Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിപണിയില്‍ ഡീസല്‍ കാറുകളോടുള്ള താല്പര്യം കുറയുന്നുവോ?

12 NOVEMBER 2018 03:03 PM IST
മലയാളി വാര്‍ത്ത

പെട്രോള്‍, ഡീസല്‍ വിലകള്‍ തമ്മിലുളള വ്യത്യാസം കുറഞ്ഞത് ഡീസല്‍ വാഹനങ്ങളുടെ ആവശ്യകതയിലും കുറവ് വന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കാര്‍വിപണിയില്‍ ഡീസല്‍ വാഹനങ്ങളുടെ വിഹിതം 22 ശതമാനമായി താഴ്ന്നു. 2012 13 സാമ്പത്തിക വര്‍ഷത്തില്‍ 50 ശതമാനം ഉണ്ടായിരുന്ന വിഹിതമാണ് ഈ നിലയില്‍ കുറഞ്ഞത്. ഡീസല്‍ വാഹനങ്ങള്‍ക്ക് വിപണിയില്‍ ഉണ്ടായിരുന്ന താല്പര്യത്തില്‍ മങ്ങലേറ്റതിന്റെ തെളിവായിട്ടാണ് ഇത് കണക്കാക്കുന്നത്. 

ഒരു ഘട്ടത്തില്‍ പെട്രോള്‍ വിലയില്‍ നിന്നും 29 രൂപയുടെ വരെ കുറവുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വിലകള്‍ തമ്മിലുളള അന്തരം അഞ്ചു രൂപ മുതല്‍ എട്ടുരൂപ വരെ മാത്രമാണ്. പശ്ചിമ ബംഗാള്‍ പോലുളള സംസ്ഥാനങ്ങളില്‍ ഇത് ഒരു രൂപ മാത്രമാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ പെട്രോള്‍ ഡീസല്‍ കാറുകള്‍ തമ്മില്‍ ചുരുങ്ങിയത് ഒരു ലക്ഷം രൂപയുടെ വില വ്യത്യാസമുണ്ട്. ഡീസല്‍ വിലയിലെ കുറവ്്, ഇന്ധനക്ഷമത എന്നിവ കണക്കാക്കിയാണ് ഡീസല്‍ കാറുകള്‍ക്ക് കൂടുതല്‍ വില ഈടാക്കുന്നത്. എന്നാല്‍ ഇന്ധനക്ഷമത മാത്രം കണക്കാക്കി ഇനിമുതല്‍ ഡീസല്‍ കാറുകള്‍ വാങ്ങേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.

ഡീഡലിന് കൂടുതല്‍ ഇന്ധനക്ഷമതയുളളതു കൊണ്ട് മാസം 1500 രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പെട്രോള്‍, ഡീസല്‍ വെരിയേന്റുകള്‍ തമ്മിലുളള വിലവ്യത്യാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ലാഭം വലിയ കാര്യമല്ല. ഏകദേശം ആറുവര്‍ഷം കഴിഞ്ഞാല്‍ മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുകയുളളു. നിലവില്‍ ഒരു കാര്‍ വാങ്ങി അഞ്ചു വര്‍ഷം വരെ മാത്രം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അങ്ങനെ നോക്കിയാല്‍ ദീര്‍ഘകാല നേട്ടം ഒട്ടും ആകര്‍ഷണീയമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (33 minutes ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (2 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (3 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (3 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (4 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (4 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (5 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (5 hours ago)

Malayali Vartha Recommends