28 ഏക്കര്‍ തരിശ് നിലം ജെഎസ് ഫാംസ് ആക്കിയ ജോയി, നെല്ല് കൊയ്യാന്‍ അമേരിക്കയില്‍ നിന്ന് പറന്നെത്തി

കോട്ടയം നീണ്ടൂരില്‍ തരിശായി കിടന്ന മണ്ണാര്‍മൂല പാടശേഖരത്തെ 28 ഏക്കര്‍ തരിശ് നിലം ഇന്ന് അറിയപ്പെടുന്നത് 'ജെഎസ്' ഫാംസ് ' എന്നാണ്. ലാന്‍ഡ് ഫിഷറീസ് അഗ്രികള്‍ച്ചറല്‍ ഡവലപ്പ് മെന്റ് പ്രോജക്ട് എന്ന നൂതന സയോജിത കൃഷിപദ്ധതിക്കാണ് ഭാര്യ ഷൈലയ്‌ക്കൊപ്പം ജോയി രൂപം കൊടുത്തത്.
28 ഏക്കറില്‍ തെങ്ങുകള്‍, മത്സ്യങ്ങള്‍, നെല്ല്, വാഴ, പക്ഷികള്‍, പശുക്കള്‍, ഏലം, കുളത്തില്‍ താമരയ്‌ക്കൊപ്പം വിവിധയിനം മീനുകള്‍, എന്നിങ്ങനെ നീളുന്നു ഫാമിലെ വൈവിധ്യം. താറാവുകളും, അരയന്നങ്ങളും, പാലക്കാട് നിന്നെത്തിച്ച വിലയേറിയ എമുവും അടങ്ങുന്ന പക്ഷികളുടെ നീണ്ട നിര, തൊഴുത്തുകളില്‍ ജേഴ്‌സി, സിന്ധി, സ്വസ്ബ്രൗണ്‍, തുടങ്ങി സങ്കരയിനം പശുക്കളും നാടന്‍ പശുക്കളും, വിവിധയിനം ആടുകള്‍, കരിമീന്‍, ആറ്റുകൊഞ്ച്, കാരി, വരാല്‍, അലങ്കാരമത്സ്യങ്ങള്‍ എന്നിങ്ങനെ നീളുന്നു നീണ്ടൂര്‍ ഫാമിലെ ആ നിര.
കൃഷി, മൃഗസംരക്ഷണഫിഷറീസ് വകുപ്പുകളും, നീണ്ടുര്‍ ഗ്രാമപഞ്ചായത്തും, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തും ഈ നന്മ മനുഷ്യന്റെ പദ്ധതിക്ക് എല്ലാ സഹായവും നല്‍കി. എതിര്‍പ്പുകള്‍ മറികടന്നാണ് നാട് മാതൃകയാക്കിയ സ്വപ്നപദ്ധതിക്ക് കളമൊരുക്കിയത്. പരമ്പരാഗതവും ശാസ്ത്രീയവുമായ കാര്‍ഷിക രീതികള്‍ തന്നെ പരീക്ഷിച്ചാണ് സ്വപ്നം വിളയിച്ചത്.
പാടത്ത് ചെളി നിറച്ച് ഞാറു നട്ടു. നെല്ല് കൊയ്യാന്‍ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ നേരിട്ടെത്തിയതും നീണ്ടൂര്‍ പാര്‍ക്കിന് അഭിമാനത്തിളക്കമായിരുന്നു. നൂറോളം വരുന്ന തൊഴിലാളികള്‍ക്ക് പിഎഫും, ബോണസും, മറ്റാനുകൂല്യങ്ങളും നല്‍കിവരുന്നുണ്ട്. മനോഹരമായ ശില്‍പങ്ങള്‍, ഷട്ടില്‍, വോളിബോള്‍ കോര്‍ട്ടുകള്‍, വിശ്രമമുറികള്‍, കുട്ടികള്‍ക്കായി പ്രത്യേക പാര്‍ക്ക് എന്നിവ ഒരുക്കി ഏവര്‍ക്കും ജെഎസ് പാര്‍ക്ക് സ്വാഗതമോതുകയാണ്.
https://www.facebook.com/Malayalivartha