ഓഹരി വിപണിയില്‍ ഇടിവ്, വ്യാപാരം ആരംഭിക്കുമ്പോള്‍ നിഫ്റ്റി 48 പോയിന്റ് ഇടിഞ്ഞ് 10845.50 എന്ന നിലയിലും സെന്‍സെക്‌സ് 161.79 പോയിന്റ് ഇടിഞ്ഞ് 36,307.64 എന്ന നിലയിലും

ഓഹരി സൂചികയില്‍ ഇടിവോടെ ഇന്ന് വ്യാപാരം ആരംഭിച്ചു. വ്യാപാരം ആരംഭിക്കുമ്പോള്‍ നിഫ്റ്റി 48 പോയിന്റ് ഇടിഞ്ഞ് 10845.50 എന്ന നിലയിലും സെന്‍സെക്‌സ് 161.79 പോയിന്റ് ഇടിഞ്ഞ് 36,307.64 എന്ന നിലയിലുമാണ്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 1845 കമ്പനികളില്‍ 549 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1177 കമ്പനികളുടെ ഓഹരികളില്‍ ഇടിവും രേഖപ്പെടുത്തിയപ്പോള്‍ 105 കമ്പനികളുടെ ഓഹരികള്‍ മാറ്റമില്ലാതെ തുടരുകയാണ്.
ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, എച്ച്‌സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha