ചക്ക കറുത്ത് കരിയുന്നത് നിയന്ത്രിക്കാം

ചക്കയെ സര്‍വസാധാരണമായി ബാധിക്കുന്ന കുമിള്‍രോഗമാണ് ഇളം ചക്കകള്‍ കറുത്ത് കരിയുന്നത്്. പ്രത്യേകിച്ച് മഴയും അന്തരീക്ഷ ആര്‍ദ്രതയും കൂടിയ സാഹചര്യങ്ങളില്‍. പരിഹാരമായി അടിയന്തരമായി ചെയ്യേണ്ടത് കുമിള്‍നാശിനി പ്രയോഗമാണ്.
ഏതെങ്കിലും ഒരു കോപ്പര്‍ ഓക്‌സി ക്ലോറൈഡ് കുമിള്‍നാശിനി 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന അളവില്‍ കലര്‍ത്തി തളിക്കുക. ഒപ്പം അത്യാവശ്യം ശിഖരം കോതി മരത്തില്‍ കൂടുതല്‍ വായുവും വെളിച്ചവും കടക്കാന്‍ അനുവദിക്കുക. പ്ലാവിന്റെ ചുവട് വൃത്തിയാക്കുക. കുമിള്‍ ബാധിച്ച ചക്കകള്‍ നീക്കി നശിപ്പിക്കുക.
https://www.facebook.com/Malayalivartha