Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത..ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്...


പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍.. ഊഷ്മളമായി സ്വീകരിച്ച് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ..


വി.എസ്.എസ്.സിയിൽ അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതന്‍ ഡ്രോണ്‍..തുമ്പ പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു..കൂട്ടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ..


സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി അവസാനിക്കുന്നതോടെ ഒരു വലിയ വിഭാഗം, സി പി എം പ്രവർത്തകർ നിശബ്ദരാവുകയോ പാർട്ടി വിടുകയും ചെയ്യും... പാർട്ടി ഇതോടെ മാറും എന്ന് കരുതിയവർക്കും തെറ്റി..

സ്ത്രീ തൊഴിലാളികളുടെ രാത്രികാല ജോലി; ആശങ്ക അറിയിച്ച് തൊഴിലാളികള്‍

10 DECEMBER 2018 04:09 PM IST
മലയാളി വാര്‍ത്ത

രാത്രികാലങ്ങളില്‍ ജോലിക്ക് സ്ത്രീകളെ നിയോഗിക്കാമെന്ന കേരളാ ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ ഭേദഗതിയില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് ആശങ്ക. രാത്രിയിലെ ജോലി സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് സ്ത്രീ തൊഴിലാളികള്‍. കൂടാതെ രാത്രികാലങ്ങളില്‍ ജോലിക്ക് നിയോഗിക്കുമ്പോള്‍ തൊഴില്‍ ചൂഷണത്തിന് വഴിവയ്ക്കുമോ എന്ന ആശങ്കയും അവര്‍ പങ്കിടുന്നു. 

സ്ത്രീതൊഴിലാളികളുടെ നിലവിലുള്ള ജോലിസമയത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട്. നേരത്തെ സ്ത്രീകള്‍ ചെയ്യേണ്ട പരമാവധി ജോലി സമയം രാത്രി 7 മണി വരെ ആയിരുന്നത് 9 മണിവരെയാക്കി. കൂടാതെ രാത്രികാലങ്ങളിലും സ്ത്രീകളെ തൊഴിലുടമക്ക് ജോലിക്ക് നിയോഗിക്കാം. ഇതിന് തൊഴിലാളിയുടെ സമ്മതപത്രം ആവശ്യമാണ്. 5 അനുപാതം 2 എന്ന നിലയിലാണ് രാത്രികാലങ്ങളില്‍ സ്ത്രീകളെ നിയോഗിക്കേണ്ടത്. ആഴ്ചയില്‍ ഒരു ദിവസം കടകള്‍ അടച്ചിടണമെന്ന വ്യവസ്ഥയിലും മാറ്റം വരുത്തിയിട്ടുണ്ട്. പകരം ആഴ്ചയില്‍ ഒരുദിവസം തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്ന് നിയമത്തില്‍ പറയുന്നു. 35 ലക്ഷം തൊഴിലാളികളാണ് നിയമത്തിന്റെ പരിധിയില്‍ വരിക. കഴിഞ്ഞ ആഴ്ചയാണ് കേരളാ ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമഭേദഗതി നിയമസഭ പാസാക്കിയത്. തൊഴിലിടങ്ങളില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള അവകാശമാണ് ഭേദഗതിയിലെ പ്രാധാന വ്യവസ്ഥ. 

നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കുള്ള പിഴ ഓരോ വകുപ്പിനും അയ്യായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ പതിനായിരം രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലായ വിവാദ എഐ ഡാൻസ് വീഡിയോ  (2 minutes ago)

കുടയെടുത്തോളൂ, മഴ കനക്കും  (7 minutes ago)

NSS എന്‍.എസ്.എസ് ആസ്ഥാനത്ത് വിദ്യാഭ്യാസ മന്ത്രി  (10 minutes ago)

VSSC യ്ക്ക് മുകളിൽ ഡ്രോൺ  (18 minutes ago)

CPIM ബേബിക്ക് ശക്തമായ നിലപാട് എടുക്കാൻ കഴിയില്ല..  (23 minutes ago)

USൽ ഇന്ത്യക്കാരിയെ കൊന്നു..  (38 minutes ago)

വി ഡി യുടെ കണക്കുകൾ..  (48 minutes ago)

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (1 hour ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (3 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (3 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (4 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (4 hours ago)

Malayali Vartha Recommends