Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

ഉദ്യാനത്തിന് ഭംഗിയേകാന്‍ ഹക്കിനാന്‍ വാഴ

20 APRIL 2015 07:54 AM IST
മലയാളി വാര്‍ത്ത.

വാഴയുടെ വംശപാരമ്പര്യവും ഹെലിക്കോണിയയുടെ വര്‍ണഭംഗിയും താമരമൊട്ടിനോട് രൂപസാദൃശ്യവും പുലര്‍ത്തുന്ന അതിമനോഹരമായ ബഹുവര്‍ഷി സസ്യമാണ് മ്യൂസ ഹക്കിനാനി. കാട്ടുവാഴകളില്‍ ആകൃഷ്ടനായ ഫിന്‍ലന്‍ഡ് നാവികനായ മര്‍ക്കു ഹക്കിനാന്റെ സ്മരണയ്ക്കായി നാമകരണം നടത്തിയിട്ടുള്ള, ഫിലിപ്പീന്‍ ദ്വീപുകളില്‍നിന്നുള്ള ഈ കുള്ളന്‍വാഴ കേരളത്തിലെ ഉദ്യാനങ്ങള്‍ക്ക് ഏറ്റവും യോജിച്ചതാണ്. ഇരുണ്ട പച്ചിലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ വിടര്‍ന്നുവരുന്ന 30-50 സെ.മീ. നീളം വരുന്ന ഇവയുടെ രക്തവര്‍ണാഭമായ പൂങ്കുലകള്‍ ആരിലും കൗതുകമുണര്‍ത്തും. മാസങ്ങളോളം വര്‍ണശോഭ കൈവിടാതെ വിടര്‍ന്നുവിലസുന്ന ദീര്‍ഘായുസ്സുള്ള പൂങ്കുലകള്‍ ഇവയെ മറ്റിനങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നു.

കേരളത്തിലെ കാലാവസ്ഥയില്‍ അതിവേഗം തഴച്ചുവളരുകയും പുഷ്പിക്കുകയും ചെയ്യുന്ന ഈ സസ്യത്തിന് ഭാഗികമായ തണലും നല്ല ജൈവവളാംശവും നീര്‍വാര്‍ച്ചയുള്ള മണ്ണും ആവശ്യമാണ്. ജലസേചന സൗകര്യമുള്ള തോട്ടങ്ങളില്‍ ഏതുകാലത്തും ഹക്കിനാന്‍വാഴ നട്ടുവളര്‍ത്താം. മൂന്നടി ആഴത്തില്‍ മണ്ണ് കിളച്ചിളക്കി ഇതിനായി തടങ്ങള്‍ തയ്യാറാക്കണം. തടത്തിന്റെ അടിയില്‍ ഏതാണ്ട് ഒരടി കനത്തില്‍ ചാണകമോ കമ്പോസ്‌റ്റോ നിറച്ചശേഷം അതിനുമുകളില്‍ മേല്‍മണ്ണ് നിറയ്ക്കണം. ഇങ്ങനെ തയ്യാറാക്കിയ തടങ്ങളില്‍ കന്നുകള്‍ നടാം. ഒരു കൊല്ലം പ്രായമായ ചെടികളുടെ ചുവട്ടില്‍ 10 മുതല്‍ 15 വരെ കന്നുകള്‍ കാണാം. പഴയമൂട്ടില്‍നിന്ന് കിളച്ചെടുത്ത കന്നുകള്‍ ഇലകള്‍ കോതിമാറ്റിയ ശേഷം നടാന്‍ ഉപയോഗിക്കാം. കന്നുകള്‍ നടേണ്ട ഭാഗത്ത് ചെറിയ കുഴികള്‍ എടുത്ത് അതില്‍ മണല്‍ ഇട്ടശേഷം തൈകള്‍ നടാം.
ചെടികള്‍ നട്ട് ആറുമാസത്തിനകംതന്നെ പൂങ്കുലകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങും. കേരളത്തിലെ കാലാവസ്ഥയില്‍ കാര്യമായ രോഗകീടങ്ങളൊന്നും ഇവയെ ശല്യംചെയ്തുകാണുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (41 minutes ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (2 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (2 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (11 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (11 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (12 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (12 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (12 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (12 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (13 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (13 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (13 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (15 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (16 hours ago)

Malayali Vartha Recommends