Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

കാസര്‍കോട് ജില്ല മൈക്രോ റിങ് ചെക്ക് ഡാമുകളിലൂടെ ജലസമൃദ്ധിയിലേക്ക്

26 NOVEMBER 2020 02:30 PM IST
മലയാളി വാര്‍ത്ത

More Stories...

കാന്താരിക്ക് വിലയേറുന്നു.... വീട്ടിൽ തന്നെ കൃഷി ചെയ്യാം

കായകൾ ചുവന്ന് പഴുത്തു തുടങ്ങി... കഴിഞ്ഞകാല വഴിയോരക്കച്ചവടത്തിലെ ലാഭത്തിന്റെ ഓർമ്മയിൽ റമ്പൂട്ടാൻ... വിപണനത്തിന് തയ്യാറെടുക്കുകയാണ് മേഖലയിലെ കർഷകർ... നിറം മാറിയ പഴം പക്ഷികളും അണ്ണാനും കൊത്താതെ സംരക്ഷിക്കുകയാണ് കർഷകരുടെ മുഖ്യദൗത്യം....

പോഷകപ്രാധാന്യവും വിപണിപ്രിയവും ഏറെയുള്ള ഇലവർഗ വിളയാണ് ചീര.....ചുവന്ന ഇനങ്ങൾക്കാണ് ഏറ്റവും പ്രിയം. എന്നാൽ ഇലപ്പുള്ളി രോഗം ചീരയുടെ മൂല്യം കുറയ്ക്കുന്നു.... ഇത് ബാധിച്ച ഇലകൾ വികൃതവും അനാകർഷകവുമാകുന്നു.... പരിഹാരം ഉണ്ട്

വീട്ടിൽ കഞ്ഞിവെള്ളം ഉണ്ടോ എങ്കിൽ ചെടികളിലെ ഈ രോഗത്തിന് ഇനി വേറെ ഒന്നും വേണ്ട..! അടുക്കള തോട്ടം ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..!

 ഇനി ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വില്‍ക്കില്ലെന്ന നിലപാടുമായി ഇടുക്കി വട്ടവടയിലെ കര്‍ഷകര്‍....

കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി.രാജ്‌മോഹന്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരത്തോടെ കലക്ടര്‍ ഡി.സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന മൈക്രോ റിങ് ചെക്ക് ഡാമിലൂടെ ജല സമൃദ്ധിയിലേക്ക് ജില്ല. കാസര്‍കോട് വികസന പാക്കേജ്, എന്‍ആര്‍ഇജി പദ്ധതികളില്‍ ജില്ലയില്‍ 3000 റിങ് ചെക്ക് ഡാം നിര്‍മിക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം പദ്ധതിയിട്ട 600 ല്‍ 254 എണ്ണത്തിന്റെ നിര്‍മാണം അന്തിമ ഘട്ടത്തില്‍ ആണ്. കിണര്‍ റിങ് മാതൃക സിംഗിള്‍, ഡബിള്‍ സിമന്റ് പൈപ്പും ഇതിനു ഇരുമ്പു ഷട്ടറും ഉപയോഗിച്ചാണ് വെള്ളം തടഞ്ഞു നിര്‍ത്തുകയും ആവശ്യത്തിനു തുറന്നു വിടുകയും ചെയ്യുന്ന രീതിയില്‍ ചെക്ക് ഡാം നിര്‍മാണം

കര്‍ണാടകയിലെ വിട്ടലിലുള്ള കര്‍ഷകനായ മഹാബലേശ്വര ഭട്ട് നിര്‍മിച്ച മൈക്രോ ചെക്ക് ഡാം, പരിസ്ഥിതി ജല സംരക്ഷക പ്രചാരകന്‍ ശ്രീ പദ്രെയുടെ സഹായത്തോടെ പരിശോധിച്ചു വിലയിരുത്തിയ ശേഷം ആണ് കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി.രാജ്‌മോഹന്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരത്തോടെ ഈ മാതൃക ജില്ലയില്‍ കലക്ടര്‍ ഡി.സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയത്.

ഈ പദ്ധതി സംസ്ഥാനത്ത് ആദ്യമായാണ്. ഇത്തരം തടയണ എല്ലാ ചെറു ജലാശയങ്ങളെയും ബന്ധപ്പെടുത്തി ഏറ്റവും കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയം കൊണ്ടു നിര്‍മിക്കാന്‍ കഴിയുന്നതാണ്. അതത് സ്ഥലങ്ങളിലും പരിസരങ്ങളിലെ കിണറുകളില്‍ ജല നിരപ്പ് ഉയര്‍ത്താനും വേനലില്‍ ലോറികളിലെ വെള്ളം ആശ്രയിക്കാതെ ജല സംരക്ഷണ വിതരണ മേഖലയില്‍ സ്വയം പര്യാപതത നേടാനും സഹായിക്കും ഇത്തരം മൈക്രോ റിങ് ചെക്ക് ഡാം എന്നു ശ്രീപദ്രെ പറയുന്നു. സംസ്ഥാനത്ത് മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിപ്പിക്കാനുള്ള ശ്രമത്തില്‍ ആണ് അധികൃതര്‍. ജില്ലയില്‍ അന്‍പതോളം ചെക്ക് ഡാമുകളുടെ നിര്‍മാണം പൂര്‍ത്തിയായി. കാസര്‍കോട് ജില്ലയില്‍ നടപ്പാക്കുന്ന ഈ പദ്ധതി കര്‍ണാടകയില്‍ ഉഡുപ്പി ജില്ലയില്‍ വ്യാപിപ്പിക്കാന്‍ സഹായം തേടിയിട്ടുണ്ട്.

12 വര്‍ഷം മുന്‍പ് ദക്ഷിണ കര്‍ണാടകയിലെ വിട്ടല്‍ കൊടപ്പടവു സ്വദേശിയായ കര്‍ഷകന്‍ മഹാബലേശ്വര ഭട്ട് സ്വന്തം തോടിനു നിര്‍മിച്ചു പ്രചാരത്തില്‍ വന്നതാണ് ഈ മാതൃക . പാലം നിര്‍മിക്കാന്‍ പല തവണ പഞ്ചായത്തിനെയും അധികൃതരെയും സമീപിച്ചു. ഒന്നര ലക്ഷം രൂപ ആണ് അന്നു എന്‍ജിനീയര്‍മാര്‍ ചെലവ് കണക്കാക്കിയത്. സഹായം കിട്ടാതെ വന്നപ്പോള്‍ സ്വന്തമായി ഈ സാങ്കേതിക വിദ്യ കണ്ടെത്തുകയായിരുന്നു ഭട്ട്.

സിംഗിള്‍ പൈപ്പ്-ചെക്ക് ഡാമിനു 12 അടി വീതി, 10 അടി ഉയരത്തില്‍ ആയിരുന്നു നിര്‍മിതി.10 അടി ഉയരത്തില്‍ 8 അടി റിങ്ങും 2 അടി മണ്ണും മാത്രമായിരുന്നു. ഷട്ടര്‍ ആയി സ്ഥാപിച്ചത് 16 ഗേജിന്റെ സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഷീറ്റ്. ആകെ ചെലവായത് 40000 രൂപ. ചെറുകിട തോടുകള്‍ക്കു മാത്രമായാണ് ഈ പദ്ധതി. തോടിനു മുകളിലൂടെ ട്രാക്ടര്‍ വേ കൂടി ആകും ഇത്. ചില ഇടങ്ങളില്‍ ഓട്ടോറിക്ഷ, പോലുള്ള ചെറു വാഹനങ്ങള്‍ക്കു കടന്നു പോകാന്‍ ഉതകുന്ന വിധത്തിലാകും ഈ തടയണയുടെ നിര്‍മിതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (2 hours ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (3 hours ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (3 hours ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (3 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (4 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (5 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (6 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (6 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (6 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (6 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (7 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (7 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (7 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (7 hours ago)

Malayali Vartha Recommends