Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

ശബരിമലയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ച് പോലീസ്... പൊലീസും വിവിധ സേനാംഗങ്ങളും ഉള്‍പ്പടെ സന്നിധാനത്തുള്ളത് ആയിരത്തിയഞ്ഞൂറോളം സുരക്ഷാ ജീവനക്കാര്‍, ഓരോ സ്ഥലങ്ങളിലും കര്‍ശന സുരക്ഷ ക്രമീകരണവും ഏര്‍പ്പെടുത്തി

30 NOVEMBER 2023 09:36 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷ കൂട്ടി പൊലീസ്. കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തിക്കും തിരക്കും ഒഴിവാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പൊലീസും വിവിധ സേനാംഗങ്ങളും ഉള്‍പ്പടെ ആയിരത്തിയഞ്ഞൂറോളം സുരക്ഷാ ജീവനക്കാരാണ് സന്നിധാനത്തുള്ളത്.


സ്വാമി അയ്യപ്പന്‍ റോഡിലും നീലിമല പാതയിലും തിരക്ക് കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മഴ പെയ്താല്‍ തീര്‍ത്ഥാടകര്‍ ഓടി കയറുന്ന സ്ഥലങ്ങളിലും പ്രത്യേക നിരീക്ഷണം.

പമ്പയില്‍ നിന്ന് കയറുന്ന തീത്ഥാടകര്‍, ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവര്‍, സന്നിധാനത്ത് വിരിവെക്കുന്നവര്‍ എല്ലാവരുടെയും കൃത്യമായ കണക്കുകള്‍ വിലയിരുത്തിയാണ് പൊലീസ് സേവനം. ഓരോ സ്ഥലങ്ങളിലും കര്‍ശന സുരക്ഷ ക്രമീകരണവും ഏര്‍പ്പെടുത്തി.


പുലര്‍ച്ചെ 3 മുതല്‍ 17 മണിക്കൂറാണ് തീത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അവസരം. ഇതില്‍ ഏറ്റവും അധികം തിരക്കുള്ളത് പുലച്ചെയാണ്. ഈ സമയങ്ങളില്‍ വലിയ നടപ്പന്തല്‍ പതിനെട്ടാം പടി, തിരുമുറ്റം മാളികപ്പുറം എന്നിവിടങ്ങിളില്‍ തിക്കും തിരക്കുമാകും. ഈ സാഹചര്യത്തില്‍ ഭക്തരെ നിയന്ത്രിച്ചാണ് കടത്തി വിടുന്നത് ഏഴ് ഡിവിഷനുകളായി തിരിച്ചാണ് പൊലീസ് വിന്യാസം.

750 ഓളം പൊലീസുകാരണ് ഡ്യൂട്ടിയിലുള്ളത്. ഇതിന് പുറമെ കമാന്റോ, എന്‍ഡിആര്‍എഫ്, ആര്‍എഎഫ് തുടങ്ങിയ സേനകളുമുണ്ട്. 72 ക്യാമറകളിലെ ദൃശ്യങ്ങള്‍ തത്സമയം കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കുന്നതാണ്.

ശബരിമല സന്നിധാനം ശുചിയാക്കി സൂക്ഷിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നവരാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങള്‍. 1000 വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ ജില്ലയില്‍ വിന്യസിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ് എല്ലാവരും. സന്നിധാനം 300, പമ്പ 210, നിലയ്ക്കല്‍ 450, പന്തളം 30, കുളനട 10 എന്നിങ്ങനെയാണ് വിശുദ്ധി സേനാംഗങ്ങളുടെ വിന്യാസം.

ഇവരുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാനദി മാലിന്യ മുക്തമാക്കുക എന്നിവക്കായി മിഷന്‍ ഗ്രീന്‍ എന്ന പേരില്‍ ബോധവത്കരണവുമുണ്ട്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചോദ്യം ചെയ്യലുകൾക്ക് ശേഷം  (32 minutes ago)

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ...  (34 minutes ago)

ബു​​ധ​​നാ​​ഴ്ച ഗ​​വ​​ർ​​ണ​​ർ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ന് നി​​തീ​​ഷ് കു​​മാ​​ർ രാ​​ജി സ​​മ​​ർ​​പ്പി​​ക്കും...  (46 minutes ago)

വൈറ്റ് കോളറിന്റെ സാങ്കേതിക സഹായം  (1 hour ago)

പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ....  (1 hour ago)

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി  (1 hour ago)

ഡൽഹി സ്ഫോടനം അറസ്റ്റ് തുടരുന്നു  (1 hour ago)

കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം  (1 hour ago)

ആക്രമണത്തിന് പിന്നിൽ  (1 hour ago)

ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി....  (2 hours ago)

ശബരിമലയിൽ വന്‍ വീഴ്ച  (2 hours ago)

ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.  (2 hours ago)

കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു  (2 hours ago)

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത  (13 hours ago)

വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍  (13 hours ago)

Malayali Vartha Recommends