റബ്ബറില്‍ വന്‍ വിലയിടിവ്.... ഒന്നര ആഴ്ചയ്ക്കിടെ കുറഞ്ഞത് അഞ്ചു രൂപ

റബ്ബറില്‍ വന്‍ വിലയിടിവ്.... ഒന്നര ആഴ്ചയ്ക്കിടെ കുറഞ്ഞത് അഞ്ചു രൂപ. ആര്‍.എസ്.എസ്. നാലിന് പോയ വാരം 179 രൂപയായിരുന്നത് ഇടിഞ്ഞ് ശനിയാഴ്ച 174 രൂപ വരെയായി. ടയര്‍കമ്പനികള്‍ അന്താരാഷ്ട്രവില കൂടിനിന്നപ്പോഴും ഇറക്കുമതി നടത്തി ചരക്ക് ശേഖരം വര്‍ധിപ്പിച്ചതിനാല്‍ ആഭ്യന്തര വിപണിയില്‍ ിന്ന് വലിയ ആവേശത്തില്‍ വാങ്ങുന്നില്ല.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആര്‍.എസ്.എസ്. നാലിന്റെ വില 190 എത്തിയപ്പോഴും തദ്ദേശീയമായി വേണ്ടത്ര ചരക്ക് കിട്ടാനില്ലായിരുന്നു. ഉള്ള ഷീറ്റ് വില്‍ക്കാതെ കൃഷിക്കാരും വ്യാപാരികളും പിടിച്ചുവെക്കുകയും ചയ്തു. ദൗര്‍ലഭ്യം കണക്കിലെടുത്ത് ഇറക്കുമതി ഓര്‍ഡര്‍ മുടക്കിയില്ലെന്ന് ടയര്‍കമ്പനികള്‍
പ്ലാന്റ് അടച്ചിടേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഇറക്കുമതിക്ക് പ്രേരിതരാവുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിനിന്നത് മൂലമുള്ള നഷ്ടം പരിഗണിച്ചില്ലെന്നും അവര്‍ പറയുന്നു. വേനല്‍മഴ കാര്യമായി കിട്ടിത്തുടങ്ങിയതോടെ കര്‍ഷകര്‍ ടാപ്പിങ് ആരംഭിച്ചു. പരിമിതമായ തോതില്‍ റബ്ബര്‍ വിപണിയിലേക്ക് വരുന്നു. പക്ഷേ, കാര്യമായി പിടിച്ചുവെക്കാതെ അവര്‍ വിറ്റൊഴിയാന്‍ ശ്രമം. ഇതും വിലക്കുറവിന് കാരണമായി.
https://www.facebook.com/Malayalivartha