Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാഗീരഥി ഇറങ്ങിയ മണ്ണ്; ഗംഗോത്രി

15 NOVEMBER 2017 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...

ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം.... നിരവധി പേർക്ക് പരുക്ക്

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....

നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗംഗോത്രി സ്ഥിതിചെയ്യുന്നത് ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ്. ഹിമാലയന്‍ മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്നും 3750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഉത്തരകാശിയിലെ ഈ പുണ്യനഗരം വിനോദസഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും ഇഷ്ടകേന്ദ്രമാണ്. ഭഗീരഥന്‍ എന്ന രാജാവിന്റെ തപസില്‍ പ്രസാദിച്ച് അദ്ദേഹത്തിന്റെ പൂര്‍വ്വികരായ സാരരാജാക്കന്മാര്‍ക്ക് മുക്തി നല്‍കാനായി ഗംഗ ഭൂമിയിലേക്ക് പതിച്ചു. സ്വര്‍ലോകത്തില്‍നിന്നും ഗംഗ ഭൂമിയിലേക്ക് പതിക്കുന്നതിന്റെ ആഘാതം ഒഴിവാക്കാനായി സാക്ഷാല്‍ പരമശിവന്‍ ഗംഗയെ തന്റെ ശിരസ്സിലേക്ക് ഏറ്റുവാങ്ങി.

ഇവിടെ നിന്നും ഗംഗ ഭൂമിയിലേക്ക് ഒഴുകിത്തുടങ്ങുന്ന സ്ഥലമാണ് ഗോമുഖ് എന്ന് അറിയപ്പെടുന്നത്. ഗംഗോത്രിയില്‍ നിന്നും 19 കിലോമീറ്റര്‍ ദൂരമുണ്ട് ഗോമുഖിലേക്ക്. ഭഗീരഥന്റെ അപേക്ഷപ്രകാരം ഭൂമിയിലെത്തിയതിനാല്‍ ഗംഗാനദി ഭാഗീരഥി എന്ന പേരില്‍ അറിയപ്പെടുന്നു എന്നാണ് ഐതിഹ്യം. ഭാഗീരഥിനദിയുടെ കരയിലാണ് ചതുര്‍ധാമയാത്രയിലെ പ്രധാനപ്പെട്ട സന്ദര്‍ശനയിടമായ ഗംഗോത്രി. മഞ്ഞണിഞ്ഞ മലനിരകളും ഇടുങ്ങിയ താഴ് വരകളും ഗ്ലേസിയറുകളുമാണ് ഗംഗോത്രിയുടെ പ്രത്യേകത. ഇന്ത്യാ-ചൈന അതിര്‍ത്തിപ്രദേശമായ ഈ വനം ഗംഗോത്രി നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുകയാണ്.

പുരാതന ക്ഷേത്രങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് ഗംഗോത്രി. ഗംഗോത്രി ക്ഷേത്രമാണ് പ്രദേശത്തെ പേരുകേട്ട ആരാധനാലയം. പതിനെട്ടാം നൂറ്റാണ്ടില്‍ ഗൂര്‍ഖാ രാജാവായിരുന്ന അമര്‍ നാഥ് ധാപ്പയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. നിരവധി സഞ്ചാരികളാണ് ഈ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തുന്നത്. ഗ്യാനേശ്വര്‍ ക്ഷേത്രം, ഏകാദശ് രുദ്രക്ഷേത്രം എന്നിവയാണ് ഗംഗോത്രിയിലെ പേരുകേട്ട മറ്റുക്ഷേത്രങ്ങള്‍. ഏകാദശി രുദ്രാഭിഷേക പൂജയാണ് ഇവിടത്തെ പ്രധാന ആഘോഷം. മതപരമായി ഏറെ പ്രാധാന്യമുള്ള രണ്ട് കാര്യങ്ങളാണ് ഗംഗോത്രിയിലെ ഭാഗീരഥി ശിലയും ശിവലിംഗവും. ഭഗീരഥന്‍ പ്രാര്‍ത്ഥിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ശിലയാണ് പിന്നീട് ഭാഗീരഥി ശില എന്ന പേരില്‍ പ്രശസ്തമായത്. ഗൗരീകുണ്ഡും സൂര്യകുണ്ഡുമാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റുകാഴ്ചകള്‍.

ട്രെക്കിംഗാണ് ഗംഗോത്രിയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട ഒരിനം. മഹാഭാരതത്തിലെ പാണ്ഡവര്‍ തപസ്സുചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന പാണ്ഡവ ഗുഹയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണം. സമുദ്രനിരപ്പില്‍ നിന്നും 3000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ദയാരാ ബുഗ്യാലാണ് ഗംഗോത്രിയിലെ പ്രധാനപ്പെട്ട ഒരു ട്രെക്കിംഗ് പോയിന്റ്. ബര്‍സു, റൈതല്‍ എന്നിവയും ഇവിടത്തെ ട്രെക്കിംഗ് കേന്ദ്രങ്ങളാണ്. ശേഷാംഗ് ക്ഷേത്രം ട്രക്കിംഗ് പാതയോരത്താണ്. ഔലി, കുശ് കല്യാണ്‍, മുണ്ഡാലി, കേദാര്‍ കാന്ത, തെഹ്‌റി ഗര്‍ഹ്വാള്‍, ചിപ്ലാകോട്ട് വാലി തുടങ്ങിയവയാണ് സ്‌കീയിംഗ് പ്രിയരുടെ ഇഷ്ടസ്ഥലങ്ങള്‍.

ഗംഗോത്രി ഗോമുഖ് തപോവന്‍ ട്രെക്കിംഗ് റൂട്ടിന്റെ ബേസ് ക്യാംപ് കൂടിയാണ് ഗംഗോത്രി.ഗംഗാ ഗ്ലേസിയര്‍, മാനേരി, കേദാര്‍ താല്‍, നന്ദനവനം, തപോവന്‍ വിശ്വനാഥ ക്ഷേത്രം, ദോദി താല്‍, കുതേതി ദേവി ക്ഷേത്രം, നചികേത ക്ഷേത്രം തുടങ്ങിയവയാണ് ഗംഗോത്രിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍. റോഡ്, റെയില്‍, ആകാശ മാര്‍ഗങ്ങളില്‍ ഗംഗോത്രിയില്‍ എത്തിച്ചേരാം. ഡെറാഡൂണിലെ ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടാണ് അടുത്തുള്ള വിമാനത്താവളം. ഋഷികേശാണ് സമീപ റെയില്‍വേ സ്‌റ്റേഷന്‍. ഗംഗോത്രിയിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ബസ് സര്‍വ്വീസുകളുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (7 minutes ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (14 minutes ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (17 minutes ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (25 minutes ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (40 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (45 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (1 hour ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (1 hour ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (2 hours ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (2 hours ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (3 hours ago)

Malayali Vartha Recommends