Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇംഗ്ലണ്ട് യാത്രകളിൽ പത്മകുമാറും പോയിരുന്നോ...? ആറന്മുളയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ അന്വേഷണ സംഘം പാസ്പോർട്ടും, പത്മകുമാറിന്റെയും ഭാര്യയുടെയും ആദായനികുതി വിവരങ്ങളും പിടിച്ചെടുത്തു: ഇരുവരുടെയും ആസ്തികളിലും അന്വേഷണം...


കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി: സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു: 5 ജില്ലകളിൽ യെല്ലോ അലെർട്: തിരുവനന്തപുരത്തും, കൊല്ലത്തും ഓറഞ്ച് അലെർട്...


കെ. പി. ശങ്കരദാസിനെയും, എൻ. വിജയകുമാറിനെയും വീണ്ടും ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം: ശങ്കരദാസിനെ മാപ്പ് സാക്ഷിയാക്കും: വാസുവും മാപ്പു സാക്ഷിയാകന്‍ സമ്മതിച്ചേക്കുമെന്നും സൂചന: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുള്ള നിരവധി ഉന്നതരുടെ പേരുകള്‍ പത്മകുമാര്‍ വെളിപ്പെടുത്തി: മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ SIT ചോദ്യം ചെയ്തേയ്ക്കും.! പൂജയുടെ ഭാഗമായ നടന്‍ ജയറാം അടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തും...


ജയറാമിന്‍റെ മൊഴിയെടുക്കും... ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത, പത്മകുമാറിൻറെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാട് രേഖകൾ പിടിച്ചെടുത്തു


ജി20 ഉച്ചകോടി: മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭം... ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍.... അഷ്ടമിരോഹിണി നാളില്‍ ഭക്തജന തിരക്ക് പരിഗണിച്ച് വിഐപി, സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് രാവിലെ 6 മണി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും

24 AUGUST 2024 04:20 AM IST
മലയാളി വാര്‍ത്ത

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍.... അഷ്ടമിരോഹിണി നാളില്‍ ഭക്തജന തിരക്ക് പരിഗണിച്ച് വിഐപി, സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് രാവിലെ 6 മണി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും

അഷ്ടമിരോഹിണി സുദിനത്തില്‍ (ആഗസ്റ്റ് 26) ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനമൊരുക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി ദേവസ്വം ചെയര്‍മാന്‍ . ഗുരുവായൂരപ്പന്റെ പിറന്നാള്‍ ദിനത്തില്‍ പൊതുവരി നില്‍ക്കുന്ന ഭക്തജനങ്ങളുടെ ദര്‍ശനത്തിനാകും ദേവസ്വം ഭരണ സമിതി മുന്‍ഗണന നല്‍കുക. ഭക്തരുടെ സൗകര്യാര്‍ത്ഥം അന്നേ ദിവസം നിര്‍മ്മാല്യം മുതല്‍ ദര്‍ശനത്തിനുള്ള പൊതുവരി ക്ഷേത്രത്തിലേക്ക് നേരെ കടത്തി വിടും. ഇതിനാല്‍ പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കുകയും ചെയ്യും. അഷ്ടമിരോഹിണി നാളില്‍ ഭക്തജന തിരക്ക് പരിഗണിച്ച് വിഐപി, സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് രാവിലെ 6 മണി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ്.

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ദര്‍ശനം പുലര്‍ച്ചെ നാലര മുതല്‍ 5.30 വരെയും വൈകുന്നേരം അഞ്ച് മണി മുതല്‍ ആറ് മണി വരെയും മാത്രമാകും. തദ്ദേശീയര്‍ക്ക് ക്ഷേത്രത്തില്‍ നിലവില്‍ അനുവദിക്കപ്പെട്ട സമയത്ത് ദര്‍ശനമാകാം. ബാക്കിയുള്ള സമയത്ത് ക്ഷേത്ര ദര്‍ശനത്തിന് പൊതുവരി സംവിധാനം മാത്രം നടപ്പിലാക്കും. ചോറൂണ്‍ വഴിപാട് കഴിഞ്ഞ കുട്ടികള്‍ക്ക് ദര്‍ശന സൗകര്യം നല്‍കുന്നതാണ്.

ക്ഷേത്ര ദര്‍ശനത്തിനുള്ള പൊതുവരി സംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലോ ഭക്തജനങ്ങള്‍ക്ക് വരിനില്‍പ്പിന് സൗകര്യം ഒരുക്കുകയും ചെയ്യും.


ഗുരുവായൂരപ്പന് നിവേദിച്ച പാല്‍പായസമുള്‍പ്പെടെയുള്ള വിശേഷാല്‍ പ്രസാദ ഊട്ട് ആണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. രസകാളന്‍, ഓലന്‍, അവിയല്‍, എരിശ്ശേരി, പൈനാപ്പിള്‍ പച്ചടി, മെഴുക്കുപുരട്ടി, ശര്‍ക്കരവരട്ടി, കായവറവ്, അച്ചാര്‍, പുളി ഇഞ്ചി, പപ്പടം, മോര്, പാല്‍പായസം എന്നീ വിഭവങ്ങള്‍ ഉള്‍പ്പെടുന്നതാണ് പ്രസാദ ഊട്ട്. രാവിലെ ഒന്‍പത് മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസാദ ഊട്ടിനുള്ള വരി നില്‍പ്പ് അവസാനിപ്പിക്കും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക പന്തലിലും ശ്രീ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലും പ്രസാദഊട്ട് നല്‍കും.


്അതേസമയം വൈകിട്ട് അഞ്ച് മണിക്ക് മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തില്‍ സാംസ്‌കാരിക സമ്മേളനവും ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര കലാ പുരസ്‌കാര സമര്‍പ്പണവും ബഹു. ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വിഎന്‍ വാസവന്‍ നിര്‍വഹിക്കും. തുടര്‍ന്ന് പുരസ്‌കാര സ്വീകര്‍ത്താവ് കലാമണ്ഡലം രാമചാക്യാര്‍ ചാക്യാര്‍കൂത്ത് അവതരിപ്പിക്കും. രാത്രി 7:30 മുതല്‍ സംഗീത നൃത്ത നാടകവും കൃഷ്ണനാട്ടവുമുണ്ടായിരിക്കും. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇംഗ്ലണ്ട് യാത്രകളിൽ പത്മകുമാറും പോയിരുന്നോ...? ആറന്മുളയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ അന്വേഷണ സംഘം പാസ്പോർട്ടും, പത്മകുമാറിന്റെയും ഭാര്യയുടെയും ആദായനികുതി വിവരങ്ങളും പിടിച്ചെടുത്തു  (6 minutes ago)

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി: സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു: 5 ജില്ലകളിൽ യെല്ലോ അലെർട്: തിരുവനന്തപുരത്തും, കൊല്ലത്തും ഓറഞ്  (18 minutes ago)

നുമെറോസ് ‘എൻ-ഫസ്റ്റ്’ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ...  (27 minutes ago)

കെ. പി. ശങ്കരദാസിനെയും, എൻ. വിജയകുമാറിനെയും വീണ്ടും ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം: ശങ്കരദാസിനെ മാപ്പ് സാക്ഷിയാക്കും: വാസുവും മാപ്പു സാക്ഷിയാകന്‍ സമ്മതിച്ചേക്കുമെന്നും സൂചന  (37 minutes ago)

ഉഗ്ര സ്ഫോടന ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ  (1 hour ago)

രാവിലെ പത്തു മണിക്ക് കുടുംബ ശ്മശാനത്തിൽ പൂർണ ബഹുമതികളോടെയായിരുന്നു സംസ്കാരം  (1 hour ago)

സ‍ൗദി അറേബ്യയിലെ ചെങ്കടൽ മ്യൂസിയം ഡിസംബർ ആറിന്  (1 hour ago)

രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു...  (2 hours ago)

സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു..  (2 hours ago)

ജസ്റ്റിസ് സൂര്യകാന്ത് നവംബർ 24 തിങ്കളാഴ്ച ചുമതലയേല്‍ക്കും...  (2 hours ago)

കാലിക്കറ്റ് എഫ്സി മലപ്പുറത്തെ നേരിടും  (3 hours ago)

തിരുവനന്തപുരം കല്ലറയിൽ കാട്ടുപന്നി വന്ന് ഓട്ടോറിക്ഷയിൽ ഇടിച്ച് ...  (3 hours ago)

ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണ...  (3 hours ago)

ഇന്ന് രാവിലെ പാപനാശം തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്....  (3 hours ago)

ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യചെയ്തു  (4 hours ago)

Malayali Vartha Recommends