അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില താഴ്ന്നു, പെട്രോള്‍ വില ഏറ്റവും കുറഞ്ഞ നിരക്കില്‍..
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില താഴ്ന്നു, പെട്രോള്‍ വില ഏറ്റവും കുറഞ്ഞ നിരക്കില്‍..രാജ്യത്ത് പെട്രോള്‍ വില 2018ലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഡീസല്‍വില ഒമ്പതു മാസത്തെ കുറഞ്ഞ നിലയിലുമെത്തി. ഇന്നലെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 23 പൈസ കുറഞ്ഞ് 72.21 രൂപയും ഡീസലിന് 24 പൈസ കുറഞ്ഞ് 67.86 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില താഴ്ന്നതാണ് കാരണം. കഴിഞ്ഞ ജനുവരി ഒന്നിന് തിരുവനന്തപുരത്ത് പെട്രോളിന് 73.77 രൂപയും ഡീസലിന് 64.87 രൂപയുമായിരുന്നു.
പിന്നീട് ഓരോ ദിവസവും വില കൂടി. മേയ് 31ന് വില യഥാക്രമം 82.58 രൂപയും ഡീസലിന് 75.18 രൂപയുമായി. ജൂണ്‍ ഒന്നിന് ലിറ്ററിന് ഒരു രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചു. ഇതുകൊണ്ടും വിലക്കയറ്റം പിടിച്ചുനിര്‍ത്താനായില്ല. ഒക്ടോബര്‍ ഒന്നിന് പെട്രോളിന് 87.12 രൂപയിലും ഡീസലിന് 80.36 രൂപയിലുമെത്തി സര്‍വകാല റെക്കോഡ് കുറിച്ചു.
തുടര്‍ന്ന്, 1.50 രൂപ നികുതിയിനത്തിലും ഒരു രൂപ എണ്ണക്കമ്പനികളും എന്ന രീതിയില്‍ ലിറ്ററിന് 2.50 രൂപ വീതം കേന്ദ്രം കുറച്ചു. അടിക്കടി വില ഉയര്‍ന്നതോടെ ദിവസങ്ങള്‍ക്കകം ഈ ഇളവിന്റെ നേട്ടവും നഷ്ടപ്പെട്ടു. മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 67.59 രൂപയായിരുന്നു. പിന്നീട് ഉയര്‍ന്നുതുടങ്ങിയ വില 68 രൂപക്ക് താഴെ എത്തുന്നത് ഇപ്പോഴാണ്.
ഒക്ടോബറില്‍ അസംസ്കൃത എണ്ണവില ബാരലിന് 81.03 ഡോളറായിരുന്നു. ഇപ്പോഴത് 53.21 ഡോളറാണ്. എണ്ണവില ഇടിഞ്ഞത് ഇന്ധനവില താഴാന്‍ കാരണമായി ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും മുമ്പ് എണ്ണവില താഴ്ന്നപ്പോഴൊന്നും ആനുപാതികമായി ഇന്ധനവില കുറച്ചിരുന്നില്ല. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ വിലക്കുറവിന് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha