Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്ഞള്‍ വിളവെടുപ്പും സംസ്‌ക്കരണവും

11 FEBRUARY 2015 03:25 PM IST
മലയാളി വാര്‍ത്ത.

ജനുവരി മുതല്‍ മാര്‍ച്ചു വരെയാണ് മഞ്ഞള്‍ വിളവെടുപ്പുകാലം. ഇലകളും തണ്ടുകളും കരിഞ്ഞുണങ്ങിയാലുടനെ മഞ്ഞള്‍ പറിച്ചെടുക്കാം മഞ്ഞളിന്റെ ഇനമനുസരിച്ച് 7 മുതല്‍ 9 മാസം വരെയുളള കാലയളവില്‍ വിളവെടുക്കാം. മണ്ണും വേരും നീക്കിയ ശേഷം മാതൃപ്രകന്ദങ്ങളില്‍ നിന്ന് വേര്‍പെടുത്തിയെടുക്കുന്ന ലഘുപ്രകന്ദങ്ങള്‍ വെള്ളത്തിലിട്ട് നല്ലവണ്ണം തിളപ്പിച്ച് വാട്ടിയെടുത്ത് ഉണക്കിയാണ് മഞ്ഞള്‍ സംസ്‌കരിക്കുന്നത്.
പച്ച മഞ്ഞള്‍ സംസ്‌കരിക്കുമ്പോള്‍ 20-25 ശതമാനം പാചകയോഗ്യമായ മഞ്ഞള്‍ ലഭിക്കുന്നു. മഞ്ഞള്‍ സംസ്‌കരിക്കുന്നതിനു വേണ്ടി യാതൊരു രാസവസ്തുക്കളും ചേര്‍ക്കേണ്ടതില്ല . ശുദ്ധ ജലമാണ് മഞ്ഞള്‍ തിളപ്പിക്കാനുപയോഗിക്കേണ്ടത്. ചെമ്പോ നാകതകിടോ കൊണ്ടുളള പാത്രമോ മണ്‍പാത്രമോ മഞ്ഞള്‍ തിളപ്പിക്കാനുപയോഗിക്കാം. മഞ്ഞള്‍ മൂടുന്നതു വരെ വെളളമൊഴിച്ച് 45 മുതല്‍ 60 മിനിട്ടു നേരം തിളപ്പിക്കണം. വെള്ളത്തില്‍ മുങ്ങിക്കിടന്ന് വേകുന്നതാണ് നല്ലത്. പാത്രത്തിന്റെ ചുവട്ടില്‍ ഒരേക്രമത്തില്‍ ചൂട് കിട്ടത്തക്കവിധം തീ ക്രമീകരിക്കണം. കൂടുതല്‍ വേകുന്നതും വേണ്ടത്ര വേകാതിരിക്കുന്നതും മഞ്ഞളിന്റെ ഗുണം കുറയ്ക്കും. വിരല്‍ കൊണ്ടമര്‍ത്തിയാല്‍ വേവറിയാന്‍ കഴിയും. ഈര്‍ക്കിലുപയോഗിച്ച് കുത്തിനോക്കിയാലും മതി. മഞ്ഞള്‍ പറിച്ചെടുത്ത ശേഷം 2,3 ദിവസത്തിനുളളില്‍ തന്നെ വാട്ടിയെടുക്കേണ്ടതാണ്.
ഇങ്ങനെ വേവിച്ചെടുത്ത മഞ്ഞള്‍ 5 മുതല്‍ 7 സെന്റീ മീറ്റര്‍ കനത്തില്‍ സിമന്റ് തറയില്‍ നിരത്തി വെയിലത്തുണക്കിയെടുക്കണം. രാത്രി സമയത്ത് മഞ്ഞള്‍ കൂനക്കൂട്ടി വെക്കണം. 10 മുതല്‍ 15 ദിവസത്തിനുളളില്‍ മഞ്ഞള്‍ ഉണങ്ങിക്കിട്ടും കിലുക്കത്തോടെ വേഗം ഒടിയുന്ന പരുവമാകുംവരെ മഞ്ഞളുണക്കണം.
ഇങ്ങനെ ഉണക്കിയെടുക്കുന്ന മഞ്ഞള്‍ പരുപരുത്തതും നിറം കുറഞ്ഞതുമായിരിക്കും. യന്ത്രമുപയോഗിച്ചോ അല്ലെങ്കില്‍ കൈകൊണ്ടോ അവയെ മിനുസപ്പെടുത്തിയെടുക്കാവുന്നതാണ്. ഒരു ചാക്കിലെടുത്ത് ചെറുതായി തല്ലിയോ ചാക്കോ തുണിയോ പൊതിഞ്ഞ് കാലുകൊണ്ട് ചവുട്ടിയോ ഉണക്കമഞ്ഞള്‍ പോളീഷ് ചെയ്യാം. ഒരു തണ്ടില്‍ കറങ്ങുന്നതും പരുപരുത്ത അകവശമുള്ളതും കൈകൊണ്ടോ മോട്ടോറിനാലോ പ്രവര്‍ത്തിപ്പിക്കുന്നതുമായ വീപ്പയിലിട്ടും മഞ്ഞള്‍ പോളീഷ് ചെയ്യാം.
നല്ല നിറമുള്ള മഞ്ഞളിനാണ് വിദേശക്കമ്പോളത്തില്‍ പ്രിയം. പകുതി മിനുസപ്പെടുത്തിയെടുത്ത മഞ്ഞളിലാണ് നിറം നന്നായി പിടിപ്പിക്കുക .ഇത്തരത്തിലുള്ള മഞ്ഞള്‍ മുളം തൊട്ടികളില്‍ നിറച്ച ശേഷം നിറം പിടിപ്പിക്കാനുള്ള ലായനി ധാരമുറിയാതെ ഒഴിച്ചുകൊണ്ടിരിക്കും.100 കിലോ ഗ്രാം മഞ്ഞള്‍ നിറം പിടിപ്പിക്കാന്‍ 2 കിലോഗ്രാം മഞ്ഞള്‍പ്പൊടി വേണം.നിറം പിടിപ്പിച്ച മഞ്ഞള്‍ വീണ്ടും വെയിലത്ത് ഉണക്കിയെടുക്കണം. പത്ത് കിലോഗ്രാം പച്ചമഞ്ഞള്‍ സംസ്‌കരിക്കുമ്പോള്‍ ഏതാണ്ട് രണ്ട് രണ്ടേ കാല്‍ കിലോഗ്രാം ഉണക്ക മഞ്ഞള്‍ ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (42 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (55 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends