കാര്‍ ഹാക്ക് ചെയ്യുന്നവര്‍ക്ക് വമ്പന്‍ സമ്മാനവുമായി ടെസ്‌ല

പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല ഉപഭോക്താക്കള്‍ക്കായി ഹാക്കിംഗ് മത്സരം സംഘടിപ്പിച്ചിരിക്കുന്നു. വാഹനപ്രേമികളെയും ടെക് വിദഗ്ധരെയും ആകര്‍ഷിക്കുകയാണ് ഇതിന് പിന്നിലുള്ള ലക്ഷ്യം. ടെസ്‌ല മോഡല്‍ 3 കാറിന്റെ സാങ്കേതികവിദ്യ ഹാക്ക് ചെയ്ത് സുരക്ഷാപാളിച്ച കണ്ടെത്തുകയാണ് മത്സരാര്‍ഥികള്‍ക്ക് മുന്നിലുള്ള കടമ്പ. സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിന് ഹാക്കര്‍മാരെ ഉത്തേജിപ്പിക്കുന്നതിനായി ആകെ 10 ലക്ഷം ഡോളറിന്റെ സമ്മാനമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സോഫ്റ്റ്‌വേറുകളിലെ സുരക്ഷാ പാളിച്ചകള്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണമേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് 2007 മുതല്‍ പൊണ്‍3ഓണ്‍ മത്സരം തുടങ്ങിയത്.
ടെസ്‌ല മോഡല്‍ 3 വാഹനത്തിലെ സോഫ്റ്റ്‌വെയറിലുള്ള തകരാര്‍ കണ്ടെത്തുന്നതിനായി ഗവേഷകര്‍ക്ക് മാത്രമായി ടെസ്‌ലയുടെ പിന്തുണയോടെ മത്സരം സംഘടിപ്പിക്കുന്നു. പൊണ്‍2ഓണ്‍ ഹാക്കിംഗ് മത്സരത്തിലൂടെ 35,000 ഡോളര്‍ മുതല്‍ 2.5 ലക്ഷം ഡോളര്‍ വരെ വ്യക്തിഗതമായി സ്വന്തമാക്കാന്‍ ഗവേഷകര്‍ക്ക് കഴിയും. ആദ്യ വിജയിക്ക് ടെസ്‌ല മോഡല്‍ 3 കാറും സമ്മാനമായി ലഭിക്കും. മാത്രമല്ല ടെസ്‌ലയുടെ വെബ്‌സൈറ്റില്‍ ടെസ്‌ല സെക്യൂരിറ്റി റിസേര്‍ച്ചര്‍ ഹാള്‍ ഓഫ് ഫെയിം എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
2013ല്‍ 13 ഗവേഷകര്‍ പൊണ്‍2ഓണ്‍ മത്സരത്തില്‍ വിജയികളായപ്പോള്‍ 2014ല്‍ ഏഴും 2016ല്‍ രണ്ടു പേരുമാണ് വിജയികളായത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ രണ്ടു പേര്‍ മാത്രമാണ് ടെസ്‌ലയുടെ സമ്മാനത്തിന് അര്‍ഹരായത്.
https://www.facebook.com/Malayalivartha