ഓഹരി വിപണിയില്‍ നേരിയ നേട്ടം
ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 18 പോയിന്റ് ഉയര്‍ന്ന് 28755ലും നിഫ്റ്റി സൂചിക 2 പോയിന്റ് ഉയര്‍ന്ന് 8724ലുമെത്തി.
549 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 261 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെസ സ്റ്റെര്‍ലൈറ്റ്, ജിന്‍ഡാല്‍ സ്റ്റീല്‍, ഇന്‍ഫോസിസ്, സിപ്ല, കോള്‍ ഇന്ത്യ, എന്‍ടിപിസി, ലൂപിന് തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്സ്, ടാറ്റ പവര്‍, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, എംആന്റ്എം, ഡിഎല്‍എഫ് എന്നിവ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha