ഗൂഗിള്‍ ക്രോംകാസ്റ്റ് ഓണ്‍ലൈന്‍ വിപണിയില്‍
ഗൂഗിളിന്റെ മീഡിയ സ്ട്രീമിങ് ഉപകരണമായ ക്രോംകാസ്റ്റ് ഇന്ത്യയിലെത്തി. ഗൂഗിള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി സ്നാപ്ഡീലിലാണു വില്‍പ്പന തുടങ്ങിയത്.
എല്‍സിഡി എല്‍ഇഡി ടിവികളിലെ എച്ച്ഡിഎംഐ പോര്‍ട്ടുകളില്‍ ഘടിപ്പിക്കാവുന്ന പെന്‍ഡ്രൈവ് പോലുള്ള ഉപകരണമാണിത്. യൂട്യൂബിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും നിന്നുള്ള മീഡിയ ടിവിയിലൂടെ കാണാനാകും. വൈഫൈ വഴിയാണ് കണക്ടിവിറ്റി.
https://www.facebook.com/Malayalivartha