ഫെബ്രുവരിയില്‍ നടക്കുന്ന പണനയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചേക്കും
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഫെബ്രുവരിയില്‍ നടക്കുന്ന പണനയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചേക്കും. വായ്പാനിരക്ക് കാല് ശതമാനം കുറയ്ക്കുമെന്നാണ് ആഗോള ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ് അനുമാനിക്കുന്നത്്. അര ശതമാനം വരെ കുറയ്ക്കുമെന്ന് ചില സാമ്പത്തിക വിദഗ്ദ്ധര്‍ അനുമാനിക്കുന്നു.
പണപ്പെരുപ്പം വന്‍തോതില്‍ കുറഞ്ഞതിനാല്‍ നിരക്ക് കുറയ്ക്കാന്‍ ആര്.ബി.ഐ.ക്ക് അവസരമുണ്ടെന്ന് ഗോള്‍ഡ്മാന്‍ സാക്സ് വിലയിരുത്തുന്നു. അമേരിക്കയില്‍ കേന്ദ്ര ബാങ്ക് നിരക്ക് കൂട്ടുന്നതിന്റെ വേഗം കുറയ്ക്കുമെന്ന പ്രതീക്ഷയും ഇന്ത്യയില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ ഇടയാക്കും. ഫെബ്രുവരി ഏഴിനാണ് നയപ്രഖ്യാപനം. ഒക്ടോബറിലെ നയ അവലോകനത്തില്‍ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. പണപ്പെരുപ്പം ഡിസംബറില്‍ 2.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ആര്.ബി.ഐ.യുടെ ഇടക്കാല ലക്ഷ്യം നാലു ശതമാനത്തിലെത്തിക്കുകയായിരുന്നു. അതിനെക്കാള്‍ ഏറെ താഴേക്കു പോയതോടെ നിരക്ക് കുറയ്ക്കുമെന്നു തന്നെയാണ് കരുതുന്നത്.
https://www.facebook.com/Malayalivartha