ഭവന വായ്പ നിരക്കില്‍ ഇനി വ്യക്തിഗത വായ്പ

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് വെട്ടിക്കുറച്ചു. നിലവില്‍ ഭവന വായ്പ എടുത്തിട്ടുള്ളവര്‍ക്ക് അതേ പലിശ നിരക്കില്‍ വ്യക്തിഗത വായ്പയും ഇനി ലഭിക്കും.
ഇത് പ്രകാരം നിലവില്‍ 13.5018.50 ശതമാനം നിരക്കിലുളള വ്യക്തിഗത വായ്പകള്‍ക്ക് 10.15 ശതമാനം പലിശയായിരിക്കും ഈടാക്കുക. വനിതകള്‍ക്കാണെങ്കില്‍ 10.10ശതമാനമാണ് പലിശ.
നിശ്ചിത കാലയളവില്‍ ഭവന വായ്പയെടുക്കുന്നവര്‍ക്ക് പ്രൊസസിങ് ഫീസ് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, നിലവില്‍ ഭവനവായ്പയുള്ളവര്‍ക്ക് 10.5 ശതമാനം നിരക്കില്‍ ടോപ്പ് അപ്പ് ലോണ്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ അനുവദിക്കാനും ബാങ്കിന് പദ്ധതിയുണ്ട്.
നിലവിലുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് പലിശ കുറയ്ക്കുന്നതിന് പിന്നിലുള്ള ലക്ഷ്യം. ആര്‍ബിഐ രണ്ട് തവണയായി റിപ്പോ നിരക്ക് കുറച്ചതിന്റെ പ്രതിഫലനംകൂടിയാണ് പലിശ കുറയ്ക്കല്‍ തീരുമാനം.
https://www.facebook.com/Malayalivartha
























