Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ജര്‍മനിയില്‍ എത്തുന്ന തൊഴില്‍ പ്രാവീണ്യമുള്ള, വിദ്യാഭ്യാസമുള്ള അഭയാര്‍ത്ഥികള്‍ക്ക് ബ്ലൂ കാര്‍ഡ്

22 JULY 2015 10:59 AM IST
മലയാളി വാര്‍ത്ത.

ജര്‍മനിയില്‍ എത്തുന്ന ഉന്നത വിദ്യാഭ്യാസവും, വിദഗ്ദ്ധ തൊഴില്‍പരിശീലനവും നേടിയിട്ടുള്ള അഭയാര്‍ത്ഥികള്‍ക്ക് ബ്ലൂ കാര്‍ഡ് നല്‍കി നിയമാനുസൃത വിസാ നല്‍കാന്‍ ജര്‍മന്‍ തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി ആവശ്യപ്പെട്ടു.

ഇപ്പോള്‍ ജര്‍മനിയില്‍ എത്തുന്ന അഭയാര്‍ത്ഥികളില്‍ 28 ശതമാനം ഉന്നത വിദ്യാഭ്യാസവും, വിദഗ്ദ്ധ പരിശീലനം സിദ്ധിച്ചിട്ടുള്ളവരുമാണെന്നും ഇവര്‍ക്ക് ബ്ലൂ കാര്‍ഡ് നല്‍കി ജര്‍മന്‍ കമ്പനികളില്‍ നിയമനം നല്‍കി അവരുടെ ദൗര്‍ലഭ്യം പരിഹരിക്കണമെന്നും ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി പ്രസിഡന്റ് റെയ്മുണ്ട് ബെക്കര്‍ ആവശ്യപ്പെട്ടു.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കു പുറത്തു നിന്നുമുള്ള ഉന്നത വിദ്യാഭ്യാസവും വിദഗ്ദ്ധ പരിശീലനവുമുള്ളവര്‍ക്ക് ബ്ലൂ കാര്‍ഡ് സമ്പ്രദായത്തില്‍ ജോലി സാദ്ധ്യത ഉറപ്പു നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആഭ്യന്തരനീതിന്യായ വകുപ്പ് കമ്മീഷണര്‍ ഫ്രാങ്കോ ഫ്രറ്റീനി കഴിഞ്ഞയാഴ്ച്ച ബ്രസല്‍സില്‍ ആവശ്യപ്പെട്ടിരുന്നു.

  ബ്ലൂ കാര്‍ഡ് വ്യവസ്ഥയില്‍ ഉന്നത വിദ്യാഭാസമുള്ള ഡോക്ടര്‍മാര്‍, വിവരസാങ്കേതിക മേഖലയിലുള്ളവര്‍, ഗവേഷണ മേഖലയിലുള്ളവര്‍, സയന്റിസ്റ്റുകള്‍ എന്നിവര്‍ക്കാണ് ജോലി സാദ്ധ്യത. ബ്ലൂ കാര്‍ഡ് വ്യവസ്ഥയില്‍ 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിനും, സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനെയും, സ്വന്തം കുട്ടികളെയും കൊണ്ടു വരുന്നതിനും ഉദാര വ്യവസ്ഥകളാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (35 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (48 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (1 hour ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (1 hour ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends