ടെലി കമ്യൂണിക്കേഷന്‍ രംഗത്ത് കനത്ത നഷ്ടം; പാപ്പര്‍ ഹര്‍ജിയുമായി അനില്‍ അംബാനി

വായ്പാ കുടിശിക തിരിച്ചടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ നാടുവിട്ട കോടീശ്വരന്മാര്‍ക്ക് പിന്നാലെ അനില്‍ അംബാനിയും പാപ്പര്‍ ഹര്‍ജി കൊടുക്കുന്നു. ടെലി കമ്യൂണിക്കേഷന്‍ രംഗത്ത് കനത്ത നഷ്ടം നേരിട്ടതിനെത്തുടര്‍ന്നാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ അടച്ചുപൂട്ടേണ്ടിവന്നത്. നിലവില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് 42,000 കോടി രൂപയുടെ കടമാണുള്ളത്.
ടെലികോം രംഗത്ത് നിരക്കുകള്‍ കുറച്ച് വിപ്ലവത്തിന് തുടക്കം കുറിച്ച റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് അടിപതറാന്‍ തുടങ്ങിയത് ഈ രംഗത്ത് മല്‍സരം രൂക്ഷമായതോടെയാണ്. ടെലികോം മേഖലയില്‍ നിന്ന് പൂര്‍ണ്ണമായും മാറി റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ഭാഗ്യം പരീക്ഷിച്ചെങ്കിലും റിലയന്‍സിന് പിടിച്ചു നില്‍ക്കാനായില്ല. അനില്‍ അംബാനിയുടെ ജ്യേഷ്ഠന്‍ മുകേഷ് അംബാനിയുടെ സ്ഥാപനമായ ജിയോയുടെ വരവോടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ പതനം പൂര്‍ണ്ണമായിക്കഴിഞ്ഞിരുന്നു.
കനത്ത തുക വായ്പയെടുത്ത് അനില്‍ അംബാനി നാടുവിടാനുള്ള സാഹചര്യം ഉള്ളതിനാല്‍ ഇത് തടയാന്‍ എറിക്‌സണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വൈവിധ്യവല്‍ക്കരണത്തിലേക്ക് കടക്കുകയും നിലവിലുണ്ടായിരുന്ന പല പദ്ധതികളും അവസാനിപ്പിക്കുകയും ചെയ്തിട്ടും കടത്തിലേക്ക് കൂപ്പുകുത്തിയ സാഹചര്യത്തിലാണ് പാപ്പര്‍ അപേക്ഷ കൊടുക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്.
https://www.facebook.com/Malayalivartha