വീണ്ടും ചരിത്രം മാറ്റിക്കുറിച്ച് രൂപ: ഡോളറിന് 61

രൂപ വീണ്ടും ചരിത്രംമാറ്റിക്കുറിച്ചു.ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിലയില്‍ രൂപയുടെ മൂല്യം പതിച്ചു. ഒരു ഡോളറിന് 61 രൂപയായി. ജൂണ്‍ 26ന് രേഖപ്പെടുത്തിയ 60.76 ആയിരുന്നു ഇതിനുമുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും താഴ്‌ന്ന നില. 87 പൈസയുടെ കുറവാണ് തിങ്കളാഴ്‌ച ഉണ്ടായത്. ഇറക്കുമതിക്കാരില്‍ നിന്നും ഡോളറിനുള്ള ആവശ്യം ഏറിയതാണ് രൂപയുടെ മൂല്യച്യുതിക്ക് കാരണം. കൂടാതെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വന്‍ തോതില്‍ ഒഹരിവിറ്റഴിക്കാന്‍ തുടങ്ങിയതും ഇടിവിന് കാരണമായിട്ടുണ്ട്. തുടര്‍ച്ചയായ പത്താം വാരത്തിലാണ് രൂപ നഷ്ടത്തോടെ വ്യാപാരം തുടരുന്നത്.
https://www.facebook.com/Malayalivartha