Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വരുമാനദായകയായ നോനി

28 MARCH 2015 11:06 AM IST
മലയാളി വാര്‍ത്ത.

More Stories...

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...

കർഷകർക്ക് ആശ്വാസം... വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും

കാണുമ്പോള്‍ സീതപ്പഴമെന്ന് തോന്നുന്ന നോനി ഇന്ന് ഔഷധമാര്‍ക്കറ്റിലെ സുലഭമാണ്. തുറസ്സായ പ്രദേശങ്ങളിലും തെങ്ങിന്‍തോട്ടങ്ങളിലും നോനി കൃഷിചെയ്യാം
തെക്കുകിഴക്കന്‍ ഏഷ്യക്കാരിയായ നോനിയുടെ വിത്തിന് വെള്ളത്തില്‍ പൊങ്ങിക്കിടന്ന് ഒഴുകി വരുന്നതിനുള്ള കഴിവുണ്ട്. ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ഇന്ത്യന്‍ തീരപ്രദേശങ്ങളിലും ഈ ഔഷധവൃക്ഷം വളരുന്നതിനുള്ള കാരണവുമിതാണ്.
തുറസ്സായ പ്രദേശങ്ങളിലും തെങ്ങിന്‍തോട്ടങ്ങളിലും നോനി കൃഷിചെയ്യാം. വലിയ പരിപാലനമില്ലാതെ വളരുന്നുവെന്നതാണ് നോനിയുടെ പ്രത്യേകത. ഒരു കായയില്‍ത്തന്നെ നൂറുകണക്കിന് വിത്തുണ്ടാകുമെങ്കിലും നട്ടുവളര്‍ത്താന്‍ വിത്ത് ഉപയോഗിക്കാറില്ല. മുളച്ചുകിട്ടാന്‍ ആറുമാസം മുതല്‍ 12 മാസംവരെ എടുക്കുമെന്നതാണ് നോനി വിത്തിന്റെ ന്യൂനത. ഗ്രാഫ്റ്റ് തൈകളാണ് ന്യൂജനറേഷന്‍ നോനി കൃഷിയിലെ നടീല്‍വസ്തു. എല്ലാ മാസവും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന നോനിയിലെ വിളവെടുപ്പ് എളുപ്പമാക്കുന്നതും ഉയരം കുറഞ്ഞ ഗ്രാഫ്റ്റ് തൈകള്‍തന്നെ.
രണ്ടുമീറ്റര്‍ അകലത്തിലായി ഒന്നരയടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ കുമ്മായവും ചാണകവും ചേര്‍ത്ത് തൈകള്‍ നടാം. ഗ്രാഫ്റ്റ് തൈകള്‍ രണ്ടാംവര്‍ഷംമുതല്‍ കായ്ച്ചുതുടങ്ങും. കടുത്ത വേനലില്‍ ആഴ്ചയിലൊരു നന നല്‍കണം. സ്ഥിരമായി കായ്ക്കുന്നതിനാല്‍ കര്‍ഷകന് നിശ്ചിത വരുമാനം ഉറപ്പാക്കാന്‍ സാധിക്കുന്നുവെന്നത് നോനിയിലേക്ക് കര്‍ഷകരെ ആകര്‍ഷിക്കുന്നു.
രണ്ടായിരത്തില്‍പ്പരം വര്‍ഷം മുമ്പുതന്നെ ആദിമനിവാസികളുടെ ചികിത്സാക്രമത്തിന്റെ ഭാഗമായിരുന്നു നോനി. ഈയടുത്ത് നടത്തിയ പരീക്ഷണങ്ങളില്‍ ശരീരത്തിന്റെ രോഗപ്രതിരോധശക്തി കൂട്ടാനും കാന്‍സര്‍, പ്രമേഹം, അലര്‍ജി, ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, അനപത്യത, കരള്‍രോഗങ്ങള്‍ എന്നിവയെ ചെറുക്കാനും നോനിക്ക് കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. 150ലധികം ന്യൂട്രാസ്യൂട്ടിക്കലുകള്‍ നോനിയെ ആയുസ്സ് നീട്ടിക്കൊടുക്കുന്ന മൃതസഞ്ജീവനിയാക്കുന്നു.
ഇലയിലും കായയിലും അടങ്ങിയിരിക്കുന്ന അര്‍സോളിക് ആസിഡ് തൊലിപ്പുറത്തുള്ള കാന്‍സറിനെ പ്രതിരോധിക്കും. നോനിയുടെ സമ്പത്തായ ബീറ്റാസീറ്റാസ്റ്ററോളിന് കൊളസ്‌ട്രോളിനെ വരുതിയിലാക്കുന്നതിലാണ് മിടുക്ക്. ആന്റി ഓക്‌സിഡന്റുകളായ ലിനേന്‍, നോനിയെ ആരോഗ്യദായക പോഷക പാനീയമാക്കുന്നു.

സൗന്ദര്യവര്‍ധകങ്ങള്‍, വാര്‍ധക്യനിയന്ത്രണ പാനീയങ്ങള്‍, ആരോഗ്യദായക ടോണിക് തുടങ്ങി ചായവരെ നോനിയുടേതായി കമ്പോളത്തിലുണ്ട്. ചെടിയുടെ വിവിധ അവശിഷ്ടങ്ങള്‍ ജൈവകീടനിയന്ത്രണ ഉപാധിയായും ജൈവവളമായും ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. വലിയ പരിപാലനമില്ലാതെ വളരുന്ന നോനി വ്യാപകമായി കൃഷിചെയ്ത് പണം നേടിയെടുക്കാവുന്നതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (20 minutes ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (31 minutes ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (39 minutes ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (1 hour ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (1 hour ago)

ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നുവെന്ന് ഇ പി ജയരാജന്‍  (1 hour ago)

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (3 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (4 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (5 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (6 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (6 hours ago)

Malayali Vartha Recommends