Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം... ഇന്ന് കര്‍ക്കിടകം ഒന്ന്

16 JULY 2024 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ ആരംഭിച്ച മുറജപത്തിന്റെ രണ്ടാംമുറയിലെ ജപം വെള്ളിയാഴ്‌ച പൂർത്തിയാകും... ജനുവരി 14ന് ലക്ഷദീപത്തോടെ മുറജപം സമാപിക്കും

ഇനിയുള്ള 56നാൾ ശ്രീപദ്മനാഭന്റെ സന്നിധി വേദമന്ത്രജപങ്ങളിൽ നിറയും....നാളെ തുടങ്ങുന്ന മുറജപം ജനുവരി 14ന് ലക്ഷദീപത്തോടെ സമാപിക്കും

കനത്തമഴയും മൂടല്‍മഞ്ഞും.... ശബരിമലയില്‍ ഭക്തജനത്തിരക്ക് കുറഞ്ഞു....

വര്‍ഷംതോറും നടത്തിവരാറുള്ള നാലമ്പല യാത്ര ഇത്തവണ ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് ഡിടിപിസി

മുരുഡേശ്വര്‍ ക്ഷേത്രത്തില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ നിര്‍ബന്ധമാക്കി... ഭക്തര്‍ ക്ഷേത്രനിബന്ധനകള്‍ കൃത്യമായി അനുസരിക്കണമെന്നും അധികൃതര്‍

ഇന്ന് കര്‍ക്കിടകം ഒന്ന്. ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭിക്കുകയാണ്. വേദങ്ങളിലും വേദാംഗങ്ങളിലും കര്‍ക്കിടകമാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ദുര്‍ഘടം നിറഞ്ഞ മാസം എന്നു വിളിക്കുമെങ്കിലും കര്‍ക്കിടകം പുണ്യമാസമാണ്.


കര്‍ക്കിടകം രാശിയുടെ ആദ്യബിന്ദുവിലൂടെ സൂര്യന്‍ കടന്നു പോകാന്‍ എടുക്കുന്ന സമയമാണ് കര്‍ക്കിടക സംക്രാന്തി. കര്‍ക്കിടകം രാശിയില്‍ നിന്നും ചിങ്ങം രാശിയിലേക്കു സൂര്യന്‍ മാറുന്ന സമയം വരെയുള്ള ഒരു മാസം കര്‍ക്കിടകത്തിന്റെ പുണ്യകാലമാവുന്നു.

മലയാള വര്‍ഷത്തിന്റെ അവസാന മാസമായ കര്‍ക്കിടകത്തിനെ വൃത്തിയോടേയും, ശുദ്ധിയോടേയും കാത്തു സൂക്ഷിക്കണം. രാമശബ്ദം പരബ്രഹ്മത്തിന്റെ പര്യായവും, രാമനാമജപം ഹൃദയങ്ങളെ വേണ്ടവിധം ശുദ്ധീകരിക്കുകയും മനുഷ്യരെ മോക്ഷപ്രാപ്തിക്ക് അര്‍ഹരാക്കുകയും ചെയ്യുന്നു. അജ്ഞാതമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തണം. അതിനു വേണ്ടിയാണ് രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത്.

കര്‍ക്കിടകം ഒന്നു മുതല്‍ മാസം തീരും വരെ കേരളത്തിലെ എല്ലാ വീട്ടിലും ശ്രീഭഗവതിയെ വരവേല്‍ക്കാനായി ശീവോതിക്കു (ശ്രീഭഗവതി) വെക്കല്‍ എന്ന ചടങ്ങ് അനുഷ്ഠിക്കും. മച്ചില്‍ നിലവിളക്കു കൊളുത്തി അതിന്റെ പിന്നിലാണ് ശീവോതിക്കു വയ്ക്കുന്നത്. ചിലര്‍ പൂമുഖത്താണ് വിളക്ക് വയ്ക്കുക. ശ്രീഭഗവതിയെ വീട്ടിലേക്ക് സ്വീകരിക്കാനായാണ് ഈ ചടങ്ങ് നടത്തുന്നത്.

രാവിലെ കുളിച്ച് പലകയിലോ പീഠത്തിലോ ഭസ്മം തൊടുവിത്ത് നാക്കില വച്ച് അതില്‍ രാമായണം, കണ്ണാടി, കണ്‍മഷി, കുങ്കുമം, വസ്ത്രം, പണം, തുളസി, അഷ്ടമംഗല്യം, നിറപറ, നിറനാഴി, ദശപുഷ്പം, വെറ്റില, അടക്ക എന്നിവ വയ്ക്കുന്നു. പൂമുഖത്ത് കത്തിച്ചുവയ്ക്കുന്ന വിളക്ക് വൈകീട്ടേ മാറ്റാറുള്ളു. രാത്രിയായാല്‍ മുടങ്ങാതെ രാമായണം വായിക്കുകയും ചെയ്യും.

വ്രതനിഷ്ഠകളാല്‍ സമ്പന്നമാണ് കര്‍ക്കിടകം. ആദ്യ ഏഴു ദിവസങ്ങളില്‍ ഏഴു തരം സസ്യങ്ങള്‍ കൊണ്ടുള്ള കറികള്‍ ഭക്ഷിക്കുന്ന രീതി പണ്ടേയുണ്ട്. കര്‍ക്കിടകത്തിലെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് കര്‍ക്കിടകവാവ്. വാസ്തുശാസ്ത്രപരമായും കര്‍ക്കിടകത്തിനു പ്രാധാന്യമുണ്ട്. കാക്ക പോലും കൂടുകൂട്ടാത്ത കര്‍ക്കിടകത്തില്‍ ഗൃഹനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനവും പാടില്ല.

രാമായണ മാസമായ കര്‍ക്കിടകത്തില്‍ പ്രസിദ്ധമായി നടന്നു വരുന്നതാണ് നാലമ്പല തീര്‍ത്ഥാടനയാത്ര. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മല്‍ ശത്രുഘ്നക്ഷേത്രം എന്നീ നാലമ്പലങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നത് ശ്രേയസ്‌ക്കരമെന്നാണ് വിശ്വാസം. ഓരോ വര്‍ഷവും നാലമ്പല ദര്‍ശനം നടത്തുന്ന വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.


ശരീരപുഷ്ടിക്കുള്ള ചികിത്സകള്‍ക്ക് അനുയോജ്യമാണ് കര്‍ക്കിടകം. കഴിക്കുന്ന മരുന്നുകളും ചെയ്യുന്ന ചികിത്സകളും ശരീരത്തില്‍ പിടിക്കും. അതുകൊണ്ടു തന്നെ സുഖചികിത്സയ്ക്കു ഉത്തമമാണു കര്‍ക്കിടകം. മരുന്നു കഞ്ഞി കുടിച്ച് ദഹനശേഷി വര്‍ദ്ധിപ്പിച്ച് ശരീരത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ പ്രാപ്തമാക്കാം. ഔഷധകഞ്ഞി കുടിക്കുമ്പോള്‍ ദഹനം വര്‍ദ്ധിക്കും. ആന്തരീകാവയവങ്ങളുടെ പ്രതിരോധ ശേഷി കൂട്ടാനും ഔഷധമരുന്നുകഞ്ഞി സഹായകരമാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയില്‍ ഭക്തര്‍ക്ക് ഇടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറി കുട്ടികളടക്കം 9 പേര്‍ക്ക് പരുക്ക്; പരുക്കേറ്റവരില്‍ മൂന്നുപേര്‍ മലയാളികളാണ്  (56 minutes ago)

ആര്യ രാജേന്ദ്രന് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനം  (1 hour ago)

വളര്‍ത്തു തത്തയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 41 പേര്‍ അറസ്റ്റില്‍  (2 hours ago)

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി  (2 hours ago)

തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേ  (3 hours ago)

ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുക  (3 hours ago)

പതിമൂന്നിന് മുന്നേ എത്തുന്ന ശുക്രന്മാർ ആരൊക്കെ..?  (4 hours ago)

പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...  (4 hours ago)

ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ ര  (4 hours ago)

തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (6 hours ago)

എല്‍ഡിഎഫിനെതിരെ പരിഹാസ പോസ്റ്റുമായി അഖില്‍ മാരാര്‍  (6 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ എസ് ശബരീനാഥിന് മിന്നും വിജയം  (6 hours ago)

എല്‍ഡിഎഫിന്റെ കള്ള പ്രചാരണങ്ങള്‍ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്  (7 hours ago)

എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിന് ജനങ്ങളുടെ മറുപടിയെന്ന് രമേശ് ചെന്നിത്തല  (7 hours ago)

Malayali Vartha Recommends