ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്‌സില്‍ 117 പോയന്റ് നേട്ടത്തില്‍

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 10,900 തിരിച്ചുപിടിച്ചു. സെന്‍സെക്‌സ് 117 പോയന്റ് നേട്ടത്തില്‍ 36435ലും നിഫ്റ്റി 32 പോയന്റ് ഉയര്‍ന്ന് 10918ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 289 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 95 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഫാര്‍മ ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികള്‍ മിക്കവാറും നേട്ടത്തിലാണ്.
വേദാന്ത, യെസ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. പണപ്പെരുപ്പ നിരക്ക് 18 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയതാണ് ഓഹരി സൂചികകള്‍ നേട്ടമാക്കിയത്.
"
https://www.facebook.com/Malayalivartha