ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് പരിധി പത്ത് വര്‍ഷമായി ചുരുക്കുന്ന കാര്യം പരിഗണനയില്‍
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് പരിധി പത്ത് വര്‍ഷമായി ചുരുക്കുന്ന കാര്യം പരിഗണനയിലെന്ന് ഗതാഗത സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍. ആദ്യഘട്ടം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരിധിയില്ലാത്ത രജിസ്ട്രേഷന് ഏര്‍പ്പെടുത്തും.
എല്ലാ പെട്രോള്‍ പമ്പുകളിലും വാഹനങ്ങള്‍ക്കായി ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിയം ആന്റ് നാച്യുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് (പി.എന്‍.ജി.ആര്.ബി) തലസ്ഥാനത്ത് സംഘടിപ്പിച്ച സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ അവതരണചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഓടുന്ന വാഹനങ്ങള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ സി.എന്‍.ജിയിലേക്കോ എല്‍.എന്‍.ജിയിലേക്കോ ഇലക്ട്രിക്കിലേക്കോ മാറണം. ഈ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി എണ്ണക്കമ്പനികള്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങണം. ഹൈഡ്രജന്‍ ഇന്ധനത്തിന്റെ സാധ്യത ആരായണം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന സിറ്റി ഗ്യാസ് പദ്ധതിയാണ് പി.എന്‍.ജി.ആര്.ബി ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha