Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അലങ്കാരപുഷ്പമായി മഞ്ഞള്‍പൂക്കളും...

21 MARCH 2015 01:43 PM IST
മലയാളി വാര്‍ത്ത.

More Stories...

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...

കർഷകർക്ക് ആശ്വാസം... വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും

സുഗന്ധവ്യഞ്ജനമായ മഞ്ഞളിന്റെ മാസ്മരിക ശക്തിയെക്കുറിച്ചറിയാത്ത മലയാളികള്‍ കാണില്ല. കറിക്കൂട്ടുകള്‍ക്ക് രുചിയും നിറവും നല്‍കാന്‍ മാത്രമല്ല, ഔഷധമേന്മയിലും മുന്നിലാണ് മഞ്ഞള്‍. സൗന്ദര്യവര്‍ധക ഉത്പന്നങ്ങളിലെ പ്രകൃതിദത്ത ചേരുവ എന്ന നിലയ്ക്കും മഞ്ഞളിന് അദ്വിതീയമായ സ്ഥാനമാണുള്ളത്. നമ്മളിലധികം പേര്‍ക്കും മഞ്ഞളിനെ അറിയാവുന്നത് അടുക്കളയിലെ ഒഴിവാക്കാനാവാത്ത ചങ്ങാതി എന്ന നിലയ്ക്കാണ്. ഒപ്പം മുഖകാന്തിയുടെയും ചര്‍മ ശോഭയുടെയും തോഴനും. തൊലിപ്പുറത്തെ അസ്വസ്ഥതകള്‍ മുതല്‍ മഹാരോഗങ്ങള്‍ക്കു വരെയുള്ള ഒട്ടേറെ ഔഷധക്കൂട്ടുകളില്‍ മഞ്ഞള്‍ ചേരുവയുമാണ്. എന്നാല്‍ ഇതൊന്നുമല്ലാത്ത വ്യത്യസ്ഥമായ ഒരു തലം മഞ്ഞളിനുണ്ട്. അലങ്കാരപുഷ്പം എന്ന ഉപയോഗം മഞ്ഞള്‍പ്പൂക്കളുടെ ഇത്തരമൊരു ഉപയോഗം പലര്‍ക്കുമറിയില്ല എന്നതാണ് പരമാര്‍ത്ഥം. ഏത് അലങ്കാരപുഷ്പ (കട്ട് ഫ്‌ളവര്‍) ത്തോടും ഒപ്പം കിടപിടിക്കാന്‍ കഴിവുള്ള പൂക്കള്‍ വിടര്‍ത്തുന്ന ഇനങ്ങള്‍ മഞ്ഞള്‍ ക്കൂട്ടത്തിലുണ്ട് എന്നറിയുക. ഇവയെ നമുക്ക് പരിചയപ്പെടാം.
കുര്‍ക്കുമ എന്ന ജനുസിലാണ് മഞ്ഞള്‍ച്ചെടി ഉള്‍പ്പെടുന്നത്. ഇതില്‍ തന്നെയുള്ള കുര്‍ക്കുമ ആണ് നമുക്ക് സുപരിചിതമായ മഞ്ഞള്‍ച്ചെടി. വീട്ടമ്മമാരുടെ അടുക്കളയിലെ കൂട്ടുകാരി. ഇതു കൂടാതെ മറ്റു നിരവധി പുഷ്പ പ്രാധാനമായ കുര്‍ക്കുമകളും ഇക്കൂട്ടത്തിലുണ്ട്. ഇവയെല്ലാം വര്‍ണാഭവും സവിശേഷരൂപ വുമുള്ള പൂക്കള്‍ വിടര്‍ത്തുന്ന വയാണ്.
കുര്‍ക്കുമ എയ്‌റുജിനോസ
മഞ്ഞള്‍ കൂട്ടത്തില്‍ സുന്ദര പുഷ്പങ്ങള്‍ വിടത്തുന്ന ഒരിനം. നീലക്കൂവ, കരിമഞ്ഞള്‍ എന്നെ ല്ലാം വിളിപ്പേരുകളുണ്ട് പിങ്ക് നിറമാണ് പൂവിന്. ചെടിക്ക് 70 മുതല്‍ 100 സെന്റീമീറ്റര്‍ വരെ ഉയരം വയ്ക്കും. അഗ്രം കൂര്‍ത്ത മഞ്ഞള്‍ച്ചെടിയുടെ സ്വതഃസിദ്ധ രൂപമുള്ള ഇലകള്‍ക്ക് അരികു കളില്‍ ബ്രൗണ്‍ കലര്‍ന്ന ചുവപ്പ് വരകള്‍ ദൃശ്യമാകും. ഇതിന്റെ കിഴങ്ങിന് അഗ്രഭാഗം പിങ്ക് നിറ മെങ്കിലും മധ്യഭാഗത്തോടടുത്ത് നീല നിറമുള്ളതിനാലാണ് നീല ക്കൂവ എന്ന് പറയുന്നത്. ഇംഗ്ലീഷില്‍ ഇതിന് പിങ്ക് ആന്‍ഡ് ബ്ലൂ ജിഞ്ചര്‍ എന്നും വിളിപ്പേരുണ്ട്. കരിമഞ്ഞള്‍ പോലെ ഔഷധ ഗുണമുണ്ട് ഈ ചെടിക്ക്. ഇതിന്റെ പിങ്ക് നിറമുള്ള പൂവിന് അലങ്കാര മൂല്യമുണ്ട്.
കുര്‍ക്കുമ അലിസ്മാറ്റിപോളിയ
ടുളിപ് പുഷ്പങ്ങളോടു സമാന മായ രൂപമുള്ള പിങ്ക് പൂക്കള്‍ വിടര്‍ത്തുന്ന മഞ്ഞള്‍ച്ചെടിയാണിത്. ഉത്തര തായ്‌ലന്‍ഡിലെ ലാവോസ് സ്വദേശിയാണ് ഈ ചെടി. മൂന്നടിയോളം ഉയരത്തില്‍ വളരും. പിങ്കിനു പുറമെ ചുവപ്പ്, റോസ് ചിലപ്പോള്‍ ബ്രൗണ്‍ എന്നീ നിറങ്ങളിലും പൂക്കള്‍ വിടര്‍ത്തുന്ന ചെടികളുണ്ട്.
കുര്‍ക്കുമ ഔറാന്‍ഷിയാക്ക
വളരെയധികം പുഷ്പവിപണി മൂല്യമുള്ള മഞ്ഞള്‍ ചെടിയാണിത്. ജൂലൈ മുതല്‍ നവംബര്‍ വരെയാണ് ഇതിന്റെ പൂക്കാലം. വിവിധ നിറങ്ങളില്‍ വളരുന്ന പൂങ്കുലകള്‍ ഈ ചെടിയെ അത്യാകര്‍ഷകമാക്കുന്നു. റെയിന്‍ബോ ജിഞ്ചര്‍ എന്നും ഇതിന് വിളിപ്പേരുണ്ട്. പച്ച, വെള്ള, ബ്രൗണ്‍, കടും ചുവപ്പ്, ചുവപ്പ്, റോസ് ഇങ്ങനെ വിവിധ നിറങ്ങളാകാം ഇതിന്റെ പൂക്കള്‍ക്ക്. പച്ച നിറമുള്ള ഇലകള്‍ വീതിയേറിയതും തിളക്കമുള്ള തുമാണ്.
കുര്‍ക്കുമ റോസിയാന
കോണ്‍ ആകൃതിയുള്ള പൂവിന് പ്രകാശമാനമായ ഓറഞ്ചോ മഞ്ഞ യോ നിറമാകാം. ബര്‍മ, ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ, മലേഷ്യ എന്നിവിടങ്ങളാണ് ഇതിന്റെ ജന്മദേശം. പ്രൈഡ് ഓഫ് ബര്‍മ എന്നും ഓമനപ്പേരുണ്ട്. മൂന്നടി യോളം ഉയരത്തില്‍ ചെടി വളരും. വളരെയധികം അലങ്കാരമൂല്യമുണ്ട് ഇതിന്റെ പൂവിന്.
കുര്‍ക്കുമ ആസ്ട്രലേഷിക്ക
പേര് സൂചിപ്പിക്കുന്നതുപോലെ ആസ്‌ട്രേലിയന്‍ സ്വദേശി. ഒരു മീറ്റര്‍ വരെ ഉയരത്തില്‍ പരമാവധി വളരും. ഭാഗികമായി തണലില്‍ വളരാനിഷ്ടം. പുഷ്പദളസമാനമായ പൂങ്കുലയിലെ ഭാഗത്തിന് (ബ്രാറ്റക്) ഇളം വയലറ്റ് നിറം, യഥാര്‍ഥ പൂവിന് മഞ്ഞ നിറവു മാണ്. തണുപ്പ് കൂടിയാല്‍ ഇലപൊഴിക്കും. നിത്യഹരിത സ്വഭാവമാണ്. ചോര്‍പ്പിന്റെ ആകൃതിയില്‍ ഉണ്ടാകുന്ന പൂങ്കുലയാണ് ഇതിന്റെ ഏറ്റവും ആകര്‍ഷകമായ ഭാഗം. ഭാഗികമായ തണലില്‍ വളരാനാണ് ഇഷ്ടം.
കുര്‍ക്കുമ കോര്‍ഡേറ്റ
തായ്‌ലന്‍ഡ് സ്വദേശിയായ മഞ്ഞള്‍ ച്ചെടി എട്ടു മുതല്‍ 12 ഇഞ്ച് വരെ നീണ്ട് അതിമനോഹരമായ പൂങ്കുല. മെഴുക് പുരട്ടിയ പിങ്ക് നിറമാണി തിന്. മികച്ച വെട്ടുപൂവ്. ചെടി 3-4 അടി ഉയരത്തില്‍ വളരും. ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെ പൂക്കാലം. ജൂവല്‍ ഓഫ് തായ് ലന്റ് എന്ന് ഓമനപ്പേരുണ്ട്് അപൂര്‍വമായി വെള്ളയും ചുവപ്പും നിറത്തില്‍ പൂക്കള്‍ വിടര്‍ത്തുന്ന വകഭേദങ്ങളും ഇതിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (21 minutes ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (32 minutes ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (40 minutes ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (1 hour ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (1 hour ago)

ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നുവെന്ന് ഇ പി ജയരാജന്‍  (1 hour ago)

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (3 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (4 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (5 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (6 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (6 hours ago)

Malayali Vartha Recommends