Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

സുബി എല്ലാം മുൻകൂട്ടി അറിഞ്ഞു..? സമയം അറിയാനായി ജനുവരിയിൽ, ജ്യോത്സ്യനെ തേടി എത്തിയ അവസാന സന്ദേശം

24 FEBRUARY 2023 10:19 AM IST
മലയാളി വാര്‍ത്ത

More Stories...

ആശ്വാസ ഭവനിലെ കുട്ടികൾക്കൊപ്പം ക്രിസ്തുമസ് മരത്തെ പ്രഭയണിയിച്ച് ക്രൗൺ പ്ലാസ കൊച്ചി

ടെക്നോപാര്‍ക്കില്‍ പ്രതിധ്വനി ഏജന്‍റിക് എഐ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു: ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ മികച്ച അഞ്ച് ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക്; കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 25 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു...

ഈ തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും സ്റ്റാർ ആകുന്നു എന്നായപ്പോൾ രാഹുലിനെ കരിവാരി തേക്കാൻ വീണ്ടും ഒരു പഴയ ഓഡിയോ കൊണ്ടുവന്നതല്ലേ..! പുതിയ ഓഡിയോ രാഹുലിന് അനുകൂലമാണ്: പൊളിച്ചടുക്കി രാഹുൽ ഈശ്വർ

ഇന്ത്യൻ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് കരുത്ത്: ഗ്രഹ സ്പേസിൻ്റെ ആദ്യ നാനോ സാറ്റലൈറ്റ് ദൗത്യം 'സോളാരാസ് എസ്2' വിക്ഷേപണം ബ്രസീലിൽ നിന്ന്...

മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...

കൊച്ചി ചേരാനെല്ലൂർ ശ്മശാനത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയായിരുന്നു നടിയും അവതാരകയുമായിരുന്ന സുബി സുരേഷിന്റെ മൃതദേഹം സംസ്കരിച്ചത്. സഹോദരൻ എബി സുരേഷ് ചിതയ്ക്ക് തീകൊളുത്തി. ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത്. ടെലിവിഷൻ സീരിയൽ രംഗത്തെ നിരവധിപ്പേർ സുബിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തി. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകരും സഹപ്രവര്‍ത്തകരും. ഇപ്പോഴും സുബിയുടെ ഓര്‍മകളാല്‍ നിറയുകയാണ് സോഷ്യല്‍ മീഡിയ.

സുബിയുമായി ഏറെക്കാലത്തെ അടുപ്പമുണ്ടായിരുന്ന ഗായിക റിമി ടോമി 'ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം സുബിയുടെ ചിത്രവും റിമി പങ്കുവെച്ചു. മാസങ്ങള്‍ക്ക് മുമ്പ് റിമിയുടെ വീട്ടില്‍ അതിഥിയായെത്തിയതിന്റെ വീഡിയോ സുബി യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് സുബി തന്റെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അത് എന്തിനായിരുന്നു എന്ന് അറിയില്ലെന്നും വ്യക്തമാക്കി ജ്യോത്സ്യന്‍ ഹരി പത്തനാപുരവും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു.

'വിശ്വസിക്കാൻ ആകുന്നില്ല ഈ വിയോഗം ഡിസംബർ മാസത്തിൽ പത്തനാപുരത്ത് ഒരു പ്രോഗ്രാമിന് വന്നപ്പോൾ മുൻ നിരയിൽ ഇരുന്ന എന്നെ കണ്ട് നിരവധി തവണയാണ് മൈക്കിലൂടെ എന്റെ പേര് വിളിച്ച് സംസാരിച്ചത്. പിന്നീട് ജനുവരി ആദ്യം ഫോൺ വിളിച്ചു... സുബിയുടെ വീടിനെ കുറിച്ചുള്ള കുറെ കാര്യങ്ങൾ സംസാരിച്ചു. സുബിയുടെ ഇപ്പോഴത്തെ പ്രോഗ്രാം തിരക്കുകൾ കഴിയുമ്പോൾ ഞാൻ ഒന്ന് വീട്ടിൽ ചെല്ലണമെന്ന് പറഞ്ഞു.... ചെല്ലാം എന്ന് ഉറപ്പും കൊടുത്തു....

 

പിന്നീട് ഒരു ദിവസം വിളിച്ചിട്ട് എന്റെ വാട്സാപ്പ് നമ്പർ തരാമോ ഒരു സംശയം ചോദിക്കാൻ ഉണ്ടെന്ന് പറഞ്ഞു.‌ എന്റെ വാട്സാപ്പിൽ നിന്നും അങ്ങോട്ട്‌ മെസേജ് അയക്കാം എന്ന് പറഞ്ഞ് ഫോൺ വെച്ചു. ആ അയച്ച മെസേജ് ഇപ്പോഴും മറുപടിയില്ലാതെ കിടക്കുന്നുണ്ട്. എന്തിനാകും വാട്സാപ്പ് നമ്പർ ചോദിച്ചത്..?' 'എന്ത് സമയമാകും ചോദിക്കാൻ ഇരുന്നത്. മരണമേ.... വല്ലാതെ പേടിപ്പെടുത്തുന്നു' എന്നെഴുതി കൊണ്ടാണ് ഹരി പത്താനാപുരം കുറിപ്പ് അവസാനിപ്പിച്ചത്. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു സുബി.

ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെയാണ് കൂനമ്മാവിലുള്ള വീട്ടിലെത്തിച്ചത്. ഇവിടെ രണ്ടു മണിക്കൂർ നീണ്ടുനിന്ന പൊതുദർശനത്തിനു പിന്നാലെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചു. ഇതിനുശേഷമാണ് സംസ്കാരത്തിനായി ചേരാനല്ലൂർ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. തൃപ്പൂണിത്തുറ സ്വദേശിയായ സുബി കുറച്ചുകാലമായി വരാപ്പുഴ തിരുമുപ്പത്താണു താമസം. പരേതനായ സുരേഷിന്റെയും അംബികയുടെയും മകളാണ്. അവിവാഹിതയാണ്. കരൾ രോഗത്തെത്തുടർന്ന് ആശുപത്രിയിലായിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. രോഗം വൃക്കകളെ ബാധിച്ചിരുന്നു.

കരൾ‌ മാറ്റിവയ്ക്കാൻ ആശുപത്രി ഇൻസ്റ്റിറ്റ്യൂഷനൽ ബോർഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. അപേക്ഷ സംസ്ഥാന മെഡിക്കൽ ബോർഡ് ഇന്നലെ പരിഗണിക്കാനിരിക്കെയാണു മരണം. എല്ലാ അവസ്ഥയിലും കരൾ മാറ്റിവെക്കൽ സാധ്യമല്ല. അവയവമാറ്റത്തിന് നടപടിക്രമത്തിൽ കാലതാമസമുണ്ടായിട്ടില്ല. പരിശോധനകൾക്ക് ശേഷമാണ് സുബിക്ക് കരൾ മാറ്റിവെക്കേണ്ടതാണെന്ന് സ്ഥിരീകരിച്ചത്. അതിന് ശേഷം ദാതാവിനെ കണ്ടെത്തി. സ്വീകർത്താവിനും ദാതാവിനും ടെസ്റ്റുകൾ നടത്തി.

 മാസങ്ങൾ നീണ്ടുനിൽക്കുന്ന നടപടിക്രമങ്ങൾ ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർത്തിയാക്കിയിരുന്നു' എന്നാണ് രാജഗിരി ആശുപത്രിയിലെ സുപ്രണ്ട് സണ്ണി പറഞ്ഞത്. കൊച്ചിൻ കലാഭവനിലൂടെ മിമിക്രിയിൽ തിളങ്ങിയ സുബി, ‘സിനിമാല’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്. ടിവി അവതാരകയെന്ന നിലയിൽ വൻ ജനപ്രീതി നേടി. കനകസിംഹാസനം, പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ് തുടങ്ങി ഇരുപതിലേറെ സിനിമകളിലും വിവിധ സീരിയലുകളിലും അഭിനയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം  (27 minutes ago)

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്... സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി  (36 minutes ago)

ജർമനിയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാനായി താഴേക്ക് ചാടിയ ഇന്ത്യൻ വിദ്യാർഥിക്ക്  (1 hour ago)

വയോധികന് ദാരുണാന്ത്യം...  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (1 hour ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (2 hours ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (2 hours ago)

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (2 hours ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (2 hours ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (2 hours ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (3 hours ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (3 hours ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (4 hours ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (4 hours ago)

Malayali Vartha Recommends