Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാദങ്ങളില്‍പ്പെട്ട് തകരുന്ന കേരളത്തിന്റെ സമ്പദ് വ്യവസ്ഥ

21 NOVEMBER 2018 02:39 PM IST
മലയാളി വാര്‍ത്ത

മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. ലോകത്ത് എല്ലായിടത്തും സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. ബാര്‍ നിരോധനം, നോട്ട് പിന്‍വലിക്കല്‍, ചരക്ക് സേവന നികുതി നടപ്പാക്കല്‍, കൊടും വേനല്‍, പിന്നീട് വന്ന കനത്ത മഴ, നിപ്പ വൈറസ് ബാധ, എലിപ്പനി, പ്രളയം എന്നിവയ്‌ക്കെല്ലാം പുറമേ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്തിയിരുന്ന ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിയും അവിടുത്ത തൊഴില്‍ നഷ്ടങ്ങളും എണ്ണവില വര്‍ധന തുടങ്ങി കേരളത്തിന്റെ ബിസിനസ് മേഖലയുടെ നട്ടെല്ല് ഒടിച്ചത് ഒട്ടനവധി കാര്യങ്ങളാണ്. 

ഇപ്പോള്‍ കേരളത്തെ പിടിച്ചുകുലുക്കുന്ന ശബരിമല വിവാദവും കേരളത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ക്കുന്ന ഒന്നാണ്. ഓണം കഴിഞ്ഞാല്‍ കേരളത്തിലെ വ്യാപാര രംഗത്ത് ഉണര്‍വുണ്ടാക്കുന്ന ഒന്നാണ് നവംബര്‍ പകുതി മുതല്‍ ജനുവരി പകുതി വരെ നീളുന്ന മണ്ഡല – മകര വിളക്ക് കാലം. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേശീയ, രാജ്യാന്തര മാധ്യമങ്ങളില്‍ ശബരിമലയും അവിടത്തെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമുള്ള അയ്യപ്പഭക്തര്‍ ഈ മണ്ഡല – മകര വിളക്ക് കാലത്ത് ക്ഷേത്രത്തിലേക്ക് വരാനുള്ള താല്പര്യം കുറയും. 

ഇതുമൂലം സംസ്ഥാനത്തുടനീളമുള്ള ഹോട്ടലുകള്‍, ടൂറിസ്റ്റ് ടാക്‌സി സേവനദാതാക്കള്‍, ഡ്രൈവര്‍മാര്‍, പച്ചക്കറി – പലചരക്ക് കച്ചവടക്കാര്‍, ഇതര സംസ്ഥാനത്തെ അയ്യപ്പ ഭക്തരെ മുന്നില്‍ കണ്ട് കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളോട് ചേര്‍ന്ന് സീസണല്‍ കച്ചവടം നടത്തുന്നവര്‍ എന്നിവരെയെല്ലാം ഇത് പ്രതികൂലമായി ബാധിക്കും. 'മണ്ഡല – മകര വിളക്ക് കാലത്ത് ഇതര സംസ്ഥാനത്തുനിന്നുള്ള അയ്യപ്പഭക്തര്‍ ഇടമുറിയാതെ ഇവിടേക്ക് ഒഴുകും. ഗുരുവായൂര്‍ പപ്പടവും അവരുടെ നാട്ടില്‍ അധികം കിട്ടാതെ, നമ്മുടെ നാട്ടിലുണ്ടാക്കുന്ന കുറെയേറെ സാധനങ്ങളും ഇവര്‍ വാങ്ങും. ഇതൊക്കെ ഈ പരിസര പ്രദേശത്തെ കുടില്‍വ്യവസായ യൂണിറ്റുകള്‍ ഉണ്ടാക്കുന്നവയാണ്. ഓരോ പ്രശ്‌നത്തിന്റെ പേരില്‍ അയ്യപ്പഭക്തര്‍ വരാതെയായാല്‍ കച്ചവടം മാത്രമല്ല, ഒട്ടനവധി കുടില്‍ വ്യവസായയൂണിറ്റുകളുടെ നിലനില്‍പ്പ് കൂടിയാണ് അവതാളത്തിലാകുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളവും പൊതുസമൂഹവും ചര്‍ച്ച ചെയ്യേണ്ട, കാര്യമായ ഇടപെടല്‍ നടത്തേണ്ട സുപ്രധാന കാര്യങ്ങളുടെ പട്ടികയില്‍ എങ്ങും ഇടം നേടാത്ത വിഷയങ്ങളുടെ പേരിലാണ് ഇപ്പോള്‍ ഇവിടെ വിവാദങ്ങള്‍ കൊഴുക്കുന്നത്. 

സാക്ഷരതയില്‍ മുന്നിലാണ് കേരളം. സംസ്‌കാര സമ്പന്നരും, അങ്ങേയറ്റം രാഷ്ട്രീയവല്‍ക്കരിച്ച സമൂഹവും, എല്ലാ കാര്യങ്ങളിലും ഇടപെടല്‍ ആഗ്രഹിക്കുന്നവരും, പൊതുവിഷയങ്ങളില്‍ ഏറെ തല്‍പ്പരരും ആണെങ്കിലും ബിസിനസുകാരോടും കച്ചവടക്കാരോടും പത്തുപേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭകരോടും സഹാനുഭൂതി ഇന്നും കുറവാണ്. ഒരേ സമയം എല്ലാ കാര്യങ്ങളിലും അങ്ങേയറ്റം ജാഗ്രത കാണിക്കുകയും സ്വന്തം നാടിന്റെ, നാട്ടുകാരുടെ, വരും തലമുറയുടെ നിലനില്‍പ്പിനെ അവതാളത്തിലാക്കുന്ന കാര്യങ്ങളില്‍ കുറ്റകരമായ നിസംഗത പുലര്‍ത്തുകയും ചെയ്യുന്ന മറ്റെങ്ങും കാണാത്ത ജനതയാണ് കേരളത്തിലേത്. 

ജലന്ധര്‍ രൂപതാ ബിഷപ്പ് ഫാ. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വിവാദം പുകയുന്ന സമയമാണ് കേരളത്തില്‍ പ്രളയമെത്തുന്നത്. പിന്നീട് എല്ലാ ശ്രദ്ധയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലായി. പ്രളയം പുതിയൊരു, പോസിറ്റീവ് ചിന്തയുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ സഹായിക്കുമെന്നൊക്കെ പലരും കരുതിയെങ്കിലും പതുക്കെ കേരളത്തിന്റെ രക്തത്തിലലിഞ്ഞ വിവാദ സ്വഭാവം തലപൊക്കി തുടങ്ങി. പ്രളയം മനുഷ്യസൃഷ്ടിയാണോ, ഡാം മാനേജ്‌മെന്റ് പാളിയോ, മാധവ് ഗാഡ്ഗില്ലിനെ കേള്‍ക്കാതിരുന്നത് എന്തുകൊണ്ട്, യുഎഇയുടെ സഹായവാഗ്ദാനത്തില്‍ കേന്ദ്രം ഇടങ്കോലിട്ടതെന്തിന്, കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ചിറ്റമ്മനയം സ്വീകരിക്കുന്നു… അങ്ങനെ വിവാദങ്ങള്‍ തകര്‍ത്തു.

'കേരളത്തിന്റെ ഉയര്‍ന്ന സാക്ഷരത, സാമൂഹികസാംസ്‌കാരിക നിലവാരം തുടങ്ങിയവ കാരണമാണ് ചെറിയ പ്രശ്‌നങ്ങള്‍ പോലും ഇവിടെ വലിയ വിവാദമാകുന്നത്. സാധാരണക്കാര്‍ പോലും ഇവിടെ ശാക്തീകരിക്കപ്പെട്ടവരാണ്. എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളിലും അഭിപ്രായമുണ്ട്. ഒരു വിധത്തില്‍ ഇത് കേരളത്തിന് ശാപമാണെങ്കിലും മറ്റൊരു വിധത്തില്‍ ശക്തിയാണ്,

അതിനിടെ കേരളത്തെ സ്തംഭിപ്പിക്കുന്ന ഹര്‍ത്താലും പൊതുമുതല്‍ നശിപ്പിക്കലും നിര്‍ബാധം തുടരുകയാണ്. നമുക്ക് കാതലായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്തതു കൊണ്ടാണ് ചെറിയ പ്രശ്‌നങ്ങളൊക്കെ ഇവിടെ വലുതാക്കി കാണിക്കുന്നത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെയും ലോകത്തെ മറ്റ് രാജ്യങ്ങളെയും തട്ടിച്ചു നോക്കുമ്പോള്‍ അത് ശരിയുമാണ്. ഒന്നിനുപിറകെ ഒന്നായി പ്രകൃതി ദുരന്തങ്ങളും മറ്റും വരുന്ന നാടുകളില്‍ ജനങ്ങള്‍ക്ക് ജാതി, മതം, ആരാധനാലയം എന്നൊക്കെ ചിന്തിക്കാന്‍ നേരമില്ല. അവരെ സംബന്ധിച്ചിടത്തോളം ജീവിക്കുക എന്നത് തന്നെയാണ് പ്രധാനം.

മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ ശ്രദ്ധ പുനര്‍നിര്‍മാണത്തില്‍ നിന്ന് ക്രമസമാധാന പാലനത്തിലേക്കും മറ്റ് വിവാദവിഷയങ്ങളിലേക്കും തിരയുമ്പോള്‍ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനം എവിടെ എത്തുമെന്ന് ആശങ്കയുണ്ട്. ഒരു നവകേരളം നിര്‍മിക്കാന്‍ നമുക്കിതുവരെ സാധിച്ചിട്ടില്ല. മാറ്റങ്ങള്‍ സ്വാഭാവിക പ്രക്രിയയായി കടന്നുവന്നവ മാത്രമാണ്. ഇനി മാറാന്‍ ബോധപൂര്‍വ്വമായ, കഠിനമായ ശ്രമം തന്നെ വേണം. ഈ യാഥാര്‍ത്ഥ്യം കേരളീയ സമൂഹവും സര്‍ക്കാരും എന്ന് തിരിച്ചറിയും. അധികാരികള്‍ എന്ന് ഇതിന് പ്രാധാന്യം നല്‍കും? കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (32 minutes ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (2 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (3 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (3 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (4 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (4 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (5 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (5 hours ago)

Malayali Vartha Recommends