Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ചേരിന്റെ ഇല കാലികള്‍ക്ക് മാരകവിഷം

24 MARCH 2015 10:09 AM IST
മലയാളി വാര്‍ത്ത.

More Stories...

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...

കർഷകർക്ക് ആശ്വാസം... വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും

നാട്ടിന്‍പുറങ്ങളിലെ തോട്ടിന്‍കരയിലും കാവുകളിലും കുന്നിന്‍ ചെരിവുകളിലും ചേലോടെ തഴച്ച് വളരുന്ന ചെടിയാണ് ചേര്. ഇതിന് അലക്കുചേര്, തെങ്ങുകോട്ട എന്നീ പേരുകളുമുണ്ട്. തൊട്ടാല്‍ ചൊറിഞ്ഞ് തടിച്ച് വ്രണമാകുന്നത് എന്ന അര്‍ഥത്തില്‍ ഇതിനെ അരുഷ്‌കാരം എന്ന് സംസ്‌കൃതത്തിലും വിളിക്കും.
ഏത് വേനലിലും തഴച്ചുവളരുന്ന ചേര് മരത്തിന്റെ ഇല പശുക്കള്‍ക്ക് ഇഷ്ടപ്പെട്ട തീറ്റയാണ്. ചേര് മരം വിഷമാണെന്നറിയാത്ത കൃഷിക്കാര്‍ ഇലവെട്ടി തീറ്റയായി നല്കുമ്പോഴാണ് വിഷബാധയേല്‍ക്കുന്നത്. ചിലപ്പോള്‍ വെട്ടിയിട്ട ചില്ലയിലെ ഇലകള്‍ തിന്നും വിഷബാധയേല്‍ക്കാറുണ്ട്. തിന്നുകഴിഞ്ഞാല്‍ ഒരു മണിക്കൂറിനകം ലക്ഷണങ്ങള്‍ കാണിക്കും. ഉന്മേഷമില്ലായ്മ, ഉദരമാന്ദ്യം, അയവെട്ടാതിരിക്കല്‍ തുടങ്ങിയവയാണ് ആദ്യലക്ഷണങ്ങള്‍. താമസിയാതെ ആടിയുള്ള നടത്തം, വിറയല്‍, വായില്‍നിന്ന് ഉമിനീരൊലിപ്പ് എന്നിവയും കാണിക്കും. വിറയല്‍ ശക്തിപ്രാപിച്ച് പശു വീണുപോവുകയും താമസിയാതെ മരണം സംഭവിക്കുകയും ചെയ്യും.

ചെറിയ തോതിലുള്ള വിഷബാധയില്‍ പശു എഴുന്നേല്‍ക്കാന്‍ കഴിയാതെ ദിവസങ്ങളോളം കിടന്നശേഷം ചത്തുപോകും. വിഷബാധയുടെ ലക്ഷണങ്ങള്‍ കാണുന്നയുടനെ ചികിത്സ ലഭ്യമാക്കിയാല്‍ മൃഗത്തെ രക്ഷപ്പെടുത്താം. അനാകാര്‍ഡിക് അമ്ലം, കാര്‍ഡോള്‍ എന്നിവയാണ് വിഷപദാര്‍ഥങ്ങള്‍. ഇതിന് മറുമരുന്ന് കണ്ടുപിടിച്ചിട്ടില്ല. താന്നിക്കാതോട് കഷായം വെച്ചുകൊടുത്താല്‍ വിഷം നിര്‍വീര്യമാകുമെന്ന് വിശ്വസിക്കുന്നു. പുറത്തുള്ള മുറിവിന് രക്തചന്ദനം അരച്ച് പുരട്ടിയാല്‍ ഗുണം ചെയ്യും. വിഷബാധയില്‍നിന്ന് രക്ഷപ്പെട്ടാലും കുറേക്കാലത്തേക്ക് മൃഗങ്ങളില്‍ ഉന്മേഷക്കുറവും പാലുത്പാദനത്തില്‍ ഗണ്യമായ കുറവും അനുഭവപ്പെടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (20 minutes ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (31 minutes ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (39 minutes ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (1 hour ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (1 hour ago)

ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നുവെന്ന് ഇ പി ജയരാജന്‍  (1 hour ago)

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (3 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (4 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (5 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (6 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (6 hours ago)

Malayali Vartha Recommends