള്ള തീര്‍ത്ഥയാത്രയും എന്നാണ് ഐതിഹ്യം.
\"\"ഇതോടൊപ്പം മത സൗഹാര്‍ദ്ദത്തിന്റെ കഥയും പ്രസിദ്ധമാണ്. വാവരുമായി ഏറ്റുമുട്ടുകയും തുടര്‍ന്ന് വാവര്‍ അയ്യപ്പന്റെ ഉറ്റ ചങ്ങാതിയായെന്നും കഥയുണ്ട്. അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് ശബരിമലയില്‍ വാവര്‍ക്ക് ഒരു സ്ഥാനം നല്‍കിയതെന്നും വിശ്വസിക്കുന്നു. എരുമേലി വാവരു പള്ളിയില്‍ കയറിയാണ് ഓരോ അയ്യപ്പനും ഇപ്പോഴും പേട്ട തുള്ളുന്നത്. ഇത് കൂടാതെ ബുദ്ധമതവുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ ഇന്ന് പ്രചാരത്തിലുണ്ട്. എങ്കിലും ഭക്തരുടെ മനസില്‍ പതിഞ്ഞ കഥയാണ് ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുവളപ്പില്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് വന്‍ നിധി ശേഖരം  (1 hour ago)

വിയറ്റ്‌നാമില്‍ കനത്ത മഴയില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ആറ് മരണം  (1 hour ago)

ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍  (1 hour ago)

അശ്ലീല സന്ദേശമയച്ചെന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ മുഖത്തടിച്ച യുവതി അറസ്റ്റില്‍  (1 hour ago)

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി:19 കാരന്‍ കുത്തേറ്റ് മരിച്ചു  (2 hours ago)

ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു  (2 hours ago)

ജിമ്മില്‍ വര്‍ക്കൗട്ടിനിടെ യുവതി ഉറങ്ങിപ്പോയി  (3 hours ago)

കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് നവകേരളത്തിലേക്കുള്ള നമ്മുടെ യാത്രയ്ക്ക് വെളിച്ചം വീശുന്ന രേഖയാണ്  (3 hours ago)

തിരുവനന്തപുരത്ത് ബാങ്കിന് നേര്‍ക്ക് ബോംബ് ഭീഷണി  (5 hours ago)

സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളേജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത് ആദ്യമായി  (5 hours ago)

എഎംആര്‍ അവബോധ വാരം 2025: നവംബര്‍ 18 മുതല്‍ 24 വരെ  (5 hours ago)

സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട 19കാരൻ കുത്തേറ്റ് മരിച്ചു  (5 hours ago)

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ആക്രമണം  (5 hours ago)

മണ്ഡലകാലം; കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ ഓടിക്കുന്നത് 450 ബസുകൾ  (5 hours ago)

ജൂഡ് ആൻ്റെണി ജോസഫ് - വിസ്മയാ മോഹൻലാൽ- ചിത്രം തുടക്കം , ചിത്രീകരണം ആരംഭിച്ചു.  (5 hours ago)

Malayali Vartha Recommends