Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം... ശബരിമലയില്‍ ദര്‍ശനത്തിനുള്ള സ്‌പോട്ട് ബുക്കിംഗ് നിറുത്തലാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധമുയരുന്നു

08 OCTOBER 2024 06:45 AM IST
മലയാളി വാര്‍ത്ത

ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം... ശബരിമലയില്‍ ദര്‍ശനത്തിനുള്ള സ്‌പോട്ട് ബുക്കിംഗ് നിറുത്തലാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധമുയരുന്നു ... സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പിന്നോട്ടില്ല.

ശബരിമലയിലെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കിയതെന്ന് മന്ത്രി വി.എന്‍.വാസവനും ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും ആവര്‍ത്തിക്കുന്നു. ഇത്തവണ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാകില്ലെന്നും ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെ ആരെങ്കിലും എത്തിയാല്‍ അപ്പോള്‍ പരിശോധിക്കാമെന്നും മന്ത്രി .

സ്‌പോട്ട് ബുക്കിംഗ് നിറുത്തലാക്കാനുള്ള തീരുമാനം സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണെന്ന് ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് വ്യക്തമാക്കി. തിരുപ്പതിയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കിയപ്പോള്‍ എതിര്‍പ്പില്ലാത്ത സംഘടനകള്‍ ശബരിമലയുടെ കാര്യത്തില്‍ രംഗത്തുവരുന്നത് എന്തിനാണെന്നും ചോദിച്ചു.

കഴിഞ്ഞവര്‍ഷം ഭക്തരെ പന്ത്രണ്ട് മണിക്കൂര്‍ വരെ വടംകെട്ടി നിറുത്തുകയും ദര്‍ശനം നടത്താനാകാതെ ചിലര്‍ മടങ്ങിപ്പോവുകയും ചെയ്തതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ബോര്‍ഡ് ഹൈക്കോടതിയെ അറിയിക്കും.

അതേസമയം 20% ഭക്തര്‍ എത്താറില്ല. ഒരു ദിവസം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവരില്‍ കുറഞ്ഞത് 20ശതമാനം ഭക്തര്‍ എത്താറില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്.
അതേസമയം തന്നെ എല്ലാവര്‍ക്കും ഈ ഓണ്‍ലൈന്‍ ബുക്കിംഗ് അറിയണമെന്നുമില്ല. കേരളത്തിനു പുറത്തു നിന്നും എത്രയോ ഭക്തജനങ്ങള്‍ പതിവായി വരുന്നുണ്ട്. തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു മാത്രമല്ല, ഉത്തരേന്ത്യയില്‍ നിന്നുമൊക്കെ മണ്ഡല മകരവിളക്ക് കാലത്ത് ഭക്തലക്ഷങ്ങള്‍ അവിടെയെത്തുന്നു.
ശബരിമലയില്‍ വ്യത്യസ്ത ജീവിതശ്രേണികളിലുള്ളവര്‍ വരുന്നുണ്ട്. പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അത് സാധാരണക്കാരായ ഭക്തജനങ്ങളെ കൂടി പരിഗണിക്കേണ്ടതുമാണ്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (35 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (58 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (14 hours ago)

Malayali Vartha Recommends