Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഇന്ത്യയ്ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ ഇന്നു മുതല്‍ പ്രാബല്യത്തില്‍....


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ഇന്ന് ..... വൈകുന്നേരം 4ന് മുട്ടട ഹോളി ക്രോസ് ദേവാലയത്തിലാണ് സംസ്‌കാരം


ഇന്ന് വിനായകചതുര്‍ത്ഥി....ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസം... ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനതിരക്ക്


ജമ്മു കശ്മീരില്‍ മഴക്കെടുതിയില്‍ മരണം പത്തായി.... നിരവധി പേര്‍ക്ക് പരുക്കേറ്റു... താഴ്ന്ന മേഖലയില്‍ വെള്ളം കയറി... നദികള്‍ കരകവിഞ്ഞൊഴുകി

നവരാത്രിയ്ക്കു പിന്നാലെ ഉത്തര മലബാറിലെ കളിയാട്ടക്കാലത്തിന് തുടക്കമാവുന്നു...

26 OCTOBER 2023 01:56 PM IST
മലയാളി വാര്‍ത്ത

നവരാത്രിയ്ക്കു പിന്നാലെ ഉത്തര മലബാറിലെ കളിയാട്ടക്കാലത്തിന് തുടക്കമാവുന്നു... തുലാം പത്തിന് കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠന്‍ ക്ഷേത്രത്തില്‍ നടക്കുന്ന പുത്തരി അടിയന്തിരത്തോടെയാണ് വടക്കേ മലബാറിലെ കളിയാട്ടക്കാലത്തിന് തുടക്കമാവുന്നത്.

കൊളച്ചേരി ശ്രീ ചാത്തമ്പള്ളി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പുത്തരി അടിയന്തിരം ഒക്ടോബര്‍ 26, 27 (തുലാം 9, 10) തീയതികളില്‍ നടക്കും. ഇന്ന് രാവിലെ ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ശുദ്ധി പുണ്യാഹം, ഗണപതിഹോമം എന്നിവ നടന്നു. 10.30ന് പാലും അരിയും നിവേദ്യം വെക്കലും നടന്നു. തുടര്‍ന്ന് വൈകുന്നേരം ഇളംകോലം, വിഷകണ്ഠന്റെ വെള്ളാട്ടവും തോറ്റവും, ഗുളികന്റെ വെള്ളാട്ടം, എള്ളെടുത്ത് ഭഗവതിയുടെ കലശം എന്നിവ ഉണ്ടായിരിക്കുന്നതാണ്.



തുലാം പത്ത് (ഒക്ടോബര്‍ 27 വെള്ളിയാഴ്ച) പുലര്‍ച്ചെ 4 മണിക്ക് ഗുളികന്‍ തിറയും 5 മണിക്ക് വിഷകണ്ഠന്‍ ദൈവം പുറപ്പെടലും ഉണ്ടാകും. തുടര്‍ന്ന് ദൈവത്തെ എതിരേല്‍ക്കലും ചൊല്ലും വിളിയും നടക്കും. രാവിലെ 10 മണിക്ക് കരുമാരത്തില്ലത്ത് എഴുന്നള്ളിച്ചു പോകലും 11 മണിക്ക് എള്ളെടുത്ത് ഭഗവതിയും ഉണ്ടാകും.11.30ന് പത്രാട്ടിയില്‍ അരിയിടല്‍ നടക്കും. ഉച്ചക്ക് 1 മണിക്ക് വലിയ തമ്പുരാട്ടിയും വഴിപാട് നിവേദ്യവും നടത്തും. വൈകുന്നേരം 6 മണിക്ക് ഹോമം ഉണ്ടായിരിക്കും. വൈകുന്നേരം 6 30ന് വിഷകണ്ഠന്‍ ദൈവത്തിന്റെ മുടിയിറക്കലും 7 മണിക്ക് ബലികര്‍മ്മവും നടക്കും. രാത്രി 8 മണിക്ക് കഴകപ്പുരയില്‍ നിവേദ്യം സമര്‍പ്പണവും സമാപനവും ഉണ്ടായിരിക്കും.രണ്ടുദിവസവും പ്രസാദ സദ്യ ഉണ്ടായിരിക്കുന്നതാണ്.

കൊളച്ചേരി പഞ്ചായത്തില്‍ കൊളച്ചേരി മുക്കില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയായി നെല്ലിക്കപ്പാലം റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ തുലാം പത്തിനു നടക്കുന്ന പുത്തരി അടിയന്തിരം തന്നെയാണ് പ്രധാന ആഘോഷം. എല്ലാ മാസത്തിലെയും സംക്രമ ദിനത്തിലും മറ്റു പ്രധാന ദിനങ്ങളിലുമാണ് നട തുറക്കുന്നത് .വിഷഹാരിയായ ചാത്തമ്പള്ളി കണ്ഠനെ വിഷകണ്ഠനായി കരുമാരത്തില്ലത്ത് തന്ത്രികളാണ് പ്രതിഷ്ഠിച്ച് ആരാധിച്ചതാണെന്നാണ് വിശ്വാസം . വിഷ രോഗങ്ങള്‍ മാറാനും സര്‍പ്പഭയം അകലാനും ക്ഷേത്രത്തില്‍ നടത്തുന്ന മുട്ടഒപ്പിക്കല്‍ വഴിപാട് പ്രസിദ്ധമാണ് . വിഷകണ്ഠന്‍ ദൈവത്തിന്റെ അനുഗ്രഹം തേടാനും വഴിപാട് നടത്താനും വന്‍ ഭക്തജന തിരക്കാണ് ഇവിടെ അനുഭവപ്പെടാറ് .



തുലാം പത്തിന് രാവിലെ അഞ്ചു മണിയോടെ ഇറങ്ങുന്ന വിഷകണ്ഠന്‍ തൈയ്യം വൈകുന്നേരം വരെ ഭക്തരുടെ സങ്കട നിവൃത്തി വരുത്തി അനുഗ്രഹം നല്‍കി കൊണ്ട് ക്ഷേത്രത്തില്‍ ഉണ്ടാവും. രാവിലെ പത്തു മണിക്ക് കരുമാരത്തില്ലത്തേക്ക് യാത്ര പോകുന്ന വിഷകണീന്‍ ദൈവത്തിനെ അനുഗമിച്ച് ഭക്തരും പ്രദേശവാസികളും ചേരുന്നതോടെ ഇവിടെ വിശ്വാസവും ആചാരവും ഗ്രാമത്തിന്റെതും കൂടി ആയി മാറുകയാണ് ഇവിടം.

കൊളച്ചേരി ശ്രീ ചാത്തമ്പള്ളി ക്ഷേത്രത്തിലെ പുത്തരി അടിയന്തിരത്തിനു ശേഷമാണ് കോലത്തു നാട്ടില്‍ തെയ്യം-തിറ മഹോല്‍സവത്തിന്റെ ദിനങ്ങള്‍ക്ക് തുടക്കമാവുന്നത്.തുലാമാസത്തില്‍ പത്താമുദയത്തിന് കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠന്‍ ക്ഷേത്രത്തിലെ കളിയാട്ടത്തോടെ ആരംഭിക്കുന്ന വടക്കേ മലബാറിലെ തെയ്യക്കാലം ഇടവപ്പാതിയില്‍ (ഏകദേശം ജൂണ്‍ 15) വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തിലെ കളിയാട്ടത്തോടെ അവസാനിക്കും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു....  (6 minutes ago)

ഗൃഹനാഥന് ദാരുണാന്ത്യം  (12 minutes ago)

നിലവില്‍ 7,000 രൂപയുള്ള ഓണറേറിയം 10,000 ആയി വര്‍ധിപ്പിക്കണമെന്ന് റിപ്പോര്‍ട്ടിലെ ശുപാര്‍ശ  (14 minutes ago)

ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി  (19 minutes ago)

ഗർഭം വെളിപ്പെടുത്താതെ രക്ഷയില്ല രാഹുൽ പാലക്കാട് കാലുകുത്തിയാൽ ചൂലെടുത്ത് അടിച്ചോടിക്കാൻ പെണ്ണുങ്ങൾ  (40 minutes ago)

.. ശ്രദ്ധേയനായി സഞ്ജു  (51 minutes ago)

ഷാങ്ഹായ് സഹകരണ (എസ്.സി.ഒ) ഉച്ചകോടി ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ  (1 hour ago)

ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

25 ശതമാനം അധിക തീരുവ ഇന്നു മുതല്‍ പ്രാബല്യത്തില്‍....  (1 hour ago)

13 നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെ പൊതുവിപണിയേക്കാള്‍  (2 hours ago)

വയോധികയ്ക്ക് ദാരുണാന്ത്യം....  (2 hours ago)

പ്രവാസി ലീഗല്‍ സെല്‍ അനുശോചിച്ചു  (2 hours ago)

ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ...  (2 hours ago)

ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസം...  (3 hours ago)

മിന്നല്‍ പ്രളയം... രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ഇറങ്ങി....  (3 hours ago)

Malayali Vartha Recommends