Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദായ നികുതി റിട്ടേണിന് ലളിതമായ ഫോം

24 JUNE 2015 09:35 AM IST
മലയാളി വാര്‍ത്ത.

 ആദായനികുതി റിട്ടേണിന് പുതിയ ലളിതമായ ഫോമുകള്‍ ആദായ നികുതി വകുപ്പ് അവതരിപ്പിച്ചു. ഓഗസ്റ്റ് 31 വരെയാണ് ഇത്തവണ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അവസരം.

നേരത്തെ അവതരിപ്പിച്ച ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫോം പൂരിപ്പിക്കാന്‍ പ്രയാസമേറെയാണെന്നു വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ഐടിആര്‍ ഫോമുകള്‍ എത്തിക്കാന്‍ തീരുമാനിച്ചത്. വിദേശയാത്രാ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളുടെ പൂര്‍ണവിവരങ്ങളും റിട്ടേണില്‍ എഴുതണമെന്നതാണു മുഖ്യമായും വിവാദമായത്.
പുതിയ ഫോമുകളിലൊന്നായ ഐടിആര്‍ 2എ വെറും മൂന്നു പേജേയുള്ളു. പാസ്‌പോര്‍ട്ട് നമ്പര്‍ ഉണ്ടെങ്കില്‍ രേഖപ്പെടുത്തണമെന്നു മാത്രമാണ് ഇതില്‍ പറയുന്നത്. വിദേശയാത്രാ വിവരങ്ങള്‍ വേണ്ട. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതിദായകന് ഉണ്ടായിരുന്ന സേവിങ്‌സ് ബാങ്ക്, കറന്റ് അക്കൗണ്ടുകള്‍ എത്രയെന്നു ചോദ്യമുണ്ട്. നിഷ്‌ക്രിയ അക്കൗണ്ടുകള്‍ പരിഗണിക്കേണ്ട. അക്കൗണ്ടുകളിലെ തുക എത്രയെന്നും ചോദ്യമില്ല. തൊഴിലില്‍ നിന്നോ ബിസിനസില്‍ നിന്നോ മൂലധന വര്‍ധനയില്‍നിന്നോ വരുമാനമില്ലാത്തതും വിദേശത്ത് സ്വത്തുക്കളില്ലാത്തതുമായ ആളുകള്‍ നല്‍കാനുള്ള ഫോമാണിത്.
ആദായ നികുതി റീഫണ്ട് നിക്ഷേപിക്കേണ്ടുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ കൂട്ടത്തില്‍ ബാങ്കിന്റെ \'ഐഎഫ്എസ് കോഡ്\' എഴുതണം. ആധാര്‍ നമ്പര്‍ പുതിയ ഫോമില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ഇമെയില്‍ വിലാസങ്ങള്‍ നല്‍കാനുള്ള അവസരവുമുണ്ട്. ഓണ്‍ലൈന്‍ ഫയലിങ് സാധ്യമാക്കാനുള്ള നടപടിയാണിതെന്നു നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഫോമില്‍ പറഞ്ഞിട്ടില്ലാത്ത വിവരങ്ങള്‍ നല്‍കാന്‍ അവസരമൊരുക്കി 4–പേജ് ഷെഡ്യൂള്‍ കൂടി ഐടിആര്‍2 എ ഫോമിനൊപ്പം നല്‍കും.തൊഴിലില്‍നിന്നോ ബിസിനസില്‍നിന്നോ വരുമാനമുള്ള വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും റിട്ടേണ്‍ നല്‍കേണ്ടുന്ന ഐടിആര്‍ 2 ല്‍ നികുതിദായകന്റെ വിദേശ സ്വത്തുക്കള്‍ സംബന്ധിച്ചും ഇന്ത്യക്കു പുറത്ത് ഏതെങ്കിലും സ്രോതസില്‍ നിന്നു വരുമാനമുണ്ടെങ്കില്‍ അതു സംബന്ധിച്ചും വിവരങ്ങള്‍ നല്‍കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (53 minutes ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (1 hour ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (1 hour ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (2 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (3 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (5 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends