Widgets Magazine
25
Aug / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്യാട് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച നടന്ന വീട്ടിലെ യുവതി കര്‍ണാടകയിലെ ഹുണ്‍സൂരില്‍ കൊല്ലപ്പെട്ട നിലയില്‍... ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍


പ്രണയം, തര്‍ക്കം, ജീവനൊടുക്കല്‍..ശിവഘോഷ് ,മീനാക്ഷി എന്നിവരാണ് മരിച്ചത്..ശിവഘോഷ് കുരുക്കഴിച്ച് മീനാക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മീനാക്ഷിക്ക് അനക്കമില്ലെന്ന് കണ്ടതോടെ..


പ്രണയം, തര്‍ക്കം, ജീവനൊടുക്കല്‍..ശിവഘോഷ് ,മീനാക്ഷി എന്നിവരാണ് മരിച്ചത്..ശിവഘോഷ് കുരുക്കഴിച്ച് മീനാക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മീനാക്ഷിക്ക് അനക്കമില്ലെന്ന് കണ്ടതോടെ..


ഡോ. സൗമ്യ സരിൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ്..അയ്യേ... അയ്യയ്യേ... എന്തുവാടെ ? എന്ന പണ്ണി വെച്ചിരിക്കെ???! ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല...


കുർസ്ക് ആണവ നിലയം നിന്ന് കത്തി, നാറ്റോയെ വിശ്വസിച്ചു.. റഷ്യയുടെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഉക്രൈൻ ഡ്രോൺ അറ്റാക്ക് നടത്തിയിരിക്കുകയാണ്.. ട്രാൻസ്‌ഫോർമറിന് കേടുപാടുകൾ വരുത്തി..

ഗാനമേളയ്‌ക്കിടെ ജീവനും കൊണ്ട്, ഓടി രക്ഷപെട്ട് വിനീത് ശ്രീനിവാസൻ... പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിലെ സത്യം...

27 FEBRUARY 2023 03:03 PM IST
മലയാളി വാര്‍ത്ത

വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനായി മാറിയ ഗായകനാണ് വിനീത് ശ്രീനിവാസൻ. ഗായകൻ എന്നതിനു പുറമേ ഗാനരചന, സംഗീതസംവിധാനം, സിനിമാഭിനയം, തിരക്കഥാ രചന,സംവിധാനം തുടങ്ങി സിനിമയുടെ വൈവിധ്യമാർന്ന മേഖലകളിൽ ധൈര്യപൂർവ്വം പരീക്ഷണങ്ങൾ നടത്താനിറങ്ങിയ ചെറുപ്പക്കാരൻ എന്നൊക്കെയുള്ള വിശേഷണങ്ങൾക്ക് യോജ്യനാണ് വിനീത് ശ്രീനിവാസൻ.

ഇപ്പോഴാകട്ടെ കേരളത്തിൽ ഉത്സവങ്ങളുടെ സീസണാണ്. സ്റ്റേജ് പ്രോഗ്രാമുകളിലും ഗാനമേളകളിലും പ്രമുഖരടക്കമാണ് എത്തുന്നത്. എന്നാല്‍ സെലിബ്രിറ്റികൾ എത്തുമ്പോൾ അവര്‍ക്ക് സുരക്ഷ ഒരുക്കുന്നത് ഭാരവാഹികളെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണ്. ആരാധകരുടെ തിക്കിത്തിരക്ക് അനിയന്ത്രിതമാകുമ്പോൾ സെലിബ്രിറ്റികൾക്ക് ഓടിരക്ഷപ്പെടുകയല്ലാതെ വേറെ വഴിയില്ല. നടനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ ഇത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ആലപ്പുഴ ചേർത്തല വാരനാട് ദേവി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന ​ഗാനമേളക്ക് എത്തിയ വിനീത് ശ്രീനിവാസന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. ഗാനമേളക്ക് ശേഷം തന്റെ കാർ പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് വിനീത് ഓടുന്നതാണ് വീഡിയോയിൽ. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് വിനീതിന് തന്റെ കാറുള്ള സ്ഥലത്തേക്ക് ഓടേണ്ടിവന്നത്. പരിപാടി മോശമായത് കൊണ്ട് വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന തരത്തിലൊക്കെ സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിക്കുന്നുണ്ട്.

 

എന്നാൽ സംഭവത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് സുനീഷ് വാരനാട്. വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം ഇതാണ്... വാരനാട്ടെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു. രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും സംഘവും നടത്തിയത്.

 

അഭൂതപൂർവമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. ‘പ്രോഗ്രാം മോശമായി;വിനീത് ഓടിരക്ഷപ്പെട്ടു’ എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ് എന്ന് അദ്ദേഹം കുറിച്ചു.

മലയാളിക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച നടനും-തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെയും അധ്യാപികയായ ശ്രീമതി വിമലയുടെയും മൂത്ത പുത്രനായി കണ്ണൂരിലാണ് വിനീത് ശ്രീനിവാസന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിനീത് ചെന്നൈ കെ.ജി.ജി കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗ് പഠിച്ചു കൊണ്ടിരിക്കെയാണ് 2003ൽ പ്രിയദർശൻ സംവിധാനം ചെയ്ത "കിളിച്ചുണ്ടൻ മാമ്പഴ"ത്തിൽ വിദ്യാസാഗർ സംഗീതം ചെയ്ത "കസവിന്റെ തട്ടമിട്ട" എന്ന ഗാനം പാടി മലയാള സിനിമയിലേയ്ക്ക് കടന്നുവരുന്നത്.

1998ലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മാപ്പിളപ്പാട്ടിന് ഒന്നാം സമ്മാനാർഹമായതാണ് സിനിമയിലും തന്റെ ശബ്ദം പരീക്ഷിക്കാൻ വിനീതിനു ധൈര്യമായത്. എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയതോടെ സിനിമ മുഖ്യവഴിയായി തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് നിരവധി സിനിമകളിലും സംഗീതഷോകളിലും പാടി. ഇതെല്ലം വിനീതിനെ മലയാളത്തിലെ പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനും ജനപ്രിയനുമാക്കി മാറ്റി.

അർജുൻ ശശി, ജേക്ക്സ് ബിജോയ് എന്നിവരൊത്ത് "മലയാളി" എന്ന മ്യൂസിക് ബാൻഡ് സംഘടിപ്പിച്ച് നിരവധി സംഗീതപരിപാടികൾ അവതരിപ്പിച്ചിരുന്നു. 2008ൽ പുറത്തിറങ്ങിയ "സൈക്കിൾ" എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീതും സംഗീത സംവിധായകൻ ഷാൻ റഹ്മാനുമൊത്ത് പുറത്തിറക്കിയ "കോഫി@എംജി റോഡ്" എന്ന ആൽബം ക്യാമ്പസുകളിൽ ഏറെ ഹിറ്റായി മാറിയിരുന്നു. മലർവാടി എന്ന ചിത്രത്തിലൂടെ വിനീത് ഉണ്ടാക്കിയെടുത്ത മലർവാടി ഓർക്കസ്ട്ര എന്ന സംഗീതസംഘം വിദേശങ്ങളിലും ഇന്ത്യയിലും നിരവധി ഷോകൾ അവതരിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ നാലു വരെ....  (5 minutes ago)

റബീഉല്‍ അവ്വല്‍ ഒന്ന്  (29 minutes ago)

കൊലപാതകത്തിലും മോഷണത്തിലും കസ്റ്റഡിയിലെടുത്ത ആള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം...  (39 minutes ago)

വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....  (54 minutes ago)

ഇന്ത്യയുടെ ദൃശ്യം അതി മനോഹരമാണെന്ന് ഗ്രൂപ്പ് ക്യാപ്ടന്‍ ശുഭാംശു ശുക്ല...  (1 hour ago)

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍  (1 hour ago)

രാജിവച്ചേക്കില്ല... രാജിക്ക് തടസ്സം ഉപതെരഞ്ഞെടുപ്പ് ഭീതി  (1 hour ago)

വയനാട് രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിപൊലീസ് പിടിയില്‍  (8 hours ago)

ബിജെപിക്ക് വോട്ട് ചെയ്താല്‍ സംസ്ഥാനം തകരുമെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്‌ളാറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം  (9 hours ago)

കുവൈത്തില്‍ നബി ദിനത്തോട് അനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു  (9 hours ago)

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ വെടിവച്ച് വീഴ്ത്തി പൊലീസ്  (9 hours ago)

ലോ കോളജ് ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്  (11 hours ago)

തൃശൂരില്‍ ലുലു മാള്‍ ഉയരാത്തതിന് കാരണം വ്യക്തമാക്കി യൂസഫലി  (11 hours ago)

എറണാകുളം ജനറല്‍ ആശുപത്രിയില്‍ അര്‍ദ്ധനഗ്‌നനായി എത്തിയ യുവാവ് റിസപ്ഷന്‍ അടിച്ചു തകര്‍ത്തു  (12 hours ago)

Malayali Vartha Recommends